Published: 08 Nov 2017

സ്വർണം ധരിക്കുന്നതിന്റെ നേട്ടങ്ങളും സ്വർണം ധരിക്കുമ്പോൾ സമ്പത്തിനെ ആകർഷിക്കുന്നതിനായി പാലിക്കേണ്ട നിയമങ്ങളും!

സ്വർണം ധരിക്കുമ്പോളുള്ള നേട്ടങ്ങൾ

 1. പ്രകൃതിദത്ത രത്നങ്ങളുടെ ആത്മീയ ശക്തികൾ പ്രസിദ്ധമാണ്. ആഹ്ലാദത്തിനും ഭാഗ്യങ്ങൾക്കും സ്നേഹത്തിനും പിന്നെ ആൽമീയ സന്തോഷത്തിനുമായി വിവിധ ജാതികളിലും സംസ്കാരങ്ങളിലും പെട്ടവർ സ്വർണമോ രത്നങ്ങളോ ധരിക്കാറുണ്ട്.
 2. സ്വർണാഭരണങ്ങൾ ധരിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ, ഇരുണ്ട ശക്തികൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക, ശരീരത്തിൽ ദൈവിക പ്രകാശം പ്രവേശിപ്പിക്കുക, ആത്മീയ രോഗശാന്തി, വിപരിത ഉർജ്ജങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവയാണ്.
 3. ധാരാളം വർഷങ്ങളായി, ആഭരണങ്ങളായും ധനമായും സാമൂഹിക അന്തസ്സിന്റെ അടയാളമായും സ്വർണം മനുഷ്യനോട് കൂടെയുണ്ട്. സ്വർണം അത് ധരിക്കുന്ന ആൾക്ക് സാമൂഹിക അന്തസ്സിന് ഉപരിയായി സന്തോഷവും സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്നു, എന്ന കാര്യം നിങ്ങൾക്കറിയാമോ?
 4. പുരാതന ചൈന, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ സ്വർണത്തിന്റെ പവിത്രശക്തി ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്വർണം കിരീട ചക്രം തുറന്നുകൊണ്ട്, അത് ധരിക്കുന്ന ആളെ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്വർണത്തിന് പരിരക്ഷണം നൽകുന്ന സവിശേഷതകൾ ഉണ്ട്, അത് നിങ്ങളുടെ ശരീരത്തിലെ പൈശാചിക ശക്തികളെ പുറംതള്ളുന്നു.
 5. പ്രാകൃത കാലം മുതൽക്ക് തന്നെ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമാകാനും ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതുമായും സ്വർണം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
 6. നിങ്ങളുടെ മോതിരവിരലിൽ ഒരു gold ring അണിഞ്ഞുകൊണ്ട് നിങ്ങൾക്ക് ദൈവിക തേജസ്സ് കൈവരുത്താനാകും. സ്വർണമോതിരത്തിൽ നിന്ന് ദിവ്യോർജ്ജം രൂപപ്പെടുകയും അത് പുറത്തേക്കു പ്രസരിക്കുകയും ചെയ്യുന്നു. അങ്ങനെ, അത് കറുത്ത ഊർജ്ജത്തിന്റെ രൂപത്തിലുള്ള വിഘ്നങ്ങൾ തുടച്ചു നീക്കുന്നു
 7. ആത്മീയ ശക്തികളെ ആകർഷിക്കാൻ സ്ത്രീകൾ ഈ മോതിരം ഇടതു കയ്യിലും പുരുഷന്മാർ വലതുകൈയിലും ധരിക്കേണ്ടതാണ്.
 8. ഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ലോഹമാണ് സ്വർണം. ഇത് സമൃദ്ധിയെയും രാജകീയതയെയും അടയാളപ്പെടുത്തുന്നു. ജ്യോതിഷത്തിൽ, സ്വർണം എല്ലാ ഗ്രഹങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ഇത് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് വ്യാഴവുമായിട്ടാണ്.
 9. സ്വർണം പൊതുവെ എല്ലാവർക്കും യോജിക്കുന്നു, പക്ഷെ അനുയോജ്യമായ തരത്തിൽ അല്ലെങ്കിൽ അത് നിങ്ങൾക്ക് ദൗർഭാഗ്യങ്ങളെ കൊണ്ടുവരും ശരിയായി ധരിച്ചാൽ സ്വർണത്തിന് ധാരാളം ഭാഗ്യവും സമൃദ്ധിയും നേടിത്തരാൻ കഴിയും

