Published: 10 May 2019

നിങ്ങളുടെ അമ്മയ്ക്ക് ഏറ്റവും അമൂല്യമായ സമ്മാനം നൽകാനുള്ള മികച്ച മാർഗം ഇവിടെ കാണുക.

Gold Gift For Mother

ഈ വർഷത്തെ മാതൃദിനത്തിൽ നിങ്ങളുടെ അമ്മക്ക് എന്ത് സമ്മാനം നൽകിയാലാണ് അവർക്കതു അവിസ്മരണീയവും ഏറ്റവും സന്തോഷം നിറഞ്ഞതും ആവുക എന്ന് നിങ്ങൾ വ്യാകുലപ്പെടുന്നുണ്ടായിരിക്കാം. നിങ്ങൾ നൽകുന്ന ഏതൊരു സ്നേഹചിഹ്നമോ ഏതു തരത്തിലുള്ള സമ്മാനങ്ങളോ നിങ്ങളുടെ പ്രവൃത്തികളോ അമ്മയാണ് നിങ്ങളുടെ ലോകമെന്ന് തെളിയിക്കുമെങ്കിലും, നിങ്ങൾ തമ്മിലുള്ള ബന്ധം പോലെ വിലപ്പെട്ടതാവണം നിങ്ങൾ നൽകുന്ന സമ്മാനം എന്ന് ഉറപ്പ് വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. അമ്മയുടെ ഹൃദയത്തോട് ചേർത്ത് നിർത്തി വാത്സല്യപൂർവ്വം താലോലിക്കാനായി അവർക്കൊരു സ്വർണ സമ്മാനം നൽകുക.

ഒരു സ്വർണാഭരണം വാങ്ങാനുള്ള സ്ഥിതിയിലല്ല നിങ്ങൾ ഇപ്പോൾ എന്നാണെങ്കിൽ കൂടി ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് . വഴി നിങ്ങളുടെ അമ്മക്ക് സ്വർണം സമ്മാനമായി നൽകാൻ കഴിയും. നിങ്ങൾക്കിപ്പോൾ നീക്കിവെക്കാൻ കഴിയുന്ന തുക കൊണ്ട് നിങ്ങൾക്ക് തന്നെ നിക്ഷേപമാരംഭിക്കുവാൻ കഴിയും ഏറ്റവും ചുരുങ്ങിയ തോതിൽ 1 രൂപ നിക്ഷേപിച്ചോ 0.001 ഗ്രാം വാങ്ങിക്കൊണ്ടോ സമർത്ഥമായും സുരക്ഷിതമായും ഇണങ്ങുന്ന തരത്തിലും നിക്ഷേപിക്കുവാനുള്ള അവസരം ഡിജിറ്റൽ സ്വർണം നിങ്ങൾക്ക് നൽകുന്നു.

പേടിഎം, ഫോൺപേ, മൊബൈക്വിക് എന്നിവ വഴിയും ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകൾ വഴിയും ഇന്ന് നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം എളുപ്പത്തിൽ വാങ്ങാൻ കഴിയും. ഈ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും എല്ലാം തന്നെ, പ്രമുഖ ഇന്ത്യൻ സ്വർണ വ്യാപാര കമ്പനികളായ സേഫ് ഗോൾഡ്, എംഎംടിസി-പാംപ് എന്നിവയുമായി സഹരിച്ച് സ്വർണം വിൽക്കുന്നതിനുള്ള അംഗീകാര സർട്ടിഫിക്കറ്റും അധികാരവും ഉള്ളവയാണ്.

നിങ്ങൾ കരിയർ തുടങ്ങിയിട്ടേയുള്ളൂ എങ്കിലും സമ്മാനങ്ങൾക്കായി കാര്യമായ തുക നീക്കി വെക്കുവാൻ പ്രയാസമാണെങ്കിലും ഘട്ടം ഘട്ടമായും യഥാക്രമമായും ചെറിയ തുകകൾ സ്വർണത്തിൽ നിക്ഷേപിക്കുവാനും കാലക്രമേണ അത് നിങ്ങളുടെ അക്കൗണ്ടിൽ സ്വരൂപിക്കുവാനും ഡിജിറ്റൽ സ്വർണം നിങ്ങളെ സഹായിക്കുന്നു.

