Published: 22 Jan 2019

2020-ൽ നിങ്ങൾ സ്വർണ്ണം വാങ്ങുന്ന രീതി മാറ്റൂ

Genuine Gold Jewellery Checklist

പുതുവർഷം ആഗതമാകുന്ന ഈ വേളയായിരിക്കാം ഒരുപക്ഷേ നിങ്ങൾ പ്രധാനപ്പെട്ട പർച്ചേസുകൾ നടത്തുന്ന രീതിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും സാമ്പത്തിക വിവേകം പാലിക്കാൻ പ്രതിജ്ഞാബദ്ധനാകാനും ഉചിതമായ സമയം.

ജീവിതത്തിൽ നിങ്ങൾ പല സന്ദർഭങ്ങളിലും സ്വർണ്ണം വാങ്ങിയിട്ടുണ്ടാവാം. പക്ഷേ മുടക്കുന്ന പണത്തിന്റെ മൂല്യം നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സൂക്ഷമതയോടെ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് തീർച്ചയാണോ?

നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഇതാ നിങ്ങൾ നിങ്ങളോടു തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങൾ:

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സാക്ഷ്യപ്പെടുത്തിയ ഒരു ആഭരണവ്യാപാരിയിൽ നിന്നാണോ നിങ്ങൾ സ്വർണ്ണം വാങ്ങിയത്?

നിങ്ങളുടെ നഗരത്തിൽ നിരവധി ആഭരണവ്യാപാരികൾ ഉണ്ടാവാം. എന്നാൽ, നിങ്ങൾ വാങ്ങുന്നതിന്റെ ഗുണമേന്മയും പരിശുദ്ധിയും ഉറപ്പുവരുത്താൻ എപ്പോഴും BIS സാക്ഷ്യപ്പെടുത്തിയ ഒരു വ്യാപാരിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങുക

എന്തെന്നാൽ BIS സാക്ഷ്യപ്പെടുത്തിയ വ്യാപാരികൾ BIS മുദ്രയുള്ള ആഭരണങ്ങൾ വിൽക്കുന്നവരാണ്. ഒരു ആഭരണവ്യാപാരിയ്ക്ക് BIS സാക്ഷ്യപത്രം ലഭിച്ചുകഴിഞ്ഞാൽ, ആ വ്യക്തിക്ക് BIS അംഗീകൃത അസേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് കേന്ദ്രങ്ങളിൽ തന്റെ ആഭരണങ്ങളിൽ മികവിന്റെ മുദ്ര പതിച്ചുകിട്ടാനായി റജിസ്റ്റർ ചെയ്യാനുള്ള അവകാശം ലഭിക്കുന്നു. അതിനാൽ, ഈ വ്യാപാരികളിൽ നിന്ന് വാങ്ങുന്നത് നിങ്ങൾക്കു നിയമപ്രകാരം മുദ്ര ചാർത്തിയ സ്വർണാഭരണങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താൻ സഹായിക്കുന്നു.

നിങ്ങളുടെ നഗരത്തിലെ BIS അംഗീകൃത സ്വർണവ്യാപാരികളുടെ മുഴുവൻ ലിസ്റ്റും ഇവിടെഡൗൺലോഡ് ചെയ്യാം.

സ്വർണാഭരണത്തിലെ BIS മുദ്ര ഞാൻ പരിശോധിച്ചോ?

നിങ്ങൾ വാങ്ങുന്ന സ്വർണം BIS നിശ്ചയിച്ച ഗുണമേന്മാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ BIS മുദ്ര. പരിശോധിക്കുക. ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നു സാക്ഷ്യപ്പെടുത്തുക മാത്രമല്ല ഇത് ചെയ്യുന്നത്, സ്വർണാഭരണത്തിന്റെ പരിശുദ്ധിയും വൈശിഷ്ട്യവും ഉറപ്പുനൽകുക കൂടിയാണ്.

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട BIS മുദ്രയുടെ നാല് അടയാളങ്ങൾ ഇതാ:

Gold Hallmarking- BIS Hallmark, AHC Gold Hallmark, Gold Karatage, Jeweller’s Code

ഈ അടയാളങ്ങൾ നിങ്ങൾ കണ്ടെത്തിയാൽ നിങ്ങൾക്ക് ഗുണമേന്മയെയും പരിശുദ്ധിയെയും സംബന്ധിച്ച സ്വർണവ്യാപാരിയുടെ അവകാശവാദം ശരിവയ്ക്കാം.

