Published: 17 Aug 2018

കേരളത്തിൽ നിന്നുള്ള സ്വർണ്ണാഭരണ ഡിസൈനുകൾ

സ്വർണ്ണത്തിനോടുള്ള മലയാളിയുടെ പ്രണയത്തിന് ആമുഖം ആവശ്യമില്ല. മതപരമായ ചടങ്ങുകളോ ഉത്സവങ്ങളോ വിവാഹമോ ആകട്ടെ, ഏതൊരു സവിശേഷ അവസരത്തിന്റെയും ഒഴിച്ചുകൂടാൻ ആകാത്ത ഭാഗമാണ് സ്വർണ്ണാഭരണം.

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് കൂടി അറിയപ്പെടുന്ന കേരളത്തിന് അഭിമാനിക്കാൽ നിരവധി പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈനുകൾ ഉണ്ട്. ഏറ്റവും പുതിയ സ്വർണ്ണാഭരണ ഡിസൈനുകൾ, പരമ്പരാഗത ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളവയാണ്.

കേരളത്തിൽ നിന്നുള്ള ചില ക്ലാസിക്ക് സ്വർണ്ണാഭരണ ഡിസൈനുകൾ:

  • കാശുമാല

    ‘മലയാളത്തിൽ "കാശ്" എന്നാൽ പണം എന്നും 'മാല' എന്നാൽ നെക്ലേസ് എന്നുമാണ് അർത്ഥം. സ്വർണ്ണ നാണയങ്ങൾ പരസ്പരം ബന്ധിപിച്ചുകൊണ്ടുള്ള നെലേസാണിത്. ഹിന്ദു സ്ത്രീകൾക്ക് ഇടയിൽ ഇത് വളരെ ജനപ്രിയമാണ്. സ്വർണ്ണ നാണയങ്ങളിൽ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കും. ഹിന്ദു പാരമ്പര്യത്തിൽ, സമ്പത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ് ലക്ഷ്മി

  • കരിമണി മാല

    വടക്കേ ഇന്ത്യയിലെ സ്ത്രീകൾ അണിയുന്ന മംഗളസൂത്രത്തിനോട്, മംഗളസൂത്രത്തിനോട് സമാനമായ മാലയാണ്, കരിമണി മാല. വിവാഹിതകളായ സ്ത്രീകളാണ് കരുമണി മാല അണിയുന്നത്.

    കടപ്പാട്: സിഎസ് ജ്വല്ലേഴ്സ്
    ബന്ധപ്പെട്ട ലേഖനം: കേരളം എങ്ങനെയാണ് സ്വർണ്ണ പ്രണയികളുടെ സന്തോഷമാകുന്നത്
  • കരിമണി മാല

    വടക്കേ ഇന്ത്യയിലെ സ്ത്രീകൾ അണിയുന്ന മംഗളസൂത്രത്തിനോട്, മംഗളസൂത്രത്തിനോട് സമാനമായ മാലയാണ്, കരിമണി മാല. വിവാഹിതകളായ സ്ത്രീകളാണ് കരുമണി മാല അണിയുന്നത്.

    കടപ്പാട്: മലബാർ ഗോൾഡ്
  • മാങ്ങാ മാല

    കേരളത്തിൽ വധു അണിയുന്ന മറ്റൊരു ജനപ്രിയ ആഭരണമാണ് മാങ്ങാ മാല. ഇതളുകളുടെ മോട്ടീഫ് കൊണ്ടാണ് ഈ മാല നിർമ്മിക്കുന്നത്.

    കടപ്പാട്: എസ്വിടിഎം ജ്വല്ലേഴ്സ്
    കടപ്പാട്: അഞ്ജലി ജ്വല്ലേഴ്സ്
  • പതക്കം

    വലിയ ചന്ദ്ര ആകൃതിയിലുള്ള പതക്കത്തോട് കൂടിയതും മുഴുവൻ സ്വർണ്ണത്തിൽ നിർമ്മിക്കുന്നതുമായ നെക്ലേസാണിത്. പല ഡിസൈനുകളിൽ ഇത് ലഭ്യമാണ് - വൈരമിന്നി, ചന്ദ്ര മിന്നി, ശകുന്തള, മേനക എന്നിവയൊക്കെ ജനപ്രിയ ഡിസൈനുകളാണ്. വധു അണിയുന്ന ആഭരണങ്ങളിൽ ആദ്യത്തെ പാളിയിലാണ് ഈ നെക്ലേസ് ധരിക്കുന്നത്.

  • കൊലുസ്സ്

    കണങ്കാലിൽ അണിയുന്ന ആഭരണമാണ് കൊലുസ്സ്. സവിശേഷ അവസരങ്ങളിലും ഉത്സവങ്ങൾക്കും ഈ ആഭരണം അണിയുന്നു

    കടപ്പാട്: മലബാർ ഗോൾഡ്
    കടപ്പാട്: മലബാർ ഗോൾഡ്
  • ജിമിക്കി

    തൂങ്ങിക്കിടക്കുന്ന മണികളുള്ള സ്വർണ്ണം ആവരണം ചെയ്തിട്ടുള്ള ആഭരണമാണിത്, സ്റ്റലിഷ് ആയ ഈ ആഭരണം കേരള വധുവിന് ഏറെ ജനപ്രിയമാണ്.

  • പൂത്താലി

    പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആഭരണമാണിത്. സങ്കീർണ്ണമാണ് ഇതിന്റെ ഡിസൈൻ. ഇലകളുടെ ആകൃതിയിലാണ് ഇതുണ്ടാക്കുന്നത്.

  • അഷ്ടലക്ഷ്മി വള

    ലക്ഷ്മീദേവിയുടെ എട്ട് അവതാരങ്ങളെയാണ് ഈ വളകൾ സൂചിപ്പിക്കുന്നത്. അഷ്ടലക്ഷ്മി വള ധരിച്ചാൽ ആരോഗ്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

    കടപ്പാട്: കൊല്ലം സുപ്രീം ഓൺലൈൻ

ഗംഭീരമായ നിർമ്മാണ വൈദഗ്ധ്യം മാത്രമല്ല കേരളീയ സ്വർണ്ണാഭരണങ്ങൾ പ്രതിഫലിപ്പിക്കുന്നത്, സംസ്ഥാനത്തിന്റെ ജീവസ്സുറ്റ സാംസ്ക്കാരിക പാരമ്പര്യം കൂടിയാണ്.

Source1, Source2, Source3, Source4