ഡിജിറ്റൽ സ്വർണ നിക്ഷേപത്തിലൂടെ ലഭിക്കുന്ന വ്യത്യസ്ത പ്രയോജനങ്ങൾ:

സൗകര്യപ്രദവും വഴക്കമുള്ളതും: നിങ്ങൾക്കിഷ്ടമുള്ള പ്രകാരവും ഇഷ്ടമുള്ള സമയത്തും നിക്ഷേപിക്കുവാനുള്ള അനുവാദം ഡിജിറ്റൽ സ്വർണം നിങ്ങൾക്ക് തരുന്നു. മാസം തോറും അടക്കുന്നതിലൂടെ നിങ്ങൾക്ക് സ്ഥിരമായി നിക്ഷേപിക്കുന്നത് ശീലമാക്കാം, അതല്ലെങ്കിൽ പണം കയ്യിൽ ബാക്കി വരുമ്പോളെല്ലാം സ്വർണം യൂണിറ്റുകളായി വാങ്ങാം.

പരിശുദ്ധിയും ഉറപ്പും: ഒരു ഡിജിറ്റൽ മീഡിയം വഴി നിങ്ങൾ സ്വർണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി 24 കാരറ്റിൽ 99.5% നിങ്ങൾക്ക് ഉറപ്പുതരുന്നു. ഇത് ഇലക്ട്രോണിക് രീതിയിൽ ഡീമാറ്റ് അക്കൗണ്ട് ആയി സൂക്ഷിക്കുന്നു.

സുതാര്യമായ വിലനിർണ്ണയം: പരിപൂർണ്ണമായ സുതാര്യതയും എളുപ്പത്തിലുള്ള ഇടപാടുകളും ഉറപ്പാക്കുന്നതിന് ഓരോ ആപ്പുകളും വിപണിയിലെ സ്വർണത്തിന്റെ തത്സമയ നിരക്കുകൾ കാണിക്കും.

സുരക്ഷിതത്വവും ഉറപ്പും: സ്വർണം സുരക്ഷിതവും ഇൻഷൂർ ചെയ്തിരിക്കുന്നതുമായ ലോക്കറുകളിൽ സൂക്ഷിക്കാൻ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന് ഉത്തരവാദിത്തമുള്ളതിനാൽ, വാങ്ങിയിരിക്കുന്ന സ്വർണത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. സ്വർണം കൈവശം സൂക്ഷിക്കുന്നതിനുള്ള ചെലവ് നിങ്ങൾക്ക് വഹിക്കേണ്ടിവരുന്നില്ല. മോഷണത്തെയും നഷ്ടപ്പെടലിനെയും ഭയക്കേണ്ടതുമില്ല.

ബന്ധപ്പെട്ട ലേഖനം ഓൺലൈനിൽ സ്വർണം വാങ്ങുന്നതിനെ കുറിച്ച് ഒരു ഗൈഡ്

ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, ഡിജിറ്റൽ സ്വർണം യഥാർത്ഥ സ്വർണമായി എങ്ങനെ മാറ്റിയെടുക്കാമെന്ന് ഇനി മനസിലാക്കാം.

അതിനാൽ, ഈ മാതൃദിനം ശരിക്കും സവിശേഷമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് വേണ്ടി അതേ ദിവസം തന്നെ നിങ്ങൾ എന്തെങ്കിലും വാങ്ങേണ്ടതില്ല. അമ്മയുടെ ഭാവിക്കായി നിക്ഷേപം ആരംഭിക്കാനുള്ള ഒരു അവസരമായി നിങ്ങൾക്കിതിനെ എടുക്കാം. നിങ്ങളുടെ സൗകര്യമനുസരിച്ച് ഡിജിറ്റൽ സ്വർണം വാങ്ങി കുറച്ചു വർഷങ്ങൾക്കകം അത് സ്വരൂപിച്ച് യഥാർത്ഥ സ്വർണമായി റിഡീം ചെയ്ത് നിങ്ങളുടെ അമ്മക്ക് സമ്മാനിക്കാൻ കഴിയും. നിങ്ങൾ കാലങ്ങൾ എടുത്തുകൊണ്ട് ഡിജിറ്റൽ സ്വർണത്തിൽ നടത്തുന്ന ചെറുതെങ്കിലും സ്ഥിരമായ നിക്ഷേപങ്ങൾ അമ്മയുടെ ഭാവിയെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നു എന്ന് അവരോടു പറയും.

ബന്ധപ്പെട്ട ലേഖനം - അമ്മയ്ക്കുവേണ്ടി സ്വർണത്തിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുക