Published: 30 Oct 2018

നിക്ഷേപകരെ ഗോൾഡ് ഇടിഎഫുകൾ ശാക്തീകരിക്കുന്നത് എങ്ങനെ?

സ്വർണ്ണത്തിനോടുള്ള ഇന്ത്യയുടെ പ്രണയം ഒരിക്കലും ഒരു രഹസ്യമല്ല. ഏവരേയും ആകർഷിക്കുന്ന ഈ മഞ്ഞലോഹം ഇന്ത്യൻ സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രധാനപ്പെട്ട ഭാഗം മാത്രമല്ല, അനന്തകാലത്തേക്കുള്ള ഒരു വിശ്വസനീയ നിക്ഷേപ മാർഗ്ഗം കൂടിയാണ്. പണ്ട് സ്വർണ്ണാഭരണങ്ങളും ബാറുകളും നാണയങ്ങളുമാണ് പ്രധാനപ്പെട്ട സ്വർണ്ണ നിക്ഷേപ മാർഗ്ഗങ്ങൾ ആയിരുന്നത്, 2003-ൽ ഗോൾഡ് ഇടിഎഫുകൾ നിലവിൽ വന്നതോടെ ഈ പുതിയ നിക്ഷേപ മാർഗ്ഗത്തിന് ജനപ്രിയത കൂടി വരികയാണ്.

ഗോൾഡ് ഇടിഎഫിന് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ഭൗതിക സ്വർണ്ണത്തിന്റെ ബാക്കപ്പുണ്ട്; ഈ ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലും (BSE) ൽസിറ്റ് ചെയ്തിട്ടുണ്ട്, ട്രേഡ് ചെയ്യപ്പെടുന്നുണ്ട്, അതിനാൽ നിങ്ങൾക്ക് ഇത്തരം ഇടിഎഫുകളുടെ മുമ്പത്തെയും മൊത്തത്തിലുള്ളതുമായ പ്രകടനം നിങ്ങൾക്ക് ട്രാക്ക് ചെയ്യാനാകും. ഗോൾഡ് ഇടിഎഫുകളുടെ ഓരോ യൂണിറ്റിനും 99.5% ശുദ്ധ സ്വർണ്ണത്തിന്റെ ബാക്കപ്പുണ്ട്, അതിനാൽ നിങ്ങളുടെ നിക്ഷേപം കൃത്യമായും മൗലികമാണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും.

സുരക്ഷിതവും സുഭദ്രവുമായ നിക്ഷേപം

കഴിഞ്ഞ 15 വർഷത്തിൽ, ഇന്ത്യയിലെ സ്വർണ്ണ നിക്ഷേപ രംഗം വളരെ വേഗത്തിൽ മാറിമറിഞ്ഞിട്ടുണ്ട്, പുതിയതും ചെറുപ്പക്കാരുമായ നിരവധി നിക്ഷേപകരെ ആകർഷിക്കുന്നുമുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ കഴിയാതിരുന്ന നിരവധി പേർക്ക്, ഇപ്പോൾ അങ്ങനെ ചെയ്യാനും തങ്ങളുടെ പോർട്ടിഫോളിയോ വൈവിധ്യവൽക്കരിക്കാനും കഴിയും. തങ്ങളുടെ നിക്ഷേപ പോർട്ടിഫോളിയോകളുടെ സ്മാർട്ടും തന്ത്രപ്രധാനവുമായ ഘടകഭാഗമായി ഇന്ത്യാക്കാർ ഗോൾഡ് ഇടിഎഫുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ നിക്ഷേപ പോർട്ടിഫോളിയോയിലേക്ക് ഗോൾഡ് ഇടിഎഫുകൾ ചേർക്കുന്നത്, സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും പോർട്ടിഫോളിയോയിലെ മറ്റ് അസറ്റുകൾക്ക് അസ്ഥിരത അനുഭവപ്പെടുമ്പോൾ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ഉദാഹരണത്തിന്, ഡോളറിന്റെ മൂല്യം കുറയുമ്പോൾ സ്വർണ്ണത്തിന്റെ വില കയറുന്നു. ഡോളർ മൂല്യം ഇടിയുന്നത് കാരണം പോർട്ടിഫോളിയോ അപകടസാധ്യതയിലാണെങ്കിൽ, അതിനെ സന്തുലിതമാക്കാൻ ഗോൾഡ് ഇടിഎഫുകൾക്ക് കഴിയും. ഇനിയിപ്പോൾ സ്വർൺനത്തിന്റെ മൂല്യം കൂടുകയാണ് എന്നിരിക്കട്ടെ, സ്ഥിരതയ്ക്കായി നിങ്ങൾക്ക് ഗോൾഡ് ഇടിഎഫുകൾ വിറ്റഴിയ്ക്കാൻ കഴിയും.