സ്വർണം ധരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ

 1. ചൂടിനേയും ഊർജ്ജത്തെയും ആഗിരണം ചെയ്യാനുള്ള കഴിവ് സ്വർണത്തിനുണ്ട്. അതുകൊണ്ട് വിഷാംശങ്ങളെ കുറക്കുവാൻ അതിന് കഴിയുന്നു. സ്വർണം ധരിക്കുമ്പോൾ പാലിക്കേണ്ട വ്യത്യസ്ത നിയമങ്ങൾ നോക്കാം. ഈ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പാലിച്ചുകൊണ്ട് നിങ്ങൾക്ക് വളരെ വേഗത്തിൽ സമ്പന്നനാകാൻ കഴിയും.
 2. നിങ്ങൾക്ക് ജലദോഷമുണ്ടെങ്കിൽ നിങ്ങളുടെ ചെറുവിരലിൽ മോതിരം ധരിക്കാം. പേര്, പ്രശസ്തി അല്ലെങ്കിൽ പദവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ നടുവിരലിൽ സ്വർണം ധരിക്കണം
 3. നിങ്ങൾ ശ്രദ്ധ ചെലുത്താനാകാതെയും ചഞ്ചല ചിത്തനായും ഇരിക്കുന്നവനെങ്കിൽ നിങ്ങൾ ചൂണ്ടുവിരലിൽ സ്വർണം ധരിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സമാധാനം ലഭിക്കും.
 4. വിവാഹജീവിതത്തിൽ പരുക്കൻ മുറിവുകളുണ്ടോ? നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കുമിടയിൽ അടുപ്പക്കുറവുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ കഴുത്തിൽ ഒരു മാലയോ പതക്കമോ ധരിക്കുക. ഇത് അത്ഭുതങ്ങൾ തരും.
 5. ഗർഭധാരണത്തിന് ബുദ്ധിമുട്ടുള്ള ആളുകൾക്ക് മോതിരം വിരലിൽ സ്വർണം ധരിക്കാം.
 6. ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവരോ അമിത വണ്ണം ഉള്ളവരോ സ്വർണം ധരിക്കുന്നതു ഒഴിവാക്കണം. ദേഷ്യക്കാരായ ആളുകൾ സ്വർണം ധരിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ജാതകത്തിൽ വ്യാഴം ഉഗ്രമായിരിക്കുന്നവെങ്കിൽ നിങ്ങൾ സ്വർണം ഒഴിവാക്കണം.
 7. ഇരുമ്പ്, കൽക്കരി അല്ലെങ്കിൽ ഷാനി അനുബന്ധ വസ്തുക്കളുടെ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ സ്വർണം ഒഴിവാക്കണം. ഗർഭിണികളും വൃദ്ധസ്ത്രീകളും സ്വർണം ധരിക്കുന്നതു ഒഴിവാക്കണം.
 8. പണമോ സ്വർണമോ സ്വപ്നത്തിൽ കാണുന്നത് നല്ലതല്ല. ഇത് മുഖത്തോ തൊലിയിലോ ഉള്ള രോഗങ്ങളെ സൂചിപ്പിക്കുന്നത്. നിങ്ങൾ സ്വപ്നത്തിൽ സ്വർണം കാണുകയാണെങ്കിൽ അതിനർത്ഥം വളരെ കഷ്ടപ്പാടുകൾ തരണം ചെയ്താലേ നിങ്ങൾക്ക് പണം കിട്ടുകയുള്ളു എന്നാണ്. നിങ്ങൾ സ്വപ്നത്തിൽ പുരാതന സ്വർണനാണയങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾക്ക് ജോലിസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
 9. അരയ്ക്ക് താഴെ സ്വർണം ധരിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ നിർഭാഗ്യം കൈവരുകയും സമൃദ്ധി നഷ്ടപ്പെടുകയും ചെയ്യും. സ്വർണം ലക്ഷ്മി ദേവിയുടെ പ്രതീകമാകയാൽ അരക്കു താഴെ സ്വർണം ധരിക്കുന്നത് ദേവിയോടുള്ള ബഹുമാനമില്ലായ്മയാണ്.
 10. അത്യാവശ്യമാണെങ്കിൽ നിങ്ങൾക്കു സ്വർണം ഇടതു കയ്യിൽ ധരിക്കാം. പ്രിയപ്പെട്ടവർക്കും അടുപ്പക്കാർക്കും എല്ലായ്പ്പോഴും സ്വർണം നൽകുക. പാദസരമായി സ്വർണം ധരിക്കുന്നത് ഒഴിവാക്കുക. അരയിൽ സ്വർണം ധരിക്കരുത്. കുട്ടികൾക്ക് ചുവന്ന നൂലിൽ സ്വർണം ധരിക്കാം.
 11. സ്വർണം ധരിച്ചിരിക്കുന്ന സമയത്ത് ആരും തന്നെ നോൺ വെജ് ഭക്ഷണമോ മദ്യമോ ഉപയോഗിക്കാൻ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിർഭാഗ്യം കൊണ്ട് വരുന്നു.
 12. സാധാരണഗതിയിൽ ആളുകൾ അവരുടെ സ്വർണം ലോക്കറിൽ വെക്കുന്നു. നിങ്ങളുടെ സ്വർണം എപ്പോളും ചുവന്ന കടലാസിലോ തുണിയിലോ സൂക്ഷിക്കുക. കിഴക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്വർണം സൂക്ഷിക്കുക.
 13. നിങ്ങളുടെ തലയുടെ അടുത്തായി സ്വർണം വെക്കരുത്. നിങ്ങൾക്ക് ഉറക്കത്തകരാറുണ്ടാകാം. മിശ്രാലോഹങ്ങളോ ഇരുമ്പോ സ്വർണത്തിനൊപ്പം ധരിക്കരുത്.
 14. ഏരീസ്, ക്യാൻസർ, ലിയോ, സജിറ്റാരിസ് എന്നീ നക്ഷത്രക്കാർക്ക് സ്വർണം വളരെ ശുഭമാണ്. സ്കോർപിയോ, പീസീസ് നക്ഷത്രക്കാരിൽ ഇത് മിശ്രഫലങ്ങൾ ആണ് തരുതുന്നത്. ഇത് ടോറസ്, ജമിനി, വിർഗോ, അക്വാരിയസ് എന്നീ നക്ഷത്രക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കാം. ലിബ്ര, കാപ്രികോൺസ് നക്ഷത്രക്കാർ സ്വർണം ധരിക്കുന്നത് ഒഴിവാക്കണം.

അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നതിന്റെ പ്രാധാന്യം അറിയുക

ഉറവിടം: സ്പീക്കിംഗ് ട്രീ