Published: 08 Nov 2017

സ്വർണം വേദങ്ങളിൽ!

വേദകാല സമുഹം സമ്പന്നവും സമൃദ്ധവുമായിരുന്നു. വേദകാല സ്ത്രീകൾ സ്വർണവും വെള്ളിയും ധരിച്ചിരുന്നു. രത്നകല്ലുകളെക്കുറിച്ചുള്ള പരാമര്ശങ്ങളും നാം വായിച്ചിട്ടുണ്ട്. അവരുടെ നൃത്തത്തെയും സംഗീതത്തെയും കുറിച്ച് നാം വായിച്ചിട്ടുണ്ട്. സ്വാഭാവികമായും, സ്ത്രീകൾ ആ സന്ദർഭങ്ങൾക്കുവേണ്ടി അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവാം. വേദങ്ങൾ മതഗ്രന്ഥങ്ങളാണെങ്കിലും, അവയിൽ ധാരാളം മതേതരവിഷയങ്ങൾ നമുക്കു കാണാം. ബി.സി.ഇ. മൂന്നാം നുറ്റാണ്ടു മുതൽ ലഭ്യമായ ഇന്ത്യൻ ശില്പകലയിൽ ധാരാളം വ്യത്യസ്ത തരത്തിലുള്ള ആഭരണങ്ങൾ കാണാം. ശില്പത്തിന്റെ ഓരോ ഭാഗത്തും ആഭരണങ്ങളുണ്ട്. ഗ്രീക്ക് ശില്പങ്ങളിൽ നാം കാണുന്നത് ശൂന്യമായ ശരീരങ്ങളെയാണ്. സുമേറിയൻ, ബാബിലോണിയൻ ശില്പങ്ങളിൽ നാം കാണുന്നത് തീരെ കുറവ് ആഭരങ്ങളാണ്. ഹിന്ദുക്കളെ പോലെ ഈജിപ്തിലെ സ്ത്രീകൾ മാത്രമാണ് അല്പം ആഭരണങ്ങൾ ധരിച്ചു കാണുന്നത്. അവർ ഒരുപക്ഷേ ആഭരണങ്ങളോ അതിന്റെ ആശയമോ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിരിക്കാം.

