Published: 16 Aug 2017

സ്വർണ്ണവും കൊണ്ട് യാത്ര ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

സ്വർണ്ണത്തിന്റെ പ്രഭ എല്ലാ അതിരുകളും ഉല്ലംഘിക്കുന്നവയാണ്, എന്നാൽ അതിരുകൾ താണ്ടുമ്പോൾ നിങ്ങൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സ്വർണ്ണവും കൊണ്ട് യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും ഒട്ടേറെ സംശയങ്ങളുണ്ട്: വലിയ അളവ് സ്വർണ്ണവും കൊണ്ട് അന്തർദ്ദേശീയ അതിർത്തികൾ താണ്ടുന്നത് നിയമപരമാണോ? വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ പക്കൽ സ്വർണ്ണം കൈവശമുള്ള കാര്യം നിങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ടോ? ഈ രണ്ട് ചോദ്യങ്ങൾക്കും ഉള്ള ഉത്തരം 'ഉവ്വ്!' എന്നാണ്. സ്വർണ്ണവും വിലപിടിപ്പുള്ള ലോഹങ്ങളും കൊണ്ട് നിങ്ങൾക്ക് യാത്ര ചെയ്യാം. എന്നാൽ, അനുവദിച്ചിരിക്കുന്ന പരിധിയിലും അധികമാണ് ഇതെങ്കിൽ, കസ്റ്റംസിന്റെ പക്കൽ നിങ്ങളിത് വെളിപ്പെടുത്തണം. നിങ്ങൾ അറിയേണ്ടവ ഇവയൊക്കെയാണ്.


ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വർണ്ണത്തിന് മുകളിലുള്ള കസ്റ്റംസ് ഡ്യൂട്ടി

ഇന്ത്യയിൽ നിങ്ങൾ സ്വർണ്ണാഭരണങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നില്ല. എന്നാൽ സ്വർണ്ണ ബാറുകൾക്കും ബിസ്കറ്റുകൾക്കും നാണയങ്ങൾക്കും ഡ്യൂട്ടി ബാധകമാണ്. 50,000 രൂപയുടെ സ്വർണ്ണത്തിന് പുരുഷന്മാരും 1 ലക്ഷം രൂപയുടെ സ്വർണ്ണത്തിന് സ്ത്രീകളും ഡ്യൂട്ടി അടയ്ക്കേണ്ടതില്ല. ആറുമാസമോ അതിലധികമോ കാലം വിദേശത്ത് താമസിച്ചിട്ടുള്ള ഒരാൾക്ക് 1 കിലോ സ്വർണ്ണം വരെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. എന്നാൽ, ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. യാത്രക്കാർ നിലവിൽ 10% കസ്റ്റംസ് ഡ്യൂട്ടിയാണ് അടയ്ക്കേണ്ടത്. യാത്രക്കാരന് കൈവശം വയ്ക്കാൻ അനുവദിച്ചിട്ടുള്ള സ്വർണ്ണത്തിനും ഈ ഡ്യൂട്ടി ബാധകമാണ്.

എന്നാൽ നിങ്ങൾ കൈവശം വച്ചിരിക്കുന്നത് 1 കിലോഗ്രാമിലും അധികം സ്വർണ്ണമാണെങ്കിൽ എന്തുചെയ്യും? എങ്കിൽ നിങ്ങൾ 1 കിലോയേക്കാൾ അധികമുള്ള സ്വർണ്ണത്തിന് 36.05% എന്ന നിരക്കിൽ ഡ്യൂട്ടി അടയ്ക്കേണ്ടി വരും. കസ്റ്റംസ് ഉദ്യോഗസ്ഥർ കാരണമില്ലാതെ നിങ്ങളുടെ സ്വർണ്ണം പിടിച്ചടുക്കില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരോടെ നിങ്ങളുടെ പക്കൽ അത്ര സ്വർണ്ണമാണുള്ളതെന്ന് കൃത്യമായി വെളിപ്പെടുത്തുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ, നിങ്ങൾ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പ്രശ്നമൊന്നും ഇല്ലാതെ സ്വർണ്ണം കൊണ്ടുപോകാവുന്നതാണ്.

