Published: 31 Aug 2017

ഹാൾമാർക്ക് ചെയ്ത സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

how to identify hallmark gold jewellery

ഈയടുത്ത് കാലത്തായി, സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ , ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ തന്നെ ചോദിച്ച് വാങ്ങിക്കുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. പണ്ട്, വാങ്ങുന്ന സ്വർണ്ണത്തിന്റെ ശുദ്ധിയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ബിഐഎസ് സർട്ടിഫിക്കേഷനുംഹാൾമാർക്കുമുള്ള സ്വർണ്ണാഭരണങ്ങൾക്ക് ഇത്രയും പ്രാധാന്യം കൈവന്നത്.

ബിഐഎസ് ഗോൾഡ് ഹാൾമാർക്കിംഗ് എന്നാലെന്ത്?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നെയാണ് ഹാൾമാർക്കിങ്ങ് നടത്താൻ അധികാരമുള്ള ഏക ഏജൻസിയായി ഭാരത സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്. 'ബി.ഐ.എസ്. ആക്ട്, റൂൾസ് ആൻഡ് റെഗുലേഷൻസി'ന് കീഴിൽ പ്രവർത്തിക്കുന്ന ബി.ഐ.എസ് ഹാൾമാർക്കിങ്ങ് സ്കീമിന് ഒരു സ്വമേധയായുള്ള സ്വഭാവമാണുള്ളത്. ഈ സ്കീമിന് കീഴിൽ ബി.ഐ.എസ് അംഗീകൃത സ്വർണ്ണവ്യാപാരികൾക്ക് അവരുടെ ആഭരണങ്ങൾ ബി.ഐ.എസ് ലൈസൻസുള്ള അസെയിങ്ങും ഹാൾമാർക്കിങ്ങും ചെയ്യുന്ന ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ഹാൾമാർക്ക് ചെയ്തെടുക്കാം.

അതിനാൽ ഹാൾമാർക്ക് എന്നു പറയുന്നത് അമൂല്യ ലോഹങ്ങളാൽ നിർമ്മിതമായ വസ്തുക്കളുടെ പരിശുദ്ധിയും മാറ്റും ഉറപ്പുതരുന്ന ബി.ഐ.എസ്. നിർണ്ണയിക്കുന്ന ഒരു ഔദ്യോഗിക ചിഹ്നമാണ്. അതിനാൽ, 22 കാരറ്റുള്ള, അതായത് 22 കാരറ്റിലുള്ള സ്വർണ്ണാഭരണങ്ങളാണ് തങ്ങൾ വാങ്ങുന്നതെന്ന് വ്യക്തികൾക്ക് ഉറപ്പാക്കാനാകും.

ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ എങ്ങിനെ തിരിച്ചറിയും - ശ്രദ്ധിക്കേണ്ടത് 4 കാര്യങ്ങൾ

ബിഐഎസ് നിയമങ്ങൾ പ്രകാരം, സാധാരണയായി സ്വർണ്ണാഭരണത്തിന്റെ ഉൾവശത്ത് കാണപ്പെടുന്ന ഹാൾമാർക്കിന് നാല് ഘടകങ്ങൾ ഉണ്ട്, ഈ ഘടകങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  1. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ലോഗോ

    ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ന്റെ കോർപറേറ്റ് ലോഗോയാണിത്. ബി.ഐ.എസ്. അനുശാസിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണിത്.

  2. കാരറ്റിലും ഫൈൻനസ്സിലും സ്വർണ്ണത്തിന്റെ പരിശുദ്ധി

    ഇന്ത്യയിൽ മൂൻ ഗ്രേഡുകൾക്ക് മാത്രമാണ് ഹാൾമാർക്കിംഗ് നൽകുന്നത്: 22, 18, 14 കാരറ്റുകൾക്ക്. അതായത്, 22 കാരറ്റ് സ്വർണ്ണത്തിന് 22k916 സർട്ടിഫിക്കേഷനാണ് ഉണ്ടാവുക. നിങ്ങൾ വാങ്ങുന്ന ആഭരണത്തിന്റെ ശുദ്ധിയുടെ നില അറിയാൻ ഈ അടയാളം ഉണ്ടോ എന്ന് നോക്കുക.

  3. അസെയിംഗും ഗോൾഡ് ഹാൾമാർക്കിംഗും ചെയ്ത കേന്ദ്രത്തിന്റെ അടയാളം

    സ്വർണ്ണത്തിന്റെ അസ്സേയിംഗും ഹാൾമാർക്കിംഗും നടത്തിയിട്ടുള്ള, അസ്സേയിംഗ് - ഗോൾഡ് ഹാൾമാർക്കിംഗ് കേന്ദ്രത്തിന്റെ ലോഗോയുണ്ടോയെന്ന് സ്വർണ്ണം വാങ്ങുന്ന വ്യക്തികൾ പരിശോധിക്കണം.