 1. ഋഗ്വേദത്തിലും (RV 2-2-4, 3-31-5, TS 1-2-7-1; KS 2-6; VS 4-26; SB 3-3-3-4) മറ്റു വേദഗ്രന്ഥങ്ങളിലും കന്ദ്ര എന്ന പദം സ്വർണത്തെ സൂചിപ്പിക്കുന്നു ജാതരൂപ എന്നും സ്വർണത്തെ വിശേഷിപ്പിക്കുന്നു. ഋഗ്വേദത്തിലും പിന്നീടു വന്ന ഗ്രന്ഥങ്ങളിലും സ്വർണം എന്ന അർത്ഥത്തിൽ ഹിരണ്യ എന്ന പദം ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നുണ്ട്.
 2. ഭൂമിയിൽ നിന്ന് സ്വർണം കുഴിച്ചെടുക്കുന്നത് (RV 1-117-5; AV 12-1-6; 12-1-26; 12-1-44) വേദകാലത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു.
  തൈത്തിരീയ സംഹിതയിലും (TS 6-1-71-) ശതപാദ ബ്രാഹ്മണത്തിലും (SB 2-1-1-5) സ്വർണത്തിനായുള്ള കഴുകൽ പരാമർശിക്കുന്നുണ്ട്. സ്വർണം നദീതടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അതുകൊണ്ടാണ് ഋഗ്വേദത്തിൽ (10-75-8) സിന്ധുനദിയെ ഹിരണ്മയ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. സരസ്വതിനദിയെയും ഹിരണ്യവർദ്ധനി (AV 6-61-7) എന്ന് വർണ്ണിച്ചിരിക്കുന്നു.
 3. ഋഗ്വേദത്തിൽ ഹിരണ്യ എന്നതിനർത്ഥം സ്വർണാഭരണങ്ങൾ എന്നാണ് (1-122-2; VS 15-50)
 4. സ്വർണത്തിന്റെ ഒരു നാണയവ്യവസ്ഥ, സ്വർണത്തൂക്കങ്ങൾ, ‘അഷ്ടാപൃത്’, കഥക സംഹിതയിലും (11-1) തൈത്തിരീയ സംഹിതയിലും പരാമർശിച്ചിട്ടുണ്ട്.
 5. ശതപാദ ബ്രാഹ്മണത്തിൽ (5-5-3-16) ഒരു സ്വർണ ശതമാന എന്നതിനർത്ഥം 100 കൃഷ്ണലകൾ (തമിഴിൽ കുന്ദുമണി) എന്നാണ്.
 6. അയിര് ഉരുക്കിയാണ് സ്വർണം ലഭിച്ചിരുന്നത് (SB 6-1-3-5; 12-4-3-1)
 7. ഋഗ്വേദത്തിൽ (6-47-23) സ്വർണത്തെ ഒരു സമ്മാനമായും രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ ഒരു പുരോഹിതന് ദിവോദാസ രാജാവ് പത്ത് കൂമ്പാരം സ്വർണം (ദശ ഹിരണ്യ പിണ്ഡം) നൽകിയതായി പറയുന്നു.
  ഏറ്റവും വലിയ പണ്ഡിതനുള്ള സമ്മാനമായി 1000 സ്വർണനാണയങ്ങൾ പശുക്കളുടെ കൊമ്പുകളിൽ കെട്ടിയതായി ബൃഹദാരണ്യകോപനിഷത്തിലും പറയുന്നു. യാജ്ഞവൽക്ക്യന് അത് ലഭിച്ചിട്ടുണ്ട്. ആയിരം സ്വർണനാണയങ്ങൾ കൊടുക്കുന്ന സമ്പ്രദായം തമിഴ്നാട്ടിലെ സംഘകാലഘട്ടത്തോളം തുടർന്നതായും കാണുന്നു.
  എന്റെ വിലയിരുത്തലുകൾ: അയിര് ഉരുക്കി സ്വർണമാക്കുന്നത് ലോഹസംസ്കരണശാസ്ത്ര പുരോഗതിയെ കാണിക്കുന്നു. സ്വർണ നാണയവ്യവസ്ഥ രാജ്യത്തിന്റെ സമ്പത്തിനെ സൂചിപ്പിക്കുന്നു. ദൗർഭാഗ്യവശാൽ, ബി.സി.ഇ. ഒന്നാം നൂറ്റാണ്ടു മുതലുള്ള സ്വർണനാണയങ്ങളെ നമുക്കിപ്പോൾ ലഭ്യമായുള്ളൂ. ഹിന്ദുക്കൾ കൂടെക്കൂടെ സ്വർണം പുതുക്കി ഉപയോഗിക്കുന്നവരാണ്. ദിവോദാസ രാജാവ് ഒരു പുരോഹിതന് പത്ത് സ്വർണക്കട്ടികൾ നൽകുന്നു എന്നത് ആ രാജ്യത്തിന്റെ അളവറ്റ സമ്പത്തിനെയാണ് കാണിക്കുന്നത്. ഏതെങ്കിലും പുരാവസ്തുഗവേഷണത്തിലൂടെ സ്വർണ നാണയവ്യവസ്ഥ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഇന്ത്യയായിരിക്കും സ്വർണ നാണയവ്യവസ്ഥ ആദ്യമായി ഉപയോഗിച്ച രാജ്യം.

