Published: 08 Nov 2017

ഗിന്നസ് ബുക്കിൽ കയറിയ മഹാരാഷ്ട്രയിലെ സ്വർണ്ണക്കുപ്പായക്കാരൻ

സ്വന്തം സുഹൃദ വലയങ്ങളിൽ സ്വർണ്ണക്കുപ്പായത്തോട് കൂടിയ മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന, മഹാരാഷ്ടയിലെ സുപ്രസിദ്ധനായ രാഷ്ട്രീയ പ്രവർത്തകനും വ്യാപാരിയുമായ പങ്കജ് പരേഖ്, ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിൽ (GWR) ഇടം നേടിയിട്ടുണ്ട്.

2014 ഓഗസ്റ്റ് 1 വരെയുള്ള കണക്കനുസരിച്ച്, “98,35,099 രൂപ (161,354 ഡോളർ/95,856 GBP) വില വരുന്ന, ലോകത്തിലെ ഏറ്റവും വിലപിടിച്ച സ്വർണ ഷർട്ടിന്” ഉടമയായിട്ടാണ് പരേഖ് (47 വയസ്സ്) GWR സർട്ടിഫിക്കറ്റിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്.
ഇത് സത്യത്തിൽ അവിശ്വസനീയമാണ്. മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള ചെറിയൊരു മനുഷ്യനാണ് ഞാൻ. ഞാൻ കൈവരിച്ച ഈ നേട്ടം, എന്റെ ഗ്രാമത്തിന്റെ പേര് ലോകം മുഴുവനും അറിയാൻ ഇടയാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്.”  പങ്കജ് പരാഖ്

സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഇദ്ദേഹം വസ്ത്രനിർമ്മാണ വ്യവസായത്തിലൂട ആണ് തന്റെ ഭാഗ്യം കണ്ടെത്തിയത്, മുംബയിൽ നിന്ന് 260 കിലോമീറ്ററുകൾ അകലെ ഉള്ള നാസിക് ജില്ലയിലെ യെയോള പട്ടണത്തിന്റെ മേയർ കൂടിയാണ് ഇദ്ദേഹം.
കൃത്യം 4.10 കിലോഗ്രാം ഭാരവും നിലവിൽ 1.30 കോടി രൂപയുടെ മൂല്യവുമുള്ള ഈ ഷർട്ടിനൊപ്പം ഒരു സ്വർണ വാച്ച്, നിരവധി സ്വർണ മാലകൾ, വലിയ സ്വർണ മോതിരങ്ങൾ, സ്വർണം കൊണ്ടുള്ള ഒരു മൊബൈൽ ഫോൺ കവർ, സ്വർണ ഫ്രെയിമുള്ള കണ്ണട എന്നിങ്ങനെ 10 കിലോ വരുന്ന സ്വർണ സാമഗ്രികളാണ് അദ്ദേഹം ഉപയോഗിക്കുന്നത്!
മുഴുവനായും ‘തിളങ്ങുന്ന സ്വർണ ചമയങ്ങളും’ കരുതലിനായി കൈയിൽ കരുതുന്ന, ലൈസൻസുള്ള റിവോൾവറും ധരിച്ച് പരേഖ് യെയോളയിലെ തെരുവുകളിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം, സ്ത്രീകൾ മിഴിച്ചു നോക്കുകയും പുരുഷന്മാർ തന്നെ തുറിച്ചു നോക്കുകയും ചെയ്യുന്നതായി അദ്ദേഹം സമ്മതിക്കുന്നു, അപ്പോഴൊക്കെ, രണ്ട് സ്വകാര്യ സുരക്ഷാ ഗാർഡുകൾ അദ്ദേഹത്തെ മറ്റുള്ളവരുമായി സുരക്ഷിതമായ അകലത്തിൽ നിലനിർത്തുന്നു.
“രണ്ട് വർഷം മുമ്പ് എന്റെ നാല്പത്തിയഞ്ചാമത്തെ പിറന്നാളിന് വേണ്ടിയാണ് ഏഴ് സ്വർണ ബട്ടണുകളോട് കൂടിയ ഈ പ്രത്യേക സ്വർണ ഷർട്ട് ഞാൻ തയ്പ്പിച്ചത്. എന്റെ സ്കൂൾ കാലഘട്ടം മുതൽ തന്നെ ഞാൻ സ്വർണത്തിൽ ആകൃഷ്ടനായിരുന്നു, വർഷങ്ങൾക്കിപ്പുറം മിക്കവാറും അത് ഒരു അഭിനിവേശവും ആസക്തിയും ആയി ത്തീർന്നു.”പങ്കജ് പരാഖ്