റീട്ടെയിൽ നിക്ഷേപകരെ ആകർഷിക്കൽ

വലുതും ലിക്വിഡുമായ വിപണി ആയതിനാൽ, വിപണിയിലൂടെ സ്വർൺനത്തിൽ നിക്ഷേപിക്കാൻ ചെറിയ റീട്ടെയിൽ നിക്ഷേപകർക്കായി ഗോൾഡ് ഇടിഎഫുകൾ വാതിൽ തുറന്നിരിക്കുകയാണ്. മുമ്പാകട്ടെ, വിപണിയെ കുറിച്ച് നല്ല വിവരമുള്ള (വിപണിയിലെ ചലനങ്ങൾ അറിയുന്ന) ഉന്നത വർഗ്ഗക്കാർക്ക് മാത്രമായി ഇത് നീക്കി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, ഏതൊരു ഇന്ത്യക്കാരനും, സ്വർണ്ണത്തിൽ ചെറിയ നിക്ഷേപങ്ങൾ നടത്താം, സ്വർണ്ണം നൽകുന്ന ലിക്വിഡിറ്റിയുടെ പ്രയോജനം ഉപയോഗിക്കുകയുമാകാം.

ബന്ധപ്പെട്ട ലേഖനം: സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കക്കാർക്കുള്ള ഗൈഡ്

റിട്ടയർ ചെയ്തവർക്കുള്ള ഒരു ഗംഭീര നിക്ഷേപ മാർഗ്ഗം

വ്യത്യസ്ത റിട്ടയർമെന്റ് അക്കൗണ്ടുകൾ കൈവശം വയ്ക്കുന്നതിനും ഇപ്പോൾ ഗോൾഡ് ഇടിഎഫുകൾക്ക് അംഗീകാരമുണ്ട്. അതിനാൽ, വിവിധ സാമ്പത്തിക ഉൽപ്പന്നങ്ങളിലൂടെ റിട്ടയർമെന്റിനായി പണം സ്വരുക്കൂട്ടുന്ന പല ദീർഘകാല നിക്ഷേപകരും, തങ്ങളുടെ പോർട്ടിഫോളിയോകൾ വൈവിധ്യവൽക്കരിക്കുന്നതിനും റിട്ടയർമെന്റിനുള്ള പണം ഒരുക്കുന്നതിനും ഗോൾഡ് ഇടിഎഫുകൾ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട ലേഖനം: റിട്ടയർമെന്റിന് ശേഷം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള വഴികൾ

ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി, ചെലവൊന്നും ഇല്ലാതെ ഒരു പോർട്ടിഫോളിയോ വൈവിധ്യവൽക്കരണം

ഒരു പിടി ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ - പെൻഷൻ ഫണ്ടുകളും അസറ്റ് മാനേജർമാരും, മ്യൂച്ചൽ ഫണ്ടുകൾ, എൻഡോവ്മെന്റുകൾ - ഇപ്പോൾ തങ്ങളുടെ തന്ത്രങ്ങളിലേക്ക് ഗോൾഡ് ഇടിഎഫുകൾ ചേർക്കുന്നുണ്ട്, കാരണം സ്വർണ്ണത്തെ, അപകടസാധ്യതകൾക്ക് എതിരെ ഒരു കവചമായും ഒരു ധര പരിപാലന സംവിധാനമായും പോർട്ടിഫോളിയോ വൈവിധ്യവൽക്കരണവുമായും ഉപയോഗിക്കുന്നതിനുള്ള ഒരു ചെലവ് കുറഞ്ഞ മാർഗ്ഗമാണിത് നൽകുന്നത്. ഗോൾഡ് ഇടിഎഫുകൾ ചെലവ് കുറഞ്ഞവയായതിനാൽ, കൂടുതൽ വലിയ ഡിനോമിനേഷനുകളിൽ നിക്ഷേപിക്കുന്നതിന് നിക്ഷേപകരെ ഇത് സഹായിക്കുന്നു.

