Published: 04 Oct 2018

സ്വർണ്ണം ചേർത്തുകൊണ്ട് നിങ്ങളുടെ വർക്ക് ലുക്ക് ഗംഭീരമാക്കാനുള്ള വഴികൾ

Office Look by adding Gold

ഉത്സവങ്ങൾ പോലുള്ള സവിശേഷ അവസരങ്ങളിൽ സ്വർണ്ണാഭരണങ്ങൾ അണിയുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ, കുടുംബത്തിലെ ഒത്തുചേരലുകൾ, വിവാഹങ്ങൾ എന്നിവ പോലെയുള്ളവയാകാം നിങ്ങളുടെ ഓർമ്മയിൽ വരുന്നത്. ഇന്ത്യൻ ആഘോഷങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് സ്വർണ്ണാഭരണങ്ങൾ എന്നിരിക്കലും, ആധുനിക ആഭരണ ശൈലികൾ വന്നതോടെ ദൈനംദിന വസ്ത്രത്തിനൊപ്പം ധരിക്കാവുന്ന ഫാഷനബിൾ അലങ്കാരമായി ആഭരണങ്ങൾ മാറിയിരിക്കുന്നു. സ്വർണ്ണ സ്പർശത്തിനൊപ്പം നിങ്ങളുടെ പ്രൊഫഷണൽ ലുക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ:

ഒരു കോർപ്പറേറ്റ് പരിപാടിക്കോ ബിസിനസ്സ് കോൺഫറൻസിനോ:

നിങ്ങളെ കാണുമ്പോൾ മറ്റുള്ളവർക്ക് ഗംഭീരമായി അനുഭവപ്പെടാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, നിങ്ങളുടെ വസ്ത്രത്തിനൊപ്പം സൊഫിസ്റ്റിക്കേറ്റഡും ആർഭാടമില്ലാത്തതും എന്നാൽ ബോൾഡായതുമായ സ്വർണ്ണാഭരണങ്ങൾ അണിയുക. നിരവധി സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് പകരമായി, ശരിക്കും വേറിട്ട് നിൽക്കുന്ന ഒരെണ്ണം അണിയുക, അതിനെ ചുറ്റിപ്പറ്റിയാകണം നിങ്ങളുടെ വസ്ത്രങ്ങൾ. ഉദഹരണത്തിന്, ഒരു സ്റ്റേറ്റ്മെന്റ് ഗോൾഡ് നെക്ലേസ് അണിയുന്നത്, പ്രയാസമൊട്ടും ഇല്ലാതെ മനോഹരവും സ്റ്റൈലിഷുമായ ലുക്ക് നിങ്ങൾക്ക് നൽകും.

Courtesy: Shopify

ജോലി സ്ഥലത്തെ ഉത്സവ ആഘോഷങ്ങൾ:

നിങ്ങൾ ദൈനംദിനാടിസ്ഥാനത്തിൽ അണിയാത്ത സ്വർണ്ണാഭരണങ്ങൾ അണിയാൻ നിങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്. നിങ്ങളൊരു എത്നിക്ക്, അതായത് സാരിയോ കുർത്തയോ പോലുള്ള, വസ്ത്രമാണ് ധരിക്കുന്നതെങ്കിൽ, സ്വർണ്ണ ജുംക്കകളും/ചാൻഡിലിയർ ഇയർ റിംഗുകളും സങ്കീർണ്ണമായ കൊത്തുപണികൾ ഉള്ള സ്വർണ്ണ വളകളും നിങ്ങൾ ആ വസ്ത്രത്തിനൊപ്പം അണിയാവുന്നതാണ്.

നിങ്ങളൊരു പാശ്ചാത്യ വസ്ത്രമാണ് അണിയുന്നതെങ്കിൽ, പൊരുത്തപ്പെടുന്ന കനം കുറഞ്ഞ ഡാംഗ്ലെറുകളുള്ള ഒരു ലെയേർഡ് സ്വർണ്ണ നെക്ലേസിന് നിങ്ങൾക്കൊരു ഉത്സവ ലുക്ക് നൽകാൻ കഴിയും.

Courtesy: Jaypore

ജോലിക്ക് പോകുമ്പോൾ ദൈനംദിനാടിസ്ഥാനത്തിൽ:

നിങ്ങൾ നിത്യവും ജോലിക്ക് പോകുമ്പോൾ, വസ്ത്രത്തിന് ഒരു സ്വർണ്ണ സ്പർശം നൽകുന്നതിനായി, നിങ്ങൾക്ക് സമകാലിക ശൈലിയിലുള്ളതും എന്നാൽ ആർഭാടമില്ലാത്തതുമായ ആഭരണ ഡിസൈനുകളും പാറ്റേണുകളും പരീക്ഷിച്ച് നോക്കാവുന്ന്അതാണ്. ക്ലാസ്സിക്ക് സ്വർണ്ണ സ്റ്റഡുകൾ, മാറ്റെ-ഫിനിഷ്ഡ് സ്വർണ്ണ ബാൻഡുകൾ, ലോലമായ പെൻഡന്റ് നെക്ലേസ് എന്നിവ നിങ്ങളുടെ ലുക്കിനെ ട്രെൻഡിയും മനോഹരവുമാക്കും.

കാഷ്വൽ ഫ്രൈഡേകൾക്കായി:

'ഫ്രൈഡേ' എന്നാൽ, വരാനിരിക്കുന്ന അവധിയുടെ മുന്നോടിയായിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ദിനമാണ്. ഈ ദിവസത്തെ വസ്ത്രം മികച്ചതാക്കുന്നതിന്, കൂടുതൽ അടിസ്ഥാനപരവും പതിഞ്ഞതുമായ ഡിസൈനുകൾ നിങ്ങൾക്ക് ധരിക്കാവുന്നതാണ്. ഒരു കാഷ്വൽ ദിവസത്തിൽ ജോലിസ്ഥലത്ത് ധരിക്കാനായി ആഭരണം തിരഞ്ഞെടുക്കുമ്പോൾ, സ്വർണ്ണ ബ്രേസ്ലെറ്റുകളും ക്ലാസ്സിക്ക് സ്വർണ്ണ ഹൂപ്പുകളും കെട്ടുപിണഞ്ഞ് കിടക്കുന്ന സ്വർണ്ണ മാലയും നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ 'ഇൻഫോർമൽ ലുക്കി'ന് മനോഹാരിത പകരാൻ ഈ ആർഭാടങ്ങളില്ലാത്ത സ്വർണ്ണാഭരണ ഡിസൈനുകൾക്ക് കഴിയും.

Courtesy: tobi.com

എല്ലാത്തരം വസ്ത്രങ്ങൾക്കും സാഹചര്യങ്ങൾക്കും സ്വർണ്ണാഭരണങ്ങൾ ഇണങ്ങും. കാരണം, ട്രെൻഡിയും പരമ്പരാഗതവും ആർഭാടമില്ലാത്തതും ബോൾഡും പ്രയാസമില്ലാതെ അണിയാവുന്നതും സൊഫിസ്റ്റിക്കേറ്റഡും ആയ സ്വർണ്ണാഭരണങ്ങൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ ഫോർമൽ വസ്ത്രത്തിനൊപ്പം പരീക്ഷിക്കാവുന്ന ചില വഴികളാണ് മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്, പരീക്ഷിച്ച് നോക്കിക്കൊണ്ട്, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാകുന്നത് എന്താണെന്ന് കണ്ടെത്താവുന്നതാണ്.

ബന്ധപ്പെട്ട ലേഖനം: ആധുനിക സ്ത്രീകൾക്കായുള്ള, പരമ്പരാഗതമല്ലാത്ത സ്വർണ്ണാഭരണ വഴികൾ