സ്വർണസംബന്ധമായ വിശ്വാസങ്ങൾ

 1. ജനങ്ങളുടെ ഒരു വിശ്വാസത്തെപ്പറ്റി അഥർവ്വവേദം പരാമർശിക്കുന്നുണ്ട്: പ്രായം ചെന്ന് മരിക്കുന്നയാൾ, ആരെയാണോ അയാൾ ധരിക്കുന്നത്, അതായി തീരുന്നു (സ്വർണം... ജീവിതകാലം മുഴുവനും ഗാംഭീര്യത്തോടെയും ശക്തിയോടെയും ബലത്തോടെയും, സ്വർണത്തിന്റെ തിളക്കവുമായി നീ മറ്റ് ആളുകൾക്ക് ഇടയിൽ വിരാജിക്കും.
 2. ഋഗ്വേദത്തിൽ (1-64-4) അഞ്ച അല്ലെങ്കിൽ അഞ്ചി എന്ന പദം ആഭരണങ്ങൾ എന്ന അർത്ഥത്തിൽ കാണുന്നുണ്ട്. എന്നാൽ അലങ്കാര എന്ന പദം ശതപാദ ബ്രാഹ്മണത്തിലും (3-4-1-36; 13-8-4-7) ചന്ദോഗ്യ ഉപനിഷത്തിലുമാണ് (8-8-5) ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
 3. വിവാഹസമയത്ത് പിതാവ് മകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി നൽകിയിരുന്നു. ഉദാഹരണത്തിന്, ഋഗ്വേദത്തിൽ നിസ്ക (2-33-10), കുരീര (10-85-8) എന്നീ പദങ്ങൾ ശിരസ്സിലെ ആഭരണത്തെയും, കർണ്ണശോഭന കമ്മലുകളെയും (RV 8-78-3) സൂചിപ്പിക്കുന്നു. അഥർവ്വവേദത്തിൽ തിരിഥ (8-6-7) പരാമർശിക്കപ്പെടുന്നു, കൗശിക സൂത്രത്തിൽ (35—11) പരിഹസ്ത (ഹാൻഡ് ക്ലാപ്), (ഏലസ്സ്) എന്നിവയും
 4. അഥർവ്വ വേദത്തിൽ പ്രവർത്തയെ (കർണ്ണാഭരണം) കുറിച്ചും (15-2-1)
  സ്വർണ രക്ഷാകവചങ്ങളെ കുറിച്ചും (1-35) നിസ്കാരിവയെ കുറിച്ചും (നിസ്ക നാണയങ്ങൾ കൊണ്ട് നിർമ്മിച്ച നെക്ലേസ്; തമിഴിൽ കാശുമാല - 5-14-3
  കുരീരയെ (ശിരസ്സിൽ അണിയുന്നതിനുള്ള ആഭരണം) കുറിച്ചും (6-138-2) പരാമർശമുണ്ട്.
 5. വജസനേയി സംഹിത സ്വർണപ്പണിക്കാരനെയും (30-17) സ്വർണവില്പനക്കാരനെയും (30-7) (മണികര) പരാമർശിക്കുന്നു. ശതപാദ ബ്രാഹ്മണം സ്വർണമാലയെ രുക്മ പാശ (6-7-1-7) എന്ന് വിളിക്കുന്നു.
 6. ഋഗ്വേദത്തിൽ സ്ത്രീകൾ മാറിൽ സ്വർണാഭരണങ്ങൾ ധരിക്കുന്നതാ പറയുന്നു (RV 1-166-10), വക്ഷസു രുക്മ
 7. ഇന്ദ്രൻ കൈകളിൽ സ്വർണവളകൾ ധരിച്ചിരുന്നതായി പറയപ്പെടുന്നു. മാരുതന്മാരും യുവകമിതാക്കളെയും സമ്പന്നപുത്രന്മാരെയും പോലെ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായി പറയുന്നു (RV 5-60-4; 8-5-28; 8-68-3). സ്വർണ ഇരിപ്പിടങ്ങളുള്ള ഒരു രഥത്തിൽ കയറാൻ അശ്വനികൾ ക്ഷണിക്കപ്പെടുന്നുണ്ട്. ‘സീമന്തോനയന’ത്തിൽ ഭാര്യ അനേകം സ്വർണാഭരണങ്ങൾ ധരിച്ച് ആനന്ദകരമായി പാടണം എന്ന് സംഖ്യയാന ഗൃഹ്യസൂത്രത്തിൽ പറയുന്നു (1-122-16).

സ്വർണം, വെള്ളി ആഭരണങ്ങളെക്കുറിച്ചും രത്നങ്ങളെക്കുറിച്ചും (മണി) ഇനിയുമേറെ പരാമർശങ്ങൾ വേദഗ്രന്ഥങ്ങളിലുണ്ട്

എന്റെ കമന്റുകൾ: ബി.സി.ഇ. 1700-നടുത്ത് (ഋഗ്വേദകാലം) ഇന്ഡോ യൂറോപ്യൻ ഭാഷകളിൽ സജാതീയപദങ്ങളുടെ (സ്വർണത്തിനും ആഭരണങ്ങൾക്കും) അഭാവവും യുറോപ്പിൽ അത്തരം ആചാരങ്ങളില്ലാത്തതും വേദകാല സംസ്കൃതി ഇന്ത്യയിലാണ് ഉരുവം കൊണ്ടതെന്ന് കാണിക്കുന്നു. സ്വർണനാണയങ്ങൾ കാഴ്ചവയ്ക്കുന്നതും സമ്മാനിക്കുന്നതും ഇന്ത്യയിൽ മാത്രമേ കാണുന്നുള്ളൂ. വേദകാല ഹിന്ദുക്കൾ കുടിയേറ്റക്കാരായിരുന്നില്ല. മുൻപു പറഞ്ഞതുപോലെ യൂറോപ്പിൽ ആഭരണങ്ങൾ വിരളമായോ ഒട്ടും തന്നെ ഇല്ലാതയോ നാം കാണുന്നു. എന്തെങ്കിലും സ്വർണ സമ്മാനങ്ങൾ നിർമ്മിക്കാൻ അവർക്കാകുമായിരുന്നില്ല.