85 കിലോമീറ്റർ അകലെ നാസികിലുള്ള ബഫ്ന ആഭരണ നിർമാതാക്കളാണ് ഈ ഷർട്ട് രൂപകൽപന ചെയ്തത്, മുംബയിലെ പരേൽ റോഡിലുള്ള ശാന്തി എന്ന ജ്വല്ലറി സ്ഥാപനമാണ് അതീവ ശ്രദ്ധയോടെ ഇതിന്റെ നിർമ്മാണ നിർവഹണം നടത്തിയത്.
പ്രത്യേകം തിരഞ്ഞെടുത്ത 22 കരകൗശല തൊഴിലാളികളുടെ ഒരു സംഘം രണ്ട് മാസത്തിനുള്ളിൽ 3,200 മണിക്കൂറുകൾ ചിലവഴിച്ച് നിർമ്മിച്ചെടുത്ത 18,22 കാരറ്റുകളിലുള്ള ശുദ്ധമായ സ്വർണനൂലുകൾ കൊണ്ടാണ് ഇതിൻറെ അവസാന ഇഴയും തുന്നിയെടുത്തത്, നികുതി വേട്ടക്കാരെ അരികത്ത് വരാതെ നിർത്തിക്കൊണ്ടുള്ള ഈ ഇടപാട് പൂർണമായും നിയമാനുസൃതമായിരുന്നു!
ഈ ഷർട്ട് സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും ധരിക്കാൻ സുഖമുള്ളതും വഴക്കമുള്ളതുമാണ്, നല്ലപോലെ മിനുസമുള്ളതും ബുദ്ധിമുട്ടുണ്ടാക്കാത്തതും ആണ്. ശരീരത്തിൽ ഉരസുകയോ പോറലേൽപ്പിക്കുകയോ ചെയ്യാതിരിക്കാനായി ഉൾഭാഗത്ത് നനുത്ത തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഇത് കഴുകാവുന്നതും ആജീവനാന്ത ഗ്യാരണ്ടി ഉള്ളതിനാൽ നന്നാക്കിയെടുക്കാവുന്നതും ആണെന്നും പരാഖ് പറയുന്നു. കഷ്ടിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ദരിദ്രനും പാവപ്പെട്ടവനായ ഈ ചെറുപ്പക്കാരന് തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ചെലവ് പോലും താങ്ങാൻ കഴിയുമായിരുന്നില്ല, എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് തന്റെ കുടുംബത്തിന്റെ യെയോളയിലുള്ള ഒരു ചെറിയ വസ്ത്ര വ്യാപാരത്തിലേക്ക് അദ്ദേഹം കടന്നു.

1882-ൽ അദ്ദേഹം, സ്വതന്ത്രമായ കച്ചവടം ആരംഭിച്ചു, പിന്നീടൊരു പതിറ്റാണ്ടിന് ശേഷം അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും യെയോളയിലെ മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
25 വർഷം മുമ്പ് എന്റെ വിവാഹദിനത്തിൽ, വധുവിനേക്കാൾ അധികം സ്വർണം ധരിച്ചു കാണപ്പെട്ടതിനാൽ എന്നെ പല അതിഥികളും ഒരു അവലക്ഷണം പിടിച്ചവനായി വിലയിരുത്തി. കാലക്രമേണ പുരോഗതിയും അഭിവൃദ്ധിയും കൈവരിച്ച അദ്ദേഹം തന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിർവ്വഹിച്ചു കൊടുത്തു - ഭാര്യയുടെ മേൽനോട്ടത്തിൽ ഒരു നല്ല ഭവനം, മക്കളായ സിദ്ധാർത്ഥ് (24), രാഹുൽ (21) എന്നിവരുടെ ഉന്നതവിദ്യാഭ്യാസം.

