Published: 16 Aug 2017

പണപ്പെരുപ്പത്തിന് എതിരായ പരിരക്ഷയാണ് സ്വർണ്ണം എന്ന് പറയുന്നത് എന്തുകൊണ്ട്?

ബാങ്ക് നിക്ഷേപമായി നിങ്ങളുടെ പണമിട്ടാൽ, 5% ആണ് പണപ്പെരുപ്പമെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 7-8% ആദായമാണ്, ഇത് ആകർഷകമല്ല. ബുദ്ധിയുള്ള നിക്ഷേപകൻ എന്ന നിലയിൽ, പണപ്പെരുപ്പത്തിന് തുല്യമോ പണപ്പെരുപ്പത്തേക്കാൾ അധികമോ ആദായം ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് നിങ്ങൾ പരിഗണിക്കേണ്ടത്. നിക്ഷേപ പോർട്ടിഫോളിയോയിലേക്ക്, പണപ്പെരുപ്പത്തിന് പരിരക്ഷ നൽകുന്ന സെക്യൂരിറ്റികൾ ചേർക്കുന്നത് പരിഗണിക്കണം. ഇത്തരം അസറ്റ് ശ്രേണികൾ പണപ്പെരുപ്പത്തിനൊപ്പം സഞ്ചരിക്കുകയും നിങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകുകയും ചെയ്യുന്നു.

സ്വർണ്ണം: പണപ്പെരുപ്പത്തെ തടുക്കുമോ?

പണപ്പെരുപ്പ സമയത്ത്, ഇക്വിറ്റി സെക്യൂരിറ്റികളും ഡെബ്റ്റ് സെക്യൂരിറ്റികളും ചെലവേറിയതായേക്കാമെന്ന് നിക്ഷേപകർ ഭയക്കുന്നു, ഇവയുടെ പ്രകടനം മോശമാകാനും സാധ്യതയുണ്ട്. എന്നാൽ സ്വർണ്ണമാകട്ടെ, ഉയർന്ന പണപ്പെരുപ്പമുള്ള കാലയളവ് വേളകളിലും മികച്ച പ്രകടനം നടത്തിയതിന്റെ ചരിത്രമുണ്ട്.

'ഇന്റർനാഷണൽ ജേണൽ ഓഫ് റിസേർച്ച് ഇൻ മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി' പേപ്പർ പറയുന്നത് അനുസരിച്ച്, യുഎസിൽ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയ 1946, 1974, 1975, 1979, 1980 എന്നീ വർഷങ്ങളിൽ, ഓഹരികളിൽ നിന്നുള്ള യഥാർത്ഥ ശരാശരി ആദായം 12.33% ആയിരുന്നപ്പോൾ, സ്വർണ്ണത്തിൽ നിന്നുള്ള ആദായം 130.4% ആയിരുന്നു. 'ഡൗ' എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

പണപ്പെരുപ്പം ഉയരാൻ തുടങ്ങുമ്പോൾ സ്വർണ്ണ ഡിമാൻഡിനെ പിന്തുണയ്ക്കുന്ന പ്രവണതയാണ് കാണുക, കാരണം ഇത്തരം സാഹചര്യങ്ങളിൽ ബോണ്ടുകളോ മറ്റ് സ്ഥിര വരുമാന അസറ്റുകളോ ദീർഘകാല നിക്ഷേപകരെ ആകർഷിക്കുന്നില്ല.

പണപ്പെരുപ്പം ഉള്ളപ്പോഴും സ്വർണ്ണം മികച്ച പ്രകടനം നടത്തും, കാരണം ഇതിന്റെ സപ്ലേ പരിമിതമാണ്, പല സംസ്കാരങ്ങളിലും സ്വർണ്ണത്തിന് അന്തർലീനമായ മൂല്യവുമുണ്ട്. വിപണിയിലെ അനിശ്ചിതത്തിൽ നിന്നുള്ള പരിരക്ഷയ്ക്കാണ് ആളുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്. ഈ ഡിമാൻഡ്, വിലയെ ഉയർത്തും. സ്വർണ്ണത്തിന്റെ വിപരീത ദിശയിലാണ് ലോക സാമ്പത്തിക വ്യവസ്ഥയും ഡോളർ മൂല്യവും നീങ്ങുന്നത്. സ്വർണ്ണത്തിൽ നിക്ഷേപം നടത്തുമ്പോൾ, നിക്ഷേപകന്റെ വാങ്ങൽ ശേഷി, ഇപ്പോഴത്തേതിൽ നിന്ന് പിന്നീടുള്ളതായി മാറുന്നു.