ഇന്ത്യയ്ക്ക് പുറത്തേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ

നിങ്ങൾ ഇന്ത്യയിൽ സ്വർണ്ണാഭരണം വാങ്ങുകയും ഒരു വിദേശ രാജ്യത്തേക്ക് കൊണ്ടുപോവുകയും ചെയ്യുമ്പോൾ, നിങ്ങൾ ആ സ്വർണ്ണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്ന സ്വർണ്ണാഭരണങ്ങൾ തീർച്ചയായും വ്യക്തിഗത ഉപയോഗത്തിനായിരിക്കണം, വാണിജ്യപരമായ ഉപയോഗത്തിനായിരിക്കരുത്. അതിനാൽ, ഇത്തരം സ്വർണ്ണാഭരണങ്ങൾ നിങ്ങൾക്ക് ലഗേജിൽ കൊണ്ടുപോകാനാകില്ല. രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാവുന്ന സ്വർണ്ണത്തിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നാൽ, നിങ്ങൾ ഈ സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. ഈ സാഹചര്യം ഒഴിവാക്കുന്നതിന്, കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നിങ്ങൾക്കൊരു എക്സ്പോർട്ട് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്. നിങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്ന സ്വർണ്ണത്തിന്റെ എല്ലാ വിശദവിവരങ്ങളും ഈ സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കും. ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ, അതേ സ്വർണ്ണാഭരണങ്ങൾ നിങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന സമയത്ത്, നിങ്ങളിൽ നിന്ന് ഡ്യൂട്ടിയൊന്നും ഈടാക്കുകയില്ല. ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ, ഇന്ത്യയിൽ നിന്ന് വാങ്ങിയ സ്വർണ്ണാഭരണങ്ങളുടെ ബിൽ കൈവശം വയ്ക്കുകയാണെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ നിങ്ങൾക്കത് കാണിക്കാനാകും.

ഇന്ത്യയ്ക്ക് പുറത്തേക്ക് സ്വർണ്ണം കൊണ്ടുപോകുമ്പോൾ വ്യത്യസ്ത നിയമങ്ങൾ ബാധകമാവും. ഈ നിയമങ്ങൾ, ഏത് രാജ്യത്തേക്കാണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും. അനഭിലഷണീയമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്, യാത്ര ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ പോകുന്ന രാജ്യത്തെ ബാധകമായ നിയമങ്ങൾ എന്തൊക്കെയെന്ന് അറിയുക. യാത്ര ചെയ്യുന്ന രാജ്യത്തേക്ക് എത്ര സ്വർണ്ണം കൊണ്ടുപോകാം, എന്തൊക്കെ നിയമ രേഖകൾ ആവശ്യമാണ്, ബാധകമെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി എത്രയാണ്, നിങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ വെളിപ്പെടുത്തുന്നതിന്റെ നടപടിക്രമം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾക്ക് എയർലൈൻ വെബ്സൈറ്റോ പോകുന്ന രാജ്യത്തിന്റെ സർക്കാർ വെബ്സൈറ്റോ പരിശോധിക്കുക.

ഉദാഹരണത്തിന്:

  • യുഎസ്എയിലേക്കാണ് പോകുന്നതെങ്കിൽ, സ്വർണ്ണ നാണയങ്ങൾക്കോ മെഡലുകൾക്കോ ബുള്ളിയനുകൾക്കോ ഡ്യൂട്ടിയില്ല, എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥരോടോ ബോർഡർ പ്രൊട്ടക്ഷൻ ഓഫീസറോടോ വിലപിടിപ്പുള്ള എന്തൊക്കെ നിങ്ങളുടെ കയ്യിലുണ്ടെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ കൊണ്ടുപോകുന്ന നാണയങ്ങൾ വ്യാജമായിരിക്കരുത്, ഏത് രാജ്യത്ത് ഇഷ്യൂ ചെയ്ത നാണയമാണെന്ന് അതിൽ അടയാളപ്പെടുത്തിയിരിക്കണം. സ്വർണ്ണ നാണയങ്ങൾ മോണിറ്ററി ഇൻസ്ട്രുമെന്റുകൾ ആണെങ്കിലും 10,000 ഡോളറിനേക്കാൾ മൂല്യമുണ്ടെങ്കിലും, നിങ്ങൾ FinCEN 105 ഫോം പൂരിപ്പിക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്യണം.
  • ഓസ്ത്രേലിയയിലേക്ക്, യാത്ര ചെയ്യുകയാണെങ്കിലും സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ ബുള്ളിയനുകളോ വ്യക്തിഗത ഉദ്ദേശ്യങ്ങൾക്കായി കൊണ്ടുപോവുന്നുവെങ്കിലും, ഇമ്പോർട്ട് ഡിക്ലറേഷൻ ആവശ്യമായി വരും. സ്വർണ്ണാഭരണത്തിന്റെ മൂല്യം 1,000 ഓസ്ത്രേലിയൻ ഡോളറിലും കുറവാണെങ്കിൽ, സ്വയം സാക്ഷ്യപ്പെടുത്തിയ ക്ലിയറൻസ് ഡിക്ലറേഷൻ നൽകിയാൽ മതിയാകും. സ്വർണ്ണാഭരണത്തിന്റെ മൂല്യം 1,000 ഓസ്ത്രേലിയൻ ഡോളറിലും കൂടുതലാണെങ്കിൽ, ഇമ്പോർട്ട് ഡിക്ലറേഷൻ ആവശ്യമായി വരും. സ്വർണ്ണാഭരണത്തിന്റെ ഉദ്ദേശ്യവും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കുന്നു; നിക്ഷേപ ഉദ്ദേശ്യങ്ങൾക്കായാണ് സ്വർണ്ണാഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നതെങ്കിൽ വ്യത്യസ്ത നിയമങ്ങളാണ് ബാധകമാവുക.
കസ്റ്റംസും നടപടിക്രമങ്ങളും

