Published: 08 Nov 2017

സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് സ്ത്രീകൾക്ക് ശാസ്ത്രീയമായി പ്രധാനമാണ്

jewellery is scientifically important for women

നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ വികാസ പരിണാമ യാത്രയിൽ സ്വർണ്ണത്തിന് നിർണ്ണായക സ്ഥാനമാണുള്ളത്, കറൻസിയായും വിലയേറിയ സമ്പത്ത് എന്ന നിലയിലും ആഭരണമായും സ്വർണ്ണം ഉപയോഗിച്ച് വരുന്നു. 

ആഭരണങ്ങൾ മനുഷ്യന് അലങ്കാരമാണ്, പ്രത്യേകിച്ച് സ്‌ത്രീകൾക്ക്, കാലത്തിലും ചിന്താഗതിയിലും വന്ന മാറ്റങ്ങള്‍ അനുസരിച്ച് പുരുഷന്മാർ പോലും ആഭരണങ്ങൾ ധരിക്കാന്‍ തുടങ്ങി. ആഭരണങ്ങളിൽ സ്വർണ്ണവും വെള്ളിയുമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. 

കമ്മൽ,മൂക്കുത്തി, ബ്രേസ്‌ലെറ്റ്, നെക്ക്‌പീസ്കള്‍, അരപ്പട്ട,മിഞ്ചി എന്നിങ്ങനെ ആഭരണം ഏതുമാകട്ടെ ഡയമണ്ടിനെ അപേക്ഷിച്ച് എല്ലായ്പ്പോഴും  സ്വർണ്ണമാകും നിങ്ങൾ കൂടുതലായി വാങ്ങുക. അതിന്‍റെ രാസപരമായ സവിഷേതകള്‍ കൊണ്ടല്ല ഇത്; മറിച്ച്, സ്വർണ്ണം ധരിക്കുന്നതിന് പിന്നിൽ ശാസ്‌ത്രീയമായ ചില കാരണങ്ങളുണ്ട്. ഇന്ത്യൻ സംസ്‌കാരം അനുസരിച്ച് ആഘോഷങ്ങളിലും വിശേഷാവസരങ്ങളിലും സ്വർണ്ണം ധരിക്കുന്നു. മറ്റേതു ലോഹങ്ങളേക്കാളും കല്ലുകളേക്കാളും കൂടുതലായി സ്വർണ്ണം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ ചോദ്യത്തിനുള്ള യുക്തിസഹമായ മറുപടി സയൻസിലുണ്ട്. എന്തുകൊണ്ടാണ് സ്‌ത്രീകൾ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതെന്ന് കണ്ടെത്താൻ ഒരു പഠനം നടത്തിയിരുന്നു. സ്‌ത്രീകൾ പുരുഷന്മാരേക്കാൾ ശാരീരികമായി ദുർബലരായത് കൊണ്ടാണ് അവർ സ്വർണ്ണം ധരിക്കുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇതിലൂടെ അവർക്ക് കരുത്ത് ലഭിക്കുന്നു.

പ്രായം  കൂടുന്തോറും സ്‌ത്രീകളിൽ ശാരീരിക ക്ഷമത കുറഞ്ഞ് വരുന്നു. ഇതിന് പുറമേ കുട്ടികൾക്ക് ജന്മം നൽകിയ ശേഷം സ്‌ത്രീകളിൽ അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ, നമ്മുടെ പൂർവികർ ഇതിനൊരു പരിഹാരവും കണ്ടെത്തി. സ്ഥിരമായി സ്വർണ്ണഭരണങ്ങളും വെള്ളി ആഭരണങ്ങളും ധരിക്കുന്ന സ്‌ത്രീകളിൽ അസ്ഥികൾക്ക് കൂടുതൽ ബലം ലഭിക്കുന്നു, ഇതാണ് സ്‌ത്രീകൾ സ്വർണ്ണവും വെള്ളിയും ധരിക്കുന്നതിന് പിന്നിലെ കാരണം. 

ഓരോ ആഭരണവും ധരിക്കുന്നതിന് പിന്നിലെ ശാസ്‌ത്രീയ വിശദീകരണം ഇവയാണ് -

സ്വർണ്ണക്കമ്മൽ: കാത് കുത്തുന്നത് ഇന്ത്യയിൽ പൊതുവെ എല്ലാവരും ചെയ്യുന്നതാണ്. ശരീരത്തിലെ വൈദ്യുത പ്രവാഹം നിലനിർത്തുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. ചെവിയിലെ ഞരമ്പുകൾക്ക് കണ്ണുമായി ബന്ധമുണ്ട്. സ്‌ത്രീകളിൽ ഇത് പ്രത്യുൽപ്പാദന അവയവങ്ങളിലേക്ക് കൂടി നീണ്ടുപോകുന്നു. സ്വർണ്ണക്കമ്മലുകളുടെ ഉരസൽ കാഴ്‌ച വർദ്ധിപ്പിക്കാനും പ്രത്യുൽപ്പാദന ചക്രം മെച്ചപ്പെടുത്താനും സഹായകരമാണ്. സ്വർണ്ണക്കമ്മൽ ധരിക്കുന്നത് ഊർജ്ജസ്വലതയും ഉണർവും നൽകുന്നു.