പിന്നീട് അദേഹം തന്റെ അഭിലാഷങ്ങളിൽ മുഴുകി, തന്റെ അധിക സമ്പാദ്യങ്ങളെല്ലാം സ്വരൂപിച്ചുകൊണ്ട് GWR -ൽ തനിക്കിടം നേടിത്തന്ന ആ “തങ്ക മേലങ്കിയെ” നിർമ്മിച്ചു.
പ്രത്യേകം തിരഞ്ഞെടുത്ത 20 കരകൗശല തൊഴിലാളികളുടെ ഒരു സംഘം രണ്ട് മാസത്തിനുള്ളിൽ 3,200 മണിക്കൂറുകൾ ചിലവഴിച്ച് നിർമ്മിച്ചെടുത്ത 18-22 കാരറ്റുകളിലുള്ള ശുദ്ധമായ സ്വർണനൂലുകൾ കൊണ്ടാണ് ഇതിൻറെ അവസാന ഇഴയും തുന്നിയെടുത്തത്. (ഫോട്ടോ: IANS)
ഇങ്ങനെയൊക്കെയാണെങ്കിലും, ഇതിനോടൊന്നും മതിപ്പില്ലാത്ത അദ്ദേഹത്തിന്റെ കുടുംബം സ്വർണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ പങ്കിടുന്നില്ല, അവർ അതിനെ ഒരു “അത്യാവശ്യമുള്ള ചെകുത്താനെ” പോലെ അവഗണിക്കുന്നു. മറ്റു ബന്ധുക്കളാവട്ടെ താൻ വിവേകശൂന്യനായി പോയിരിക്കുന്നു എന്ന് കരുതുന്നുവെന്നും പങ്കജ് പരേഖ് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു.

മുഴുവൻ കുടുംബാംഗങ്ങൾക്കോടൊപ്പം ഏതെങ്കിലും വിവാഹത്തിനോ സംമൂഹിക ചടങ്ങുകൾക്കോ പോകുമ്പോൾ താൻ മൂന്നര കിലോ വരുന്ന സ്വർണാഭരങ്ങൾ ധരിക്കുമ്പോളും അദ്ദേഹത്തിന്റെ ഭാര്യ വെറും 40-50 ഗ്രാം സ്വർണാഭരണങ്ങൾ.മാത്രം അണിഞ്ഞ് തീരെ ശുഷ്കിച്ചും ലളിതമായും കാണപ്പെടുന്നുവെന്ന് പരാഖ് പറയുന്നു..

പൈതാനി സിൽക്ക് സാരികൾക്ക് യെയോള പ്രശസ്തമാണ്, കൂടാതെ ശാലു, പീതാംബർ തുടങ്ങിയ വ്യത്യസ്ത സാരികൾ ദേശീയ അംഗീകാരമുള്ള ബ്രാൻഡുകളാണ്.
ഒരു സ്വർണ ഭ്രാന്തനാണെങ്കിലും, അതിൽ നിന്നെല്ലാംന്ന് വ്യത്യസ്തനായി പരാഖ്, ഭൂമിയിൽ കാലുറപ്പിച്ചവനും മനുഷ്യസ്നേഹിയും സാമൂഹികവും വിദ്യാഭാസപരവുമായ മേഖലകളിൽ ആഴത്തിൽ ഇടപെടുന്നവനുമാണ്.
രാജ്യത്തെ ഏറ്റവും വലിയ 1,000 കിടക്കകളുള്ള പോളിയോ ആശുപത്രിയായ രാജസ്ഥാനിലെ ഉദയ്പൂരിലെ പ്രശസ്തമായ നാരായണ സേവാ സൻസ്ഥാൻ ഹോസ്പിറ്റൽ വഴി കഴിഞ്ഞ ഏഴു വർഷത്തിനിടെ 150 പോളിയോ ഓപ്പറേഷനുകൾക്ക് പരാഖ് പൂർണമായും ധനസഹായം നൽകി.
വിവിധ സന്നദ്ധ സേവനങ്ങൾക്കും പാവപ്പെട്ട രോഗികൾക്ക് ചികിത്സയ്ക്കും വേണ്ടിയുള്ള പണവും മരുന്നുകളും മറ്റ് ആവശ്യങ്ങളും എത്തിക്കുന്നതിന് വേണ്ടി അദ്ദേഹം എല്ലാ വർഷവും ഒരാഴ്ച നീക്കിവെക്കുന്നു.

പുണെയിലെ ദത്ത ഫ്യൂജ്, നവി മുംബൈയിലെ (താനെ) ജഗദീഷ് ഗെയ്ക്വാദ്, പൂനെയിൽ നിന്നുള്ള അന്തരിച്ച മഹാരാഷ്ട്ര നവനിർമാൻ സേന നേതാവ് രമേഷ് വാൻജാലേ, ഒരു പരിധി വരെ മുംബൈയിലെ പ്രശസ്ത സംഗീത സംവിധായകൻ ബാപ്പി ലാഹിരി എന്നിവരുൾപ്പെടെ മഹാരാഷ്ട്രയ്ക്ക് വേറെ ‘സ്വർണ മനുഷ്യരും’ ഉണ്ട്.

ഉറവിടം: ദ ക്വിന്റ്