Published: 25 Oct 2017

സ്വർണം വാങ്ങുന്നതിന് നിങ്ങൾക്ക് ഏതൊക്കെ പേയ്മെന്റ് രീതികൾ ഉപയോഗിക്കാം?

buy gold online

ഇന്ത്യക്കാർ 2017 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 32,420 കോടി രൂപയുടെ സ്വർണം വാങ്ങിയതായി നിങ്ങൾക്കറിയാമോ?

എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം, സ്വർണം വാങ്ങുന്നത് എളുപ്പമാണ്. നിങ്ങൾ ഒരു ജ്വല്ലറി സ്ഥാപനത്തിലേക്കോ ബാങ്കിലേക്കോ പോവുകയേ വേണ്ടൂ. മറ്റ് പല നിക്ഷേപ ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, സ്വർണം വാങ്ങാനുള്ള തീരുമാനം താരതമ്യേന എളുപ്പത്തിൽ എടുക്കാവുന്ന ഒന്നാണ്.

എന്നിരുന്നാലും, നിങ്ങൾ സ്വർണം വാങ്ങുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ്, ഉപയോഗിക്കാൻ പോകുന്ന പണമടയ്ക്കൽ രീതിയാണ് നിങ്ങൾ പരിഗണിക്കേണ്ട പ്രധാന സംഗതി. പണമോ ചെക്കോ ആണ് മികച്ച മാർഗമെന്ന് തോന്നുമെങ്കിലും, ഉപയോഗിക്കാവുന്ന മറ്റുചില ഓപ്ഷനുകളും ലഭ്യമാണ്:

  • ബാങ്ക് ട്രാൻസ്ഫർ
  • ക്രെഡിറ്റ് - ഡെബിറ്റ് കാർഡ്
  • ഇ-വാലറ്റുകൾ
  • മൊബൈൽ - ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ

ഈ മാർഗങ്ങൾ, പണത്തേക്കാൾ കൂടുതൽ പ്രയോജനങ്ങൾ നൽകിയേക്കാം. എന്തുകൊണ്ടാണെന്ന് അറിയുക:

  1. ക്യാഷ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പേയ്മെന്റ് പരിധിയുണ്ട്:

    നിങ്ങൾക്ക് രണ്ട് ലക്ഷം രൂപയിൽ മൂല്യമുള്ള ഇടപാടുകൾ നടത്താൻ ക്യാഷ് ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ, പുതിയ സർക്കാർ നിയമങ്ങൾ പ്രകാരം, വിൽപ്പനക്കാർ അതേ തുകയുടെ പിഴ അടയ്ക്കേണ്ടി വരും. നിങ്ങൾ സ്വർണം വിൽക്കുന്ന സമയത്തും, ഒരു വ്യക്തിക്ക് പ്രതിദിനം 10,000 രൂപ എന്ന ക്യാഷ് പരിധി ഉണ്ട്. പതിനായിരം രൂപാ കഴിഞ്ഞ് ബാക്കിയുള്ള തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്

    എന്നാൽ, പ്ലാസ്റ്റിക് പണത്തിന്റെയും ഡിജിറ്റൽ പണത്തിന്റെയും കാര്യത്തിൽ, അത്തരം ആശങ്കകളൊന്നുമില്ല.

  2. വലിയ തുകകൾ കൈവശം വച്ച് യാത്ര ചെയ്യുന്നതിലെ അപകടസാധ്യത:

    വിപണിയിൽ 10 ഗ്രാം സ്വർണം വാങ്ങാൻ നിലവിൽ 30,000 രൂപയാണ് നൽകേണ്ടത്. 100 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 3 ലക്ഷം രൂപ വിലവരും. ഇത്രയും വലിയൊരു തുക കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പണം മോഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യതയും ഇതോടൊപ്പമുണ്ട്. ഇടപാട് നടത്താൻ നിങ്ങൾക്കൊരു പാസ്വേഡ് നൽകേണ്ടി വരും എന്നതിനാൽ, പ്ലാസ്റ്റിക് പണം സുരക്ഷിതമാണ്.

    കൂടാതെ, ക്യാഷ് ഉപയോഗിച്ചുള്ള കൂടുതൽ ഇടപാടുകൾ സംവിധാനത്തിലെ ദുരുപയോഗത്തിലേക്ക് നയിച്ചേക്കാം. ഓൺലൈൻ പേയ്മെന്റുകളിലൂടെയാണ് ഇടപാടുകൾ നടത്തുന്നതെങ്കിൽ ഈ ദുരുപയോഗം തടയാനാകും, കാരണം ഓരോ ഇടപാടുകളും ഒന്നിലധികം വെരിഫിക്കേഷൻ റൗണ്ടുകൾ വഴി ട്രാക്ക് ചെയ്യാൻ കഴിയും.