  4. ബിഐഎസ് സർട്ടിഫിക്കേഷനുള്ള സ്വർണ്ണവ്യാപാരിയുടെ തിരിച്ചറിയിൽ ചിഹ്നം

    മുകളിൽ പറഞ്ഞിട്ടുള്ള പുറമെ, ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണത്തിൽ ബിഐഎസ് സർട്ടിഫിക്കേഷനുള്ള സ്വർണ്ണവ്യാപാരിയുടെ / സ്വർണ്ണാഭരണ നിർമ്മാതാവിന്റെ തിരിച്ചറിയിൽ ചിഹ്നവും ഉണ്ടായിരിക്കും. ഇന്ത്യയിൽ ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണം വിൽക്കുന്ന മുഴുവൻ ജ്വല്ലറികളുടെയും ലിസ്റ്റ് ബിഐഎസ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. നിക്ഷേപകന്, ഹാൾമാർക്കിംഗിനെ കുറിച്ച് എന്തെങ്കിലും പരാതിയോ ആശങ്കകളോ ഉണ്ടെങ്കിൽ, ബിഐഎസിനെ നേരിട്ട് സമീപിക്കാവുന്നതാണ്.

സ്വർണ്ണം വാങ്ങുമ്പോൾ പരിഗണിക്കേണ്ട അത്യന്താപേക്ഷിതമായ കാര്യങ്ങൾ

  • ഗോൾഡ് കാരറ്റ്

    സ്വർണ്ണം അളക്കുന്നത് കാരറ്റിലാണ്. വാങ്ങാൻ പരിഗണിക്കുന്ന സ്വർണ്ണാഭരണത്തിന്റെയോ സ്വർണ്ണ നാണയത്തിന്റെയോ വിലയെയും ഈടിനെയും കാരറ്റ് എങ്ങനെ ബാധിക്കുന്നുണ്ടെന്ന് വാങ്ങുന്ന വ്യക്തി അറിഞ്ഞിരിക്കണം. 24 കാരറ്റ് സ്വർണ്ണം എന്നാൽ ശുദ്ധ സ്വർണ്ണം (99.99 ശതമാനം ശുദ്ധം) എന്നാണർത്ഥം. എന്നാൽ 22 കാരറ്റ് സ്വർണ്ണത്തിന് 91.6 ശതമാനം ശുദ്ധിയേ ഉണ്ടാകൂ. 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ച് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ കഴിയില്ല, കാരണം ഏറ്റവും ശുദ്ധമായ സ്വർണ്ണം വളരെ മൃദുവാണ്. ശുദ്ധ സ്വർണ്ണത്തിലേക്ക് കോപ്പറോ ചെമ്പോ വെള്ളിയോ നിക്കലോ സിങ്കോ ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള സ്വർണ്ണം രൂപപ്പെടുത്തുന്നത്.

  • സ്വർണ്ണാഭരണത്തിന്റെ പണിക്കൂലി

    സ്വർണ്ണ വളയോ മാലകളോ നെക്ലേസുകളോ പോലുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ, വാങ്ങുന്ന വ്യക്തി സ്വർണ്ണ വിലയ്ക്ക് പുറമെ പണിക്കൂലിയും നൽകേണ്ടതുണ്ട്. ഒരു ഗ്രാമിന് ഇത്ര രൂപ എന്ന നിരക്കിലാണ് സ്വർണ്ണാഭരണത്തിന് പണിക്കൂലി ഈടാക്കുന്നത്.

  • ജ്വല്ലറിയുടെ പ്രശസ്തി

    സ്വർണ്ണം വാങ്ങുമ്പോൾ, ജ്വല്ലറിയുടെ പ്രശസ്തിയും പരിഗണിക്കേണ്ടതാണ്. അറിയാത്ത ജ്വല്ലറികളിൽ നിന്ന് സ്വർണ്ണം വാങ്ങുകയാണെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെട്ടേക്കാം, പ്രത്യേകിച്ചും സ്വർണ്ണത്തിന്റെ ശുദ്ധിയുടെ കാര്യത്തിൽ.

    പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ശേഷം മാത്രമേ, നിങ്ങൾ ഹാൾമാർക്കിംഗ് സ്വർണ്ണാഭരണം വാങ്ങുന്ന കാര്യം പരിഗണിക്കേണ്ടത്. ഗോൾഡ് ഹാൾമാർക്കിംഗ് നിർവചനത്തെ കുറിച്ചും സ്വർണ്ണം ഹാൾമാർക്ക് ചെയ്യുന്ന പ്രക്രിയയെ കുറിച്ചും നമുക്ക് വിശദമായി മനസ്സിലാക്കാം.