Published: 02 Aug 2017

ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിന് തുടക്കക്കാര്‍ക്കുള്ള വഴികാട്ടി

Steps to Invest in Gold Etf
ഗോള്‍ഫ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി നിങ്ങള്‍ക്ക് കാണാവുന്നത് സ്വര്‍ണം നല്ലൊരു നിക്ഷേപ വൈവിധ്യമാണെന്നതാണ്. പണപ്പെരുപ്പം, കറന്‍സി ശോഷണം തുടങ്ങിയവ ആഗോളാടിസ്ഥാനത്തില്‍തന്നെ നിക്ഷേപകര്‍ക്ക് നഷ്ടസാധ്യതയുണ്ടാക്കുന്നതാണ്. ചില്ലറ നിക്ഷേപകരും നിക്ഷേപക സ്ഥാപനങ്ങളും ദീര്‍ഘകാലത്തേയ്ക്ക് സ്വര്‍ണം തങ്ങളുടെ നിക്ഷേപ മേഖലയാക്കുന്നതിന്‍റെ മെച്ചങ്ങള്‍ അനുഭവിക്കുന്നവരാണ്.

വ്യത്യസ്തങ്ങളായ കാരണങ്ങളാലാണ് വ്യത്യസ്ത തലങ്ങളിലുള്ളവര്‍ സ്വര്‍ണം വാങ്ങുന്നത്. ആഭരണം, സാങ്കേതികവിദ്യ, കേന്ദ്ര ബാങ്കുകള്‍, നിക്ഷേപക ആവശ്യം തുടങ്ങിയവയ്ക്കു പിന്നിലുള്ളത് വ്യത്യസ്ത ശക്തികളാണ്. തങ്ങളുടെ നിക്ഷേപത്തിന്‍റെ രണ്ടു മുതല്‍ പത്തു ശതമാനം വരെ തന്ത്രപരമായി സ്വര്‍ണത്തിൽ നിക്ഷേപിക്കുന്നവര്‍ നേട്ടങ്ങളുണ്ടാക്കുന്നുവെന്നാണ് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്.

ഗോള്‍ഡ് ഇടിഎഫില്‍ എങ്ങനെ നിക്ഷേപിക്കും എന്നതിനെക്കുറിച്ചുള്ള പടിപടിയായുള്ള വഴികാട്ടി ഇതാ

1: നിങ്ങള്‍ക്ക് ഡീമെറ്റീയരലൈസ്ഡ് (ഡീമാറ്റ്) അക്കൗണ്ട് ഇല്ലെങ്കില്‍ ഒന്ന് തുടങ്ങുക. ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് നിങ്ങള്‍ക്കുവേണ്ടത് പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ്.

2:വാങ്ങലിനായി ഒരു ബാങ്കിനെയോ ബ്രോക്കറെയോ കണ്ടുപിടിക്കുക.

3: ആദ്യത്തെ രണ്ടു ചുവടുകളും പൂര്‍ത്തിയായാൽ ഏത് ഗോള്‍ഡ് ഇടിഎഫ് ആണ് വാങ്ങേണ്ടത് എന്ന് തീരുമാനിക്കുക. തുടര്‍ന്ന് എത്ര യൂണിറ്റുകള്‍ വാങ്ങണമെന്ന് നിശ്ചയിക്കുക. ഇപ്പോള്‍ 14 ഇടിഎഫുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്

4: നിങ്ങളുടെ ബ്രോക്കറുടെ ട്രേഡിംഗ് പോര്‍ട്ടലിൽ നിങ്ങള്‍ക്ക് ഓര്‍ഡർ നല്‍കാവുന്നതാണ്.

5: പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തെ ദിനംപ്രതിയെന്നോളം നിങ്ങള്‍ക്ക് പിന്തുടരനാവും. ഓഹരി വ്യാപാരം നടത്തുന്നതുപോലെ ഇലക്ട്രോണിക് ആയിത്തന്നെ നിങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താം.

6: നിങ്ങള്‍ ഇടിഎഫുകള്‍ വില്‍ക്കുമ്പോൾ വരുമാനം രൂപയിലോ തനി സ്വര്‍ണമായോ വാങ്ങാം. നിങ്ങളുടെ ഇടിഎഫ് ആസ്തി ഒരു കിലോഗ്രാം സ്വര്‍ണത്തിനു മുകളിലാണെങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് ഇടിഎഫിനെ സ്വര്‍ണമാക്കി മാറ്റി വാങ്ങാന്‍ കഴിയുകയുള്ളു.