    Pay for gold online

    കൂടുതൽ മാർഗങ്ങൾ

  3. ക്യാഷ് ഉപയോഗിച്ച് നിങ്ങൾക്ക് സ്വർണ നാണയങ്ങളും ആഭരണങ്ങളും മാത്രമേ വാങ്ങാൻ കഴിയൂ.

    ചെറുകിട നിക്ഷേപകർക്ക് ഒരു വർഷം 50,000 രൂപ വരെയുള്ള സ്വർണ ഫണ്ട് വാങ്ങാം. എന്നിരുന്നാലും, പ്രക്രിയ വളരെ സങ്കീർണമായിരിക്കും. എന്നിരുന്നാലും ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, ഈ രൂപത്തിൽ സ്വർണം വാങ്ങുന്നത് വളരെ ലളിതമാണ്.

    കൂടാതെ, ഗോൾഡ് ETF-കൾ പോലുള്ള നിക്ഷേപ മാർഗങ്ങൾ നിങ്ങൾക്കൊരു ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും (നിങ്ങളുടെ എല്ലാ ഓഹരികളും ഒരു ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്ന ഒരു അക്കൗണ്ട്. നിങ്ങളുടെ സെക്യൂരിറ്റികൾക്കായുള്ള ബാങ്ക് അക്കൗണ്ടിനെ കുറിച്ച് ചിന്തിക്കുക) വേണമെന്ന് നിഷ്ക്കർഷിക്കുന്നു. നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് നിങ്ങൾക്ക് ചെക്കുകളോ ബാങ്ക് ട്രാൻസ്ഫർ മാർഗമോ മാത്രമാണ് ഉപയോഗിക്കാനാവുക.

  4. പ്രത്യേക പ്രയോജനങ്ങൾ

    ഡിജിറ്റൽ പേയ്മെന്റുകളിലൂടെയോ ഇ-വാലറ്റുകളിലൂടെയോ സ്വർണം വാങ്ങുന്നത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണത്തിന്റെ അളവിൽ ഫ്ലെക്സിബിലിറ്റി ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, മൊബൈൽ വാലറ്റുകൾ 24 കാരറ്റിന്റെ 0.1 ഗ്രാം സ്വർണം 1 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ അനുവദിക്കുന്ന പുതിയൊരു രീതി ആരംഭിച്ചിട്ടുണ്ട്. ഈ സ്വർണം ഡിജിറ്റൽ വാലറ്റിൽ തന്നെ സൂക്ഷിക്കാം. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എല്ലാ KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ആവശ്യകതകളും നിറവേറ്റാൻ നിഷ്ക്കർഷിക്കുമെന്ന് ഓർമ്മിക്കുക, നിക്ഷേപിക്കുന്നതിനായി നിങ്ങൾ പൂർത്തിയാക്കേണ്ട ഒറ്റത്തവണയുള്ള ഐഡന്റിഫിക്കേഷനാണിത്.

    ഡിജിറ്റലായി ഇടപാടുകൾ നടത്തുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സർക്കാർ ഇക്കാര്യവുമായി ബന്ധപ്പെട്ട് വിവിധ ആപ്ലിക്കേഷനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ബാങ്കുകൾ വഴി നേരിട്ടുള്ള ഇ-പേയ്മെന്റുകൾ സുഗമമാക്കുന്നതിനായി സർക്കാർ ഭീം (BHIM - ഭാരത് ഇന്റർഫേസ് ഫോർ മണി) എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. പണരഹിതമായ ഇടപാടുകളിലേക്ക് ഇന്ത്യക്കാരെ എത്തിക്കുക എന്നതാണ് ഈ ആപ്ലിക്കേഷനുകളുടെ ലക്ഷ്യം.

    Bharat Interface for Money

    ചുരുക്കത്തിൽ, നിങ്ങളുടെ കൈവശം പണമുണ്ടെങ്കിൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. മറുവശത്ത്, പണരഹിത ഇടപാടുകൾ കൂടുതൽ ഉപയോക്തൃ-സൗഹൃദ മാർഗമായി തോന്നുന്നു. ഇന്ത്യയെ പണരഹിത ഇടപാടുകൾ നടക്കുന്ന ഒരു രാജ്യമാക്കാൻ സർക്കാർ ഡിജിറ്റൽ ഇന്ത്യ മുൻകൈയെടുക്കുമ്പോൾ, അടുത്ത തവണ നിങ്ങൾ സ്വർണം വാങ്ങുമ്പോൾ എന്തുകൊണ്ട് ഡിജിറ്റൽ പേയ്മെന്റ് പരീക്ഷിച്ച് നോക്കിക്കൂടാ!

മുകളിലുള്ള ഏതെങ്കിലും പേയ്മെന്റ് രീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് അക്ഷര തൃതീയയ്ക്ക് സ്വർണം വാങ്ങാവുന്നതാണ്.

ഉറവിടങ്ങൾ:
ഉറവിടം1, ഉറവിടം2, ഉറവിടം3, ഉറവിടം4, ഉറവിടം5