സ്വർണത്തിന്റെ നിലവിലുള്ള നിരക്ക് പരിശോധിച്ച് ഇനത്തിന്റെ വില ഞാൻ സ്വയം കൂട്ടിനോക്കിയോ?

എല്ലായ്പ്പോഴും സ്വർണത്തിന്റെ നിലവിലുള്ള വില പരിശോധിക്കുക. mygoldguide.in/price-ൽ പോയി നിരക്ക് പരിശോധിച്ച് ആഭരണവ്യാപാരി പറഞ്ഞ വിലയുമായി ഒത്തുനോക്കുക.

വ്യത്യസ്ത വ്യാപാരികൾ വ്യത്യസ്ത വിലകൾ പറയും. വിഭിന്ന സ്വർണവ്യാപാരി സംഘടനകൾ നിശ്ചയിക്കുന്ന വില അവർ പിന്തുടർന്നേക്കും എന്നതാണ് ഇതിനു കാരണം. ഏതു നിരക്കാണ് വ്യാപാരി പിന്തുടരുന്നതെന്ന് ചോദിച്ചു മനസ്സിലാക്കി ആ സംഘടയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി നിങ്ങൾക്ക് വില സ്ഥിരീകരിക്കാം.

ഞാൻ പണിക്കൂലി കൂട്ടിനോക്കിയോ?

സ്വർണ ഇനത്തിന്റെ വിലയുടെ 5% മുതൽ 30% വരെയാണ് സാധാരണ പണിക്കൂലി വരുന്നത്. ബാധകമായ പണിക്കൂലി വ്യാപാരിയോട് ചോദിച്ചു മനസ്സിലാക്കുക. ഓർക്കുക, പണിക്കൂലി വിലപേശാനും സാധിക്കും.

നിങ്ങൾ കൂടുതൽ പണം നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇതിന്റെ കണക്ക് പരിശോധിക്കാൻ മറക്കരുത്.

മൊട്ടുവച്ച ഇനത്തിൽ സ്വർണത്തിന്റെ തൂക്കം ഞാൻ പരിശോധിച്ചോ?

ആഭരണവ്യാപാരി സ്വർണത്തിന്റെ തൂക്കം മാത്രമേ നോക്കുന്നുള്ളു, കല്ലിന്റേത് ഉൾപ്പെടുത്തുന്നില്ല എന്നും രണ്ടിന്റെയും വില വെവ്വേറെയാണ് കണക്കുക്കൂട്ടുന്നതെന്നും ഉറപ്പുവരുത്തിയാൽ നിങ്ങളിൽ നിന്ന് കൂടുതൽ പണം ഈടാക്കില്ല.

ഞാൻ ബില്ല് ചോദിച്ചു വാങ്ങിയോ?

Buy Gold with Invoice for it.

ഇത് പരാതികൾ ഉണ്ടാകുന്ന പക്ഷം അവ കാര്യക്ഷമമായി പരിഹരിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്നു.

സ്വർണവ്യാപാരിയോട് ഞാൻ ആഭരണങ്ങൾ തിരിച്ചെടുക്കുന്ന നയത്തെക്കുറിച്ച് ചോദിച്ചോ?

നിങ്ങൾ സ്വർണാഭരണങ്ങൾ പുതുക്കാനോ വിൽക്കാനോ തീരുമാനിക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കാതിരിക്കാൻ നിബന്ധനകൾ മുൻകൂട്ടി അറിയാമെന്ന് ഉറപ്പു വരുത്തുക.

അപ്പോൾ ഇനി സ്വർണം വാങ്ങാൻ പുറപ്പെടുന്നതിനുമുമ്പ്, ഒത്തുനോക്കാനുള്ള കാര്യങ്ങൾ പുനഃപരിശോധിക്കാൻ മറക്കാതിരിക്കുക, കൃത്യമായും നിങ്ങൾ മുടക്കുന്ന പണത്തിന് തുല്യമായതാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഇതു സഹായിക്കും.