സ്വർണ്ണ മോതിരം: സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ധരിക്കുന്ന ആഭരണങ്ങളിലൊന്നാണ് മോതിരം. ഹൃദയത്തെയും മസ്‌തിഷ്‌ക്കത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പല നാഡികളും വിരലിലൂടെയാണ് കടന്നുപോകുന്നത്. വിരലുകളിൽ സ്വർണ്ണ മോതിരത്തിൽ നിന്ന് ഉണ്ടാകുന്ന ഉരസലുകൾ ആരോഗ്യത്തിന് നല്ലതായി കണക്കാക്കുന്നു. ഉദാഹരണത്തിന്, മോതിര വിരലിലോ ചെറുവിരലിലോ ഒരു സ്വർണ്ണ മോതിരം ധരിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കും. സാധാരണ പനിയും ചുമയും പ്രതിരോധിക്കാനും ഇത് ഉത്തമമാണ്. 

സ്വർണ്ണ നെക്ക്‌ളേസ് അല്ലെങ്കിൽ മാംഗല്യസൂത്രം: ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനുള്ള പോസിറ്റീവ് എനർജി ആകർഷിക്കാൻ സ്വർണ്ണ നെക്ക്‌ളേസ് അല്ലെങ്കിൽ മംഗല്യസൂത്രം സഹായിക്കുന്നു. കഴുത്തിലൂടെ ഒട്ടേറെ നാഡി, ഞരമ്പുകൾ കടന്നുപോകുന്നതിനാൽ രക്തയോട്ടം സുഖമമാക്കാൻ സ്വർണ്ണ നെക്ക്‌ളേസിൽ നിന്നുള്ള ഉരസൽ പ്രയോജനമരമാണ്.

സ്വർണ്ണ വളകൾ: സ്വർണ്ണ വളകൾ ശരീരത്തിലെ രക്തയോട്ടത്തിന് സഹായകരമാണ്. വളകളുടെ വൃത്താകൃതിയിലുള്ള രൂപഘടന കാരണം അത് ചർമ്മോപരിതലത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുതകാന്തിക ഊർജ്ജം ശരീരത്തിലേക്ക് തന്നെ തിരിച്ചുവിടുകയും, മൊത്തത്തിലുള്ള ചംക്രമണ വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സ്വർണ്ണ നെറ്റിച്ചുട്ടി: നെറ്റിക്ക് മുകളിലൂടെ സ്വർണ്ണാഭരണം ധരിക്കുന്നത്, ശരീര താപനില ക്രമപ്പെടുത്താനും ശാന്തതയും ഏകാഗ്രതയും കൈവരിക്കാനും സഹായിക്കുന്നു.

സ്വർണ്ണ മിഞ്ചി: സാധാരണയായി കാലിലെ രണ്ടാമത്തെ വിരലിൽ ധരിക്കുന്ന സ്വർണ്ണ മിഞ്ചി ശരീരവും ഭൂമിയും തമ്മിലുള്ള വൈദ്യുത പ്രവാഹത്തിന് സഹായിക്കുന്നു. രണ്ടാമത്തെ വിരലിലെ ഞരമ്പുകൾ ഗർഭപാത്രത്തിലൂടെ ഹൃദയം വരെ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. പ്രത്യുൽപ്പാദന ചക്രം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം ശരിയായ അളവിൽ നിലനിർത്താനും വിരലിൽ മിഞ്ചി ധരിക്കുന്നത് സഹായകരമാണ്.

സ്വർണ്ണ നോസ് റിംഗ്: നോസ് റിംഗുകളോ പിന്നോ ധരിക്കുന്നത് ആർത്തവ ചക്രത്തിലെ വേദന കുറയ്‌ക്കാൻ സഹായിക്കുന്നു. പ്രസവ സമയത്തെ സങ്കീർണ്ണതകൾ കുറയ്‌ക്കാനും ഇത് സഹായകരമാണ്.

സ്വർണ്ണ അരപ്പട്ട: അരയ്‌ക്ക് ചുറ്റും സ്വർണ്ണാഭരണം ധരിക്കുന്നത് അക്യുപങ്‌ചർ കോൺടാക്‌റ്റ് സൃഷ്‌ടിക്കാനും അതിലൂടെ പ്രധാനമായും ശരീര വേദനകൾ തടയാനും സഹായിക്കുന്നു, കൂടാതെ സാധാരണ പനിയും ചുമയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും പ്രതിരോധിക്കാനും ഇത് ഉത്തമമാണ്. 

നിങ്ങൾ കൂടുതൽ വിശദമായി പഠിക്കുകയാണെങ്കിൽ സ്വർണ്ണം ധരിക്കുന്നതിന് പിന്നിലെ മറ്റ് നിരവധി ശാസ്‌ത്രീയ കാരണങ്ങൾ കണ്ടെത്താൻ കഴിയും, നൂറ്റാണ്ടുകളായി വിശ്വസനീയമായ സമ്പത്തായി സ്വർണ്ണം നിലനിൽക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. സ്വർണ്ണം ധരിക്കുന്നതിനുള്ള ഈ ശാസ്‌ത്രീയ കാരണങ്ങൾക്കെല്ലാം പുറമെ, സ്വർണ്ണം രാസപ്രതിപ്രവർത്തനം നടത്തുന്നില്ല എന്നതാണ് അതിനെ ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കാനുള്ള മറ്റൊരു കാരണം. സ്വർണ്ണം ചർമ്മത്തിന് അലർജി ഉണ്ടാക്കുന്നില്ല, കൂടാതെ സൗഖ്യപ്പെടുത്താനുള്ള അതിന്‍റെ കഴിവ് നിലനിർത്തുകയും ചെയ്യുന്നു.