പൊതുവെ പണപ്പെരുപ്പ നിരക്കിനേക്കാൾ സ്വർണ്ണ വിലയ്ക്ക് മൂല്യം (അപ്രീസിയേഷൻ) ഉള്ളതിനാൽ, പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ സ്വർണ്ണം മറികടക്കുന്നു. ഇതിന്റെ ഭാഗികമായ കാരണം, സ്വർണ്ണം ഒരു ചരക്ക് ആണെന്നതും സർക്കാർ ബോണ്ട് പോലെ ഒരു പേപ്പർ അസറ്റ് അല്ല എന്നതുമാണ്. പണപ്പെരുപ്പം കുത്തനെ ഉയരുന്നതോടെ, പേപ്പർ അസറ്റുകളുടെ മൂല്യം, അവയുടെ നൈസർഗികമായ മൂല്യത്തിലേക്ക് തിരികെ പോവുമോ എന്ന ഭയം തീക്ഷ്ണമാകുന്നു.

ബന്ധപ്പെട്ടവ: എങ്ങനെയാണ് സ്വർണ്ണവില നിർണ്ണയിക്കപ്പെടുന്നത്?
ഇന്ത്യയിൽ സ്വർണ്ണവും പണപ്പെരുപ്പവും തമ്മിലുള്ള ബന്ധം
ഇന്ത്യയിൽ, വിലക്കയറ്റം ഉണ്ടാകുമ്പോൾ തങ്ങളുടെ സമ്പാദ്യങ്ങൾ പരിരക്ഷിക്കുന്നതിനുള്ള ഒരു പണപ്പെരുപ്പ കവചമായിട്ടാണ് ആളുകൾ പരമ്പരാഗതമായി സ്വർണ്ണത്തെ ഉപയോഗിച്ച് വരുന്നത്. പണപ്പെരുപ്പ നിരക്കിൽ ഒരു ശതമാനം വർദ്ധനവ് ഉണ്ടാകുമ്പോൾ, ഇന്ത്യൻ സ്വർണ്ണ ഡിമാൻഡ് 2.6% കണ്ട് കൂടുന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ പഠനത്തിൽ പറയുന്നു.
ഇന്ത്യയിൽ, സ്വർണ്ണം മികച്ച പ്രകടനം നടത്തിയിട്ടുള്ളതായും, കഴിഞ്ഞ മൂന്ന് - നാല് വർഷങ്ങളിൽ ഒഴികെ, ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ തോൽപ്പിച്ചിട്ടുള്ളതായും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. സർക്കാർ ശ്രമങ്ങളുടെ (നികുതി വർദ്ധിപ്പിക്കൽ) ഭാഗമായി, സ്വർണ്ണ ഡിമാൻഡ് ഉയരുന്നത് നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്, ഡിമാൻഡിൽ ഉണ്ടായ കുറവ്, വിലയിൽ പ്രതിഫലിക്കുന്നു.

വികസിത വിപണികളിലെ നിക്ഷേപകർ, പണപ്പെരുപ്പത്തിന് എതിരെയുള്ള പരിരക്ഷയായിട്ടാണ് സ്വർണ്ണം ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യ പോലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക്, കറൻസിയുടെ മൂല്യം കുറയലിന് എതിരെയുള്ളൊരു പരിരക്ഷയായും സ്വർണ്ണം പ്രവർത്തിക്കുന്നു. കഴിഞ്ഞ 15 വർഷ വേളയിൽ (2001—16), സെൻസെക്സിനോട് കിടപിടിക്കുന്ന തരത്തിൽ ആദായം കൊണ്ടുവരാൻ സ്വർണ്ണത്തിനെ സഹായിച്ചത്, അന്തർദ്ദേശീയ വിപണികളിലെ മഞ്ഞലോഹത്തിന്റെ വർദ്ധനവിനും താരതമ്യേന ദുർബലമായ ഓഹരി വിപണിക്കും പുറമെ, ഇന്ത്യൻ രൂപയ്ക്ക് ഉണ്ടായ മൂല്യത്തകർച്ചയും കൂടിയാണ്.
നിക്ഷേപ പോർട്ടിഫോളിയോയിലേക്ക് സ്വർണ്ണം ചേർക്കുന്നതാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ,2017-ലെ നിങ്ങളുടെ സ്വർണ്ണ നിക്ഷേപങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാം എന്ന് നിങ്ങൾക്കിവിടെ കാണാം.
Sources:
Source1, Source2, Source3, Source4, Source5, Source6, Source7, Source8, Source9, Source10, Source11