Published: 11 Sep 2018

മീനകരി ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങൾക്ക് ഒരു ആമുഖം

Traditional Meenakari Design Artefacts

ആഭരണങ്ങൾക്ക് നൽകുന്ന നിറങ്ങൾ അവയുടെ ആകർഷകത്വം വർദ്ധിപ്പിക്കും, നിങ്ങൾ ധരിക്കുന്നത് കാഷ്വൽ വസ്ത്രങ്ങളാണെങ്കിലും സവിശേഷ അവസരങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന വസ്ത്രങ്ങളാണെങ്കിലും ഇത്തരം ആഭരണങ്ങൾ നിങ്ങളുടെ ലുക്കിന് ചാരുത വർദ്ധിപ്പിക്കും.

ഇനാമൽ ചെയ്യുന്നതിന് മിക്കവരും തിരഞ്ഞെടുക്കുന്ന ലോഹം സ്വർണ്ണമാണ്, കാരണം മറ്റേതൊരു ലോഹത്തിനേക്കാളും നന്നായി സ്വർണ്ണത്തിൽ ഇനാമൽ ചെയ്യാം, സ്വർണ്ണത്തിന്റെ സ്വാഭാവിക പ്രഭ, നിറങ്ങൾക്ക് ചരുത പകരുന്നു.

ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഇനാമൽ കലയാണ് മീനകരി. സ്വർണ്ണത്തിന്റെ ദീപ്തി വർദ്ധിപ്പിക്കുന്നതിന്, ആകർഷകമായ നിറങ്ങൾ ഉപയോഗിച്ച് സ്വർണ്ണത്തിന്റെ പ്രതലം അലങ്കരിക്കുന്ന പ്രക്രിയയാണിത്. മറ്റ് തരത്തിൽ പറയുകയാണെങ്കിൽ, സ്വർണ്ണാഭരണ പ്രതലങ്ങളിൽ പെയിന്റടിക്കുകയും അലങ്കരിക്കുകയും നിറങ്ങൾ സ്വർണ്ണഥിനോട് ഒട്ടുന്നതിനായി ഉലയിൽ ചൂടാക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്.

മീനകരിയുടെ മുഗൾ വൈദഗ്ധ്യത്തിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കൂടുതലറിയാൻ വായിക്കുക.

ജദാവു, കുന്ദൻ എന്നിങ്ങനെയുള്ള ആഭരണങ്ങൾക്ക് മുകളിലാണ് മീനകരി ചെയ്യുന്നതെങ്കിലും, ഈ ആഡംബരപൂർണ്ണമായ കല, അതീവ സൂക്ഷമവും കണ്ണുകൾക്ക് ഇമ്പം പകരുന്നതുമാണ്. ഈ കലാ രൂപത്തിന്റെ സങ്കീർണ്ണതകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

മീനകരി തരങ്ങൾ

പരമ്പരാഗത ആഭരണങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, കീ ചെയിനുകളും വേസുകളും ബൗളൂകളും വാൾ പീസുകളും മറ്റും പോലുള്ള അലങ്കാര ഇനങ്ങൾ നിർമ്മിക്കുന്നതിനും മീനകരി ഉപയോഗിക്കുന്നു. പ്രധാനമായും രണ്ട് തരത്തിലുള്ള മീനകരി കലകളാണ് ഉള്ളത്. 'ഏക് രംഗ് ഖുല' ആണ് ഒന്ന്, 'പാഞ്ച്രംഗി മീന' മറ്റൊന്നും. ആദ്യത്തേതിൽ ഉപയോഗിക്കുന്നത് ഒരൊറ്റ ഇനാമൽ നിറമാണ്, വധുവിനുള്ള സ്വർണ്ണാഭരണങ്ങളിലാണ് ഈ രീതി പൊതുവെ ഉപയോഗിക്കുന്നത്. രണ്ടാമത്തെ രീതിയിൽ അഞ്ച് നിറങ്ങൾ ഉപയോഗിക്കുന്നു. ഈ രീതിയിൽ നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് പരമ്പരാഗതമായ ലുക്ക് ആയിരിക്കും ഉണ്ടാവുക.

ഏക് രംഗ് ഖുല സ്റ്റൈൽ ബ്രേസ്ലെറ്റ്

ഇനാമലിംഗിന്റെ നടപടിക്രമം

ഇനാമലിംഗ് ഒരു സങ്കീർണ്ണമായ പ്രക്രിയ ആയതിനാൽ, സ്വർണ്ണാഭരണത്തിന്റെ ഒരു പീസ്, പ്രക്രിയ പൂർത്തിയാകുന്നതിന് മുമ്പായി നിരവധി വിദഗ്ധരുടെ കൈകളിലൂടെ കടന്ന് പോകുന്നു. വലറെ ഉയർന്ന വൈദഗ്ധ്യമുള്ള ചിതേരയിൽ (ഡിസൈനറിൽ) നിന്നാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. ചിതേര ഒരു ഡിസൈൻ തയ്യാറാക്കുകയും സോനാർക്ക് (സ്വർണ്ണപ്പണിക്കാരൻ) കൈമാറുകയും ചെയ്യുന്നു. കലംകാറിന്റെ (കൊത്തുവേലക്കാരൻ) സഹായത്തോടെ സോനാർ തനിക്ക് ലഭിച്ച ഡിസൈൻ നിർമ്മിക്കുന്നു, തുടർന്ന് മീനകാർ, ലോഹവും ഇനാമലും ഒട്ടിച്ച് ചേർക്കുന്നു.

ഈ ആഭരണ പീസിനെ ഘോട്നാവാല (പോളിഷർ) ഭംഗിയായി പോളിഷ് ചെയ്യുന്നു, കുൻഡാൻസാസിന് (കല്ല് പതിക്കുന്ന വ്യക്തി) കൈമാറുന്നു. കുന്ദൻ ഉണ്ടെങ്കിൽ, അത് ആഭരണത്തിൽ ചേർക്കുന്നത് ഇയാളാണ്. അവസാനമായി, ആഭരണത്തിൽ അന്തിമ മിനുക്കുപണികൾ ചെയ്യുന്നതിന്, ആഭരണം പട്ടുവയ്ക്ക് (സ്ട്രിംഗർ) കൈമാറുന്നു. ഇതോടെ സങ്കീർണ്ണമായ മീനകരി പ്രക്രിയ പൂർത്തിയാവുന്നു.

തുടർന്ന് ഈ പീസ് ഒരു ഉലയിൽ വച്ച് ചൂടാക്കി, ദൃഢമാക്കുന്നു. ലോഹത്തിൽ നിറങ്ങൾ ഭദ്രമായി ഒട്ടിക്കഴിഞ്ഞാൽ, തിളക്കം വർദ