എങ്ങനെയാണ് ഗോൾഡ് ഇടിഎഫുകൾ വിവിധ നിക്ഷേപകരെ ശാക്തീകരിച്ചതെന്നും പുതിയ നിക്ഷേപ അവസരം നൽകിയതെന്നും ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകും, ഇനി ഗോൾഡ് ഇടിഎഫുകൾ ഇത്ര ജനപ്രിയമായി മാറുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:

  • ഗോൾഡ് ഇടിഎഫുകൾ ഉള്ളതിനാൽ, നിങ്ങൾക്ക് 1 യൂണിറ്റ് വരെയുള്ള ചെറിയ അളവിൽ നിക്ഷേപിക്കാം, ഇതിനർത്ഥം 1 ഗ്രാം സ്വർണ്ണത്തിൽ പോലും നിങ്ങൾക്ക് നിക്ഷേപിക്കാമെന്നാണ്. പ്രയോജനം ഇത് മാത്രമല്ല, ഇവയ്ക്കുള്ളത് തീരെ താഴ്‌ന്ന ഫീസും പ്രീമിയങ്ങളുമാണ്.
  • ഇലക്ട്രോണിക്ക് രൂപത്തിലാണ് ഈ അസറ്റ് ഉള്ളത് എന്നതിനാൽ, എവിടെ നിന്നും ഇത് ട്രേഡ് ചെയ്യാം, ഇത് തീർത്തും സുരക്ഷിതവും സുഭദ്രവും സുതാര്യവുമാണ്.
  • നിങ്ങൾ എവിടെ ആണുള്ളത് എന്ന കാര്യം പരിഗണിക്കാതെ, നിങ്ങൾക്ക് തത്സമയം നിങ്ങളുടെ എല്ലാ സ്വർണ്ണ നിക്ഷേപങ്ങളും ട്രാക്ക് ചെയ്യാം.
  • ഉയർന്ന തരത്തിൽ ലിക്വിഡിറ്റി ഉള്ള അസറ്റായതിനാൽ, സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ ഇടിഎഫുകൾ വലിയൊരു സഹായമായിരിക്കും.

നിങ്ങൾ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിച്ച് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കൊരു ട്രേഡിംഗ് അക്കൗണ്ടിന് ഒപ്പമുള്ള ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. അടുത്തതായി, നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഗോൾഡ് ഇടിഎഫ് തിരഞ്ഞെടുക്കുക, നിങ്ങളുടെ ബ്രോക്കർ മുഖേനയോ ബാങ്കിന്റെ ട്രേഡിംഗ് പോർട്ടൽ മുഖേനയോ ഓൺലൈനായി ഓർഡർ ചെയ്യുക.

ഈ മികച്ചതും സുസ്ഥിരവുമായ നിക്ഷേപത്തിന്റെ പല പ്രയോജനങ്ങളും ഒരുമിച്ച് കൊയ്തെടുക്കാൻ നിങ്ങൾ തയ്യാറാണോ?

ബന്ധപ്പെട്ട ലേഖനം - ഗോൾഡ് ഇടിഎഫുകളും ഒരു അതുല്യ നിക്ഷേപ മാർഗ്ഗമാക്കി മാറ്റുന്നത് എന്താണ്?

ലേഖനത്തിന്റെ ഉറവിടം - ഗോൾഡ് ഡോട്ട് ഓർഗ് റിപ്പോർട്ട് - ഗോൾഡ് മാർക്കറ്റ് പ്രീമിയർ - ഗോൾഡ് ബാക്ക്ഡ് ഇടിഎഫ്സ്