വേദകാലത്തെ രത്നക്കല്ലുകൾ

 1. മണി എന്ന പദം ഋഗ്വേദത്തിലും (1-33-8) അഥർവ്വവേദത്തിലും (1-29-1;2-4-1;8-5-1) കാണുന്നു, അത് രത്നങ്ങളും ആഭരണങ്ങളുമായിരിക്കാം. രത്നങ്ങളെ സൂചിപ്പിക്കാൻ മണി എന്ന പദം തമിഴ് സംഘസാഹിത്യത്തിൽ 400-ലേറെ തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനാൽ നമുക്കതിനെ രത്നങ്ങളായി കരുതാം. തൈത്തിരീയ സംഹിതയിലും (7-3-14-1) കഥക സംഹിതയിലും (35-15), AB (4-6) മണി എല്ലാതരം ദോഷങ്ങൾക്കുള്ള ഏലസ്സുകളായി പ്രസ്താവിച്ചിട്ടുണ്ട്.
 2. മണി ഒരു നൂലിൽ (സൂത്ര) കോർത്ത നിലയിലാവാം എന്ന് വ്യക്തമാണ്, അത് പഞ്ചവിംസ ബ്രാഹ്മണത്തിലും (PB 20-16-6) മറ്റിടങ്ങളിലും (JUB 1-18-8, 3-4-13, JB 2-248, SB 12-3-4-2) പരാമർശിച്ചിട്ടുണ്ട്. സുത്ര മണി ഗണ എവ എന്ന ഉപമ ഭഗവത്ഗീതയിലും സംഘസാഹിത്യത്തിലും പ്രത്യക്ഷപ്പെടുന്നു.
 3. മണി കഴുത്തിൽ അണിയുന്നതാണ്: മണിഗൃവ (RV 1-122-14)

  സ്വർണ അളവുകൾ

 1. നുറു മണിത്തൂക്കം സ്വർണം (SB 12-7-2-13), നുറു മണിത്തൂക്കം ഭാരമുള്ള നാല് സ്വർണത്തളികകൾ (SB 13-4-1-6) എന്നിവ ശതപാദ ബ്രാഹ്മണത്തിൽ കാണുന്നുണ്ട്.
 2. ശതപാദ ബ്രാഹ്മണത്തിൽ 300 സ്വർണനാണയങ്ങളുടെ ഒരു സമ്മാനത്തെപ്പറ്റി പറയുന്നുണ്ട് (SB 5-5-5-16). ശതമാന അഥവാ നുറിന്റെ അളവുകൾ അർത്ഥമാക്കുന്നത് നുറ് കൃഷ്ണലകളുടെ (ആബ്രസ് പ്രിക്കാറ്റോറിയസിന്റെ കുരുക്കൾ) തൂക്കമാണ്.
 3. ഇന്നും ‘ശതമാന’ എന്ന വാക്ക് സമ്മാനങ്ങൾ ഉൾപ്പെടുന്ന എല്ലാ മന്ത്രങ്ങളിലും ഉപയോഗിച്ചു വരുന്നു
 4. തമിഴരും മറ്റു സമുദായക്കാരും കഴിഞ്ഞ നൂറ്റാണ്ടുവരെ സ്വർണം തൂക്കുന്നതിന് ഗഞ്ചയുടെ കുരുക്കൾ (കൃഷ്ണല) ആയിരുന്നു ഉപയോഗിച്ചിരുന്നത്.
 5. ഋഗ്വേദത്തിൽ മണി എന്ന പദം വൈരക്കല്ലിനെയോ പവിഴത്തെയോ സൂചിപ്പിക്കുന്നതാണെന്നാണ് പണ്ഡിതന്മാരുടെ മതം. നിരുക്തയെ കുറിച്ചുള്ള ദുർഗയുടെ വിവരണത്തിൽ അത് സൂര്യകാന്തക്കല്ലിനെയാണ് സൂചിപ്പിക്കുന്നതെന്നു പറയുന്നു. (കത്തിയ്ക്കുന്ന ചില്ലിനായി ഉപയോഗിക്കുന്ന സ്ഫടികം)
 6. ഋഗ്വേദത്തിൽ ഹിരണ്യമണി എന്ന് പ്രതിപാദിക്കുന്നത് രത്നം പതിച്ച സ്വർണാഭരണങ്ങളെയായിരിക്കാം. തമിഴ്, സംസ്കൃത സാഹിത്യങ്ങൾ പിന്നീടു വന്ന ഗ്രന്ഥങ്ങളിൽ ഇത് പ്രസ്താവിക്കുന്നുണ്ട്.
ഉറവിടം: സ്പീക്കിംഗ് ട്രീ