നിങ്ങൾ ചെക്കിൻ ചെയ്യാൻ പോകുന്ന ബാഗിനുള്ളിൽ സ്വർണ്ണാഭരണം വയ്ക്കരുതെന്ന് ഓർമ്മിക്കുക. പകരം, നിങ്ങൾ കൈവശം വയ്ക്കുന്ന ബാഗിനുള്ളിൽ സ്വർണ്ണാഭരണം വയ്ക്കുക. ചില സമയങ്ങളിൽ, നിങ്ങളുടെ ബാഗ് പരിശോധിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞേക്കാം. നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ ദുരുപയോഗങ്ങളോ തടയുന്നതിന് ഇത്തരം പരിശോധന ആവശ്യമാണ്. ഉദാഹരണത്തിന്, വെളിപ്പെടുത്തിയ അളവിനേക്കാൾ കൂടുതൽ സ്വർണ്ണം നിങ്ങളുടെ പക്കലുണ്ടോ എന്ന് പരിശോധിക്കാൻ അവരാഗ്രഹിച്ചേക്കാം. ഈ സാഹചര്യത്തിൽ, ഒരു സ്വകാര്യ മുറിയിൽ വച്ച് പരിശോധന നടത്താൻ ആവശ്യപ്പെടുക, നിങ്ങളുടെ ബാഗിൽ സ്വർണ്ണമുണ്ടെന്ന വിവരം മറ്റ് യാത്രക്കാർ അറിയാതിരിക്കാൻ ഇത് സഹായിക്കും.

അനുവദനീയ പരിധിയേക്കാൾ അധികം അളവിലാണ് നിങ്ങൾ സ്വർണ്ണം കൊണ്ടുപോകുന്നതെങ്കിൽ, ആവശ്യമായ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം രേഖകളിൽ സ്വർണ്ണത്തിന്റെ ബില്ലോ രസീതോ ഉൾപ്പെടാം. ഒരു ഔദ്യോഗിക വെളിപ്പെടുത്തൽ ഫോമിൽ ഒപ്പിടുന്നതും ആവശ്യമായി വരാം. ഇതിൽ, നിങ്ങൾ കൊണ്ടുപോകുന്ന എല്ലാ സ്വർണ്ണ ഇനങ്ങളും മറ്റ് വിലപ്പെട്ട വസ്തുക്കളും ലിസ്റ്റുചെയ്യണം. നിങ്ങൾ കൊണ്ടുപോകുന്ന വിലപ്പെട്ട വസ്തുക്കളും വെളിപ്പെടുത്തിയിട്ടുള്ള വിലപ്പെട്ട വസ്തുക്കളും പൊരുത്തപ്പെടണം. അങ്ങനെയല്ലെങ്കിൽ, കസ്റ്റംസ് ഉദ്യോഗസ്ഥൻ നിങ്ങളെ ചോദ്യം ചെയ്യുകയോ നിങ്ങളുടെ ഉദ്ദേശ്യത്തെ സംശയിക്കുകയോ ചെയ്യും.

Sources:

Source1Source2Source3Source4Source5Source6Source7