Published: 27 Oct 2021

നിങ്ങൾക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള നിർദേശങ്ങൾ

gold jewellery

നിങ്ങളുടെ അണിഞ്ഞൊരുങ്ങലില്‍ സ്വർണ്ണാഭരണങ്ങളേക്കാൾ ചാരുത നൽകുന്ന ഒന്നും തന്നെയില്ല. നിങ്ങളുടെ കഴുത്തിൽ നന്നായി ഇണങ്ങുന്ന അതിലോലമായ ഒരു മാല, നിങ്ങളുടെ കൈ വിരലുകളുടെ ചലനങ്ങള്‍ക്കൊപ്പം തിളങ്ങിനില്‍ക്കുന്ന ഒരു മോതിരം, അല്ലെങ്കിൽ പ്രകാശം തട്ടുമ്പോഴെല്ലാം കുസൃതി കാട്ടി വെട്ടിത്തിളങ്ങുന്ന ഒരു മൂക്കുത്തി;  അങ്ങനെ എന്തുതന്നെയായാലും അത് നിങ്ങളിലേക്ക് കണ്ണുകളെ ആകര്‍ഷിക്കും.,. നിങ്ങൾക്കായി ഗംഭീരമായ ഒരു സ്വർണ്ണാഭരണം തന്നെ  തെരഞ്ഞെടുക്കാൻ നിങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുണ്ടാകാം, പക്ഷേ  ഭീമമായ വിലകാരണം അതിന് കഴിയണമെന്നില്ല. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് മുമ്പ് കുറച്ച് ചിന്ത ആവശ്യമാണ്, ഒപ്പം ഗവേഷണവും സ്വയം വിശകലനവും  ചേരുമ്പോള്‍ നിങ്ങൾക്ക് അനുയോജ്യമായ സ്വർണ്ണാഭരണം തെരഞ്ഞെടുക്കാൻ സഹായിക്കും. 

1.    നിങ്ങളുടെ സ്റ്റൈൽ മനസ്സിലാക്കുക

നിങ്ങളുടെ വ്യക്തിഗത സ്റ്റൈൽ എന്നത് ഒരുതരം ആത്മപ്രകാശനമാണ്, ഒരു ട്രെൻഡിനേക്കാൾ ദീർഘകാലം നിലനിൽക്കുന്നതാണ് അത് അതുകൊണ്ടു തന്നെ ഒരു സ്വർണ്ണാഭരണത്തിൽ തീരുമാനമെടുക്കുന്നതിനു മുൻപ് അത് നിങ്ങളുടെ സ‍ൗന്ദര്യബോധവുമായി ചേരുമോ എന്ന് നിങ്ങൾ ആത്മപരിശോധന നടത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിൽ ഏതുതരം വസ്ത്രങ്ങളാണ് ഏറ്റവും കൂടുതലെന്നറിയാൻ നിങ്ങളുടെ അലമാരയൊന്ന് പരിശോധിക്കുക - എത്‌നിക് വെയർ, സ്പോർട്ടിഫിറ്റുകൾ, അത്‍ലെഷർ എന്നിവയാണോ അതോ ഫോർമൽ വസ്ത്രങ്ങളാണോ? നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്വർണ്ണാഭരണങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളോട് ചേരുന്നതായിരിക്കണം. 

2.    എന്തിനാണ് നിങ്ങൾ ഒരു സ്വർണ്ണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നത്?

gold jewel

ഓരോ അവസരത്തിനും അനുയോജ്യമായ സ്വർണ്ണാഭരണങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, നിങ്ങൾ എന്തിനാണ് ആഭരണങ്ങൾ വാങ്ങുന്നതെന്ന് ആദ്യം ഉറപ്പിക്കുക. നിങ്ങൾക്ക് ദിവസേന ധരിക്കാനാണോ, അതോ ഒരു സംഗീത ചടങ്ങിലോ ഹൽദി ചടങ്ങിലോ താരമാകാൻ ഒരു സ്റ്റേറ്റ്‌മെന്‍റ് പീസായി ധരിക്കാനാണോ?- നിങ്ങൾ സ്വയം ചോദിക്കേണ്ട ലളിതമായ ചോദ്യമാണിത്. 

ഉദാഹരണത്തിന്, നിങ്ങളുടെ ഷർട്ട് കോളറിനോട് ചേര്‍ന്ന്, പ്രെഷ്യസ് സ്റ്റോണുകൾ വച്ച അതിലോലമായി ടെക്സ്ചർ ചെയ്ത സ്വർണ്ണ പെൻഡന്‍റ്, അല്ലെങ്കിൽ ഒരു ജോടി മോഡേൺ ജ്യോമെട്രിക് സ്റ്റഡ് കമ്മലുകൾ ധരിച്ച് നിങ്ങളുടെ സഹപ്രവർത്തകരെ ആശ്ചര്യപ്പെടുത്താം! 

