Published: 31 Jul 2017

പേപ്പര്‍ സ്വര്‍ണത്തിനുള്ള നികുതി മേന്മകൾ തലവാചക ചിത്രം

Paper Gold Investment

നികുതിനിയമം (രണ്ടാം ഭേദഗതി) ബില്‍പ്രകാരം വിവാഹിതയായ സ്ത്രീ, പങ്കാളിയില്ലാത്ത സ്ത്രീ, പുരുഷന്‍എന്നിവര്‍ക്ക് യഥാക്രമം 500 ഗ്രാം, 250 ഗ്രാം, 100 ഗ്രാം എന്നിങ്ങനെ നികുതി ഒടുക്കാതെ സ്വര്‍ണം ആഭരണങ്ങളായി കൈവശം വയ്ക്കാം. പക്ഷേ ആദായത്തിനായി ഇത് വില്‍ക്കുമ്പോൾ കിട്ടുന്ന ലാഭം പൊതു ഉപഭോക്തൃ നികുതി, ആദായ നികുതി എന്നിവയ്ക്ക് വിധേയമാണ്. മാത്രമല്ല സ്വര്‍ണം ഭൗതികമായി സൂക്ഷിക്കുന്നത് മറ്റു ചെലവുകളായ പണിക്കൂലി, കാത്തുസൂക്ഷിക്കല്‍, ലോക്കര്‍ഫീ എന്നിവയ്ക്കും വിധേയമാകുന്നു. സ്വര്‍ണം വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും ഈ ചെലവുകളുണ്ടാകുന്നുണ്ട്.

അതേസമയം, കുറഞ്ഞ നികുതി ബാധ്യതയ്ക്കു വിധേയമായി സ്വര്‍ണത്തിൽ നിക്ഷേപം നടത്താവുന്നതാണ്.

  1. സ്വര്‍ണ ഇടിഎഫ്: Sസ്റ്റോക്ക് എക്സ്ചേഞ്ചില്‍കമ്പനി ഓഹരികള്‍വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതുപോലെ വ്യാപാര എക്സ്ചേഞ്ചുകളില്‍കൈമാറ്റം ചെയ്യാവുന്ന, സ്വര്‍ണത്തിന്‍റെ വിപണിമൂല്യത്തിനു തുല്യമായ യൂണിറ്റുകളാണ് ഇടിഎഫുകള്‍. മൂന്നു വര്‍ഷത്തിനുശേഷം വില്‍ക്കുമ്പോള്‍ഈ സ്വര്‍ണ നിക്ഷേപം ഇന്‍ഡക്സേഷന്‍ബെനഫിറ്റോടുകൂടി 20 ശതമാനം ക്യാപിറ്റല്‍ഗെയിന്‍നേടിത്തരും. ഉദാഹരണത്തിന് സ്വര്‍ണ ഇടിഎഫുകളുടെ മൂല്യം ഓരോ വര്‍ഷവും 12 ശതമാനം വര്‍ദ്ധിക്കുകയും പണപ്പെരുപ്പം എട്ടു ശതമാനം വര്‍ദ്ധിക്കുകയും ചെയ്യുകയാണെങ്കില്‍നികുതി ബാക്കിയുള്ള നാലു ശതമാനത്തിനു മാത്രം നല്‍കിയാൽ മതി.
  2. സ്വര്‍ണ മ്യൂച്വല്‍ഫണ്ടുകള്‍: സ്വര്‍ണ ഇടിഎഫുകളിലൂടെ ഒരു ഫണ്ട് മാനേജര്‍നിക്ഷേപിക്കുന്ന പണമെന്ന നിലയില്‍സ്വര്‍ണ മ്യൂച്വല്‍ഫണ്ടുകള്‍നഷ്ടസാധ്യത വൈവിധ്യവല്‍കരിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ ഇടിഎഫുകള്‍പോലെ മൂന്നു വര്‍ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ഇന്‍ഡക്സേഷന്‍ബെനഫിറ്റോടുകൂടി ക്യാപിറ്റല്‍ഗെയിന്‍ഇതും നേടിത്തരും. മൂന്നു വര്‍ഷം തികയുന്നതിനുമുമ്പ് വില്‍ക്കുകയാണെങ്കില്‍ലഭിക്കുന്ന ലാഭത്തിന് ആദായനികുതി നിയമപ്രകാരം നിങ്ങളുടെ നിലവിലുള്ള ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടിവരും. 

    ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: Buying Gold—It’s Time to Embrace Modern Options

  3. സ്വര്‍ണ സമ്പാദ്യ ഫണ്ടുകള്‍: ഫണ്ടുകളുടെ ഫണ്ടുകള്‍എന്നറിയപ്പെടുന്ന ഇവ ആത്യന്തികമായി സ്വര്‍ണ ഇടിഎഫുകളിലും മറ്റ് ഹ്രസ്വകാല ഫണ്ടുകളിലും നിക്ഷേപിക്കപ്പെടുന്ന മ്യൂച്വല്‍ഫണ്ടുകളാണ്. ഡീമാറ്റ് അക്കൗണ്ടില്ലെങ്കില്‍പോലും ആയിരം രൂപയെന്ന കുറഞ്ഞ തവണയില്‍പോലും നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനി(എസ്ഐപി)ലൂടെ നിക്ഷേപിക്കാന്‍ഇതിലൂടെ കഴിയും. ഒരു വര്‍ഷം കഴിയുമ്പോള്‍ദീര്‍ഘകാല ക്യാപിറ്റല്‍ഗെയിന്‍നികുതിയുടെ മെച്ചങ്ങള്‍നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
  4. സ്വര്‍ണ കടപ്പത്രങ്ങള്‍: സ്വര്‍ണവിലയുമായി ബന്ധപ്പെടുത്തി നിക്ഷേപകന് വരുമാനം നല്‍കാനായി സര്‍ക്കാര്‍അവതരിപ്പിച്ച പദ്ധതിയാണിത്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഭാരതസര്‍ക്കാര്‍ബോണ്ടുകളായതുകൊണ്ട് ഇവയ്ക്ക് മികച്ച ഗാരന്‍റിയുണ്ട്. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍കിട്ടുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. പക്ഷേ കാലാവധിയ്ക്കുമുമ്പ് നിക്ഷേപം തിരിച്ചെടുക്കുകയാണെങ്കില്‍ക്യാപിറ്റല്‍ഗെയിന്‍സ് നികുതി ഒടുക്കേണ്ടിവരും.

അതുകൊണ്ട് അടുത്ത തവണ സ്വര്‍ണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍സമ്പത്ത് വളര്‍ത്തുന്നതില്‍മാത്രമല്ല,സമ്പാദ്യത്തില്‍കൂടി ശ്രദ്ധിക്കുക.