Published: 09 Feb 2018

ഇന്ത്യയും അതിന്റെ അപൂർവ്വ സ്വർണ്ണ പ്രഭയും

ലോഹങ്ങളെ മെരുക്കിയെടുക്കാൻ മനുഷ്യൻ പഠിച്ചതോടെ ('മെറ്റലർജി' എന്നാണ് ഈ ശാസ്ത്രശാഖയെ വിളിക്കുന്ന പേര്), വിലപിടിപ്പുള്ള ലോഹങ്ങളെ നാണയങ്ങളുടെ രൂപത്തിലുള്ള കറൻസിയായി ഉപയോഗിക്കാൻ നമ്മൾ തുടങ്ങി. പിന്നീട് തന്റെ സമ്പത്ത് പ്രദർശിപ്പിക്കുന്നതിന് സ്വർണ്ണം ഉപയോഗിക്കാൻ മനുഷ്യൻ പഠിച്ചു. തുടർന്നാകട്ടെ, രൂപഭംഗി കൂട്ടാൻ സ്വർണ്ണാഭരങ്ങൾ ഉപയോഗിക്കാനും നമ്മൾ ആരംഭിച്ചു. ഈ പ്രക്രിയ തുടർന്നതോടെ, ഏറ്റവും വിലപിടിപ്പുള്ളതും അഭിലഷണീയവുമായ ലോഹമായി സ്വർണ്ണം മാറി.

ഏതാണ്ട് 7,000 വർഷങ്ങൾക്ക് മുമ്പ്, യൂറോപ്യൻ സംസ്ക്കാരങ്ങളിൽ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതിന്റെ പാരമ്പര്യം തുടങ്ങി. ഏതാണ്ട് 7,000 വർഷങ്ങൾക്ക് മുമ്പ്, യൂറോപ്യൻ സംസ്ക്കാരങ്ങളിൽ സ്വർണ്ണാഭരണ നിർമ്മാണ പാരമ്പര്യം നിലവിൽ വന്നു.

പുതിയതും വ്യത്യസ്തങ്ങളുമായ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കുന്ന വലിയൊരു സ്വർണ്ണാഭരണ നിർമ്മാണ വ്യവസായ മേഖല ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, ചില സ്വർണ്ണാഭരണ നിർമ്മാണ രീതികൾ, പല കാരണങ്ങൾകൊണ്ടും ഇന്ന് ഈ ലേഖനത്തിൽ അത്തരത്തിൽ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ചില അപൂർവ്വമായ സ്വർണ്ണാഭരണങ്ങളെയാണ് നാം പരിചയപ്പെടാൻ പോകുന്നത്.

പാമ്പടം

അപൂർവ്വവും നാമാവശേഷമായിക്കൊണ്ടിരിക്കുന്നതുമായ സ്വർണ്ണാഭരണങ്ങളിൽ ഒന്നാണ് പാമ്പടം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ സ്വർണ്ണാഭരണം കാണപ്പെടുന്നത്. പാമ്പിന്റെ പത്തിയുടെ (ഫണം അല്ലെങ്കിൽ പടം എന്നും പറയും) രൂപത്തിലാണ് ഇത് നിർമ്മിക്കുന്നത്. പാമ്പടം എന്നത് ഒരു തമിഴ് വാക്കാണ്, അതിന്റെ അർത്ഥം പാമ്പിന്റെ ഫണം എന്നാണ്. ഇതിന്റെ പാറ്റേൺ കണ്ടാൽ തന്നെ പാമ്പിനെ ഫണം മനസ്സിൽ വരും. ഈ സ്വർണ്ണാഭരണം നല്ല കനമുള്ളതാണ്. അണിയുന്ന കാതിലെ സുഷിരത്തെ ഇത് വലുതാക്കും. ഈ സ്വർണ്ണാഭരണം അണുയുന്നതിന് ഒരു പ്രത്യേക കത്തി ഉപയോഗിച്ചാണ് കാതിൽ സുഷിരമുണ്ടാക്കുന്നത്.

പച്ചികം

ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ള സ്വർണ്ണാഭരണമാണിത്. പച്ചികം എന്നതൊരു ഗുജറാത്തി വാക്കാണ്, ഗുജറാത്തി ഭാഷയിൽ സ്വർണ്ണപ്പണിക്കാരനെ വിളിക്കുന്നത് 'പച്ചിഗാർ' എന്നാണ്. ഈ വാക്കിൽ നിന്നാണ് പച്ചികം എന്ന ആഭരണമുണ്ടായത്. സെമി പ്രിഷ്യസ് ലോഹങ്ങളും സ്വർണ്ണം ചേർത്താണ് ഈ സ്വർണ്ണാഭരണം നിർമ്മിക്കുന്നത്. വിവിധ തരം വർണ്ണങ്ങളുള്ള ഇതൊരു കലാസൃഷ്ടി തന്നെയാണ്.

സ്വാമി ആഭരണം

തമിഴ്നാട്ടിൽ 5000 വർഷം മുമ്പ് ഉടലെടുത്തതാണ് ഈ സ്വർണ്ണാഭരണം. ഈ ആഭരണത്തിന്റെ ആധുനിക പതിപ്പ് നിർമ്മിക്കുന്നത് വെള്ളിയോ ടെറാക്കോട്ടയോ ഉപയോഗിച്ചാണ്, എന്നിരുന്നാലും നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നത് സ്വർണ്ണത്തിലുള്ള സ്വാമി ആഭരണങ്ങളാണ്.

ചുരുക്കിപ്പറയുകയാണെങ്കിൽ, ഇന്ത്യയുടെ ചരിത്രം ഗംഭീരവും അതിശയിപ്പിക്കുന്നതുമാണ്. പലപ്പോഴും, പുരാതനമായ സ്വർണ്ണാഭരണ ഡിസൈനുകൾ ഫാഷൻ ലോകത്തിൽ പുനരവതരിക്കുന്നത് നാം കാണുന്നു. നമ്മുടെ പാരമ്പര്യത്തെ അതിജീവിച്ച് നിർമ്മിക്കുന്ന ഇത്തരം ആധുനിക ഡിസൈനുകൾ മനോഹരം തന്നെയാണ്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ആഭരണങ്ങളിൽ ഏതെങ്കിലും പുതിയ തലമുറയിൽ ഫാഷൻ ഡിസൈനർമാരുടെ ശ്രദ്ധയിൽ പെടുമെന്നും അങ്ങനെ അവ പുനരവതരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.