ഒരിഞ്ച് നീളമുള്ള സ്റ്റേറ്റ്‌മെന്‍റ് ഡാംഗ്ലറുകൾ, ലളിതമായ സ്വർണ്ണ ചെയിനുകൾ, നേർത്ത ബ്രേസ്‍ലെറ്റുകൾ എന്നിവ വേനൽക്കാല ഫ്ലോയി ബ്രഞ്ച് വസ്ത്രങ്ങളുമായി നന്നായി ചേരുന്നു. സുഹൃത്തിന്‍റെ വിവാഹത്തിന് ധരിക്കാൻ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുവെങ്കിൽ, പരമ്പരാഗത ഡിസൈനുകളുമായി ചേരുന്ന അലങ്കാര ആഭരണങ്ങൾ പരിഗണിക്കുക.

3.    നിങ്ങളുടെ ബജറ്റ് സെറ്റ് ചെയ്യുക t 

സ്വർണ്ണാഭരണങ്ങൾ വിശാലമായ വിലശ്രേണിയിൽ ലഭ്യമാണ്, ഏവരുടെയും ബജറ്റിന് ചേരുന്ന മനോഹരമായ സ്വർണ്ണാഭരണങ്ങളും ഉണ്ട്. സ്വർണ്ണത്തിന്‍റെ വില ദിവസേന മാറിക്കൊണ്ടിരിക്കുന്നതിനാൽ, പേയ്‌മെന്‍റ് അന്തിമമാക്കുന്നതിന് മുമ്പ് നിങ്ങൾ വിലകൾ പരിശോധിക്കണം.  

 ഒരു ഗ്രാമിന്‍റെ വില, പണിക്കൂലി, ഡിസൈനിന്‍റെ സങ്കീർണ്ണത എന്നിങ്ങനെ സ്വർണ്ണാഭരണങ്ങളുടെ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ പശ്ചാത്തലത്തിൽ, ഗോൾഡ് ജ്വല്ലറി സ്കീമിനെപ്പറ്റി കൂടുതൽ അറിയുന്നത് നിങ്ങൾക്ക് സഹായകരമാകും. നിങ്ങൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം, കാലാവധി അവസാനിക്കുമ്പോൾ, പണം പിൻവലിച്ച് നിങ്ങൾക്ക് ആഗ്രഹിക്കുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങാം. ആഗ്രഹിച്ച സ്വര്‍ണ്ണാഭരണം കാത്തിരുന്നു വാങ്ങിക്കുന്നത് സന്തോഷം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.

4.    നിങ്ങളുടെ സ്വർണ്ണാഭരണം ഹാൾമാർക്ക് ചെയ്ത സ്വർണ്ണം കൊണ്ട് നിർമ്മിച്ചതാണെന്ന് ഉറപ്പാക്കുക

ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. അതുകൊണ്ടാണ് 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങളില്‍ ബിഐഎസ് മാർക്ക് ഉണ്ടായിരിക്കണം എന്നു പറയുന്നത്. ബിഐഎസ് മാർക്ക് എന്നത് സൂക്ഷ്‌മതയുടെയും പരിശുദ്ധിയുടെയും ഒരു സർട്ടിഫിക്കറ്റാണ്. ഒപ്പം  ജ്വല്ലറിയുടെ/ബ്രാൻഡിന്‍റെ ഒരു തിരിച്ചറിയൽ നമ്പർ അല്ലെങ്കിൽ സ്റ്റാമ്പ് സ്വര്‍ണ്ണാഭരണങ്ങളില്‍ ഉണ്ടായിരിക്കണം.

5.    വാറന്‍റിയും ബൈ-ബാക്ക് നിബന്ധനകളും

നിങ്ങൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ നിങ്ങളുടെ ആഭരണ വിൽപ്പനക്കാരൻ നിങ്ങൾക്ക് വാറന്‍റി പേപ്പർവർക്ക് നൽകുന്നുവെന്ന് ഉറപ്പാക്കുക. നിർമ്മാണത്തിലെ ഏതു പോരായ്മയ്ക്കും വാറന്‍റി പരിരക്ഷ നല്‍കുന്നു. കൂടാതെ, നിങ്ങളുടെ സ്വർണ്ണാഭരണം വിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സന്ദർഭം ഉണ്ടായാല്‍, ആ ആഭരണം തിരികെ വാങ്ങുന്നതിന് ജ്വല്ലറിക്കുള്ള  വ്യവസ്ഥകളെക്കുറിച്ച് അന്വേഷിക്കുക.

സ്വർണ്ണാഭരണങ്ങൾ നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം വർദ്ധിപ്പിക്കുന്നു എന്നതിനൊപ്പം ഒരു നിക്ഷേപം കൂടിയാണ്. അതുകൊണ്ട് കൂടിയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്വർണ്ണാഭരണം വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ഗവേഷണം നടത്തേണ്ടത്. എങ്കില്‍, ഒരു സ്പെഷ്യൽ പർച്ചേസ് കൊണ്ട് സ്വയം ട്രീറ്റ് ചെയ്യാന്‍ മടിക്കാതെ തയ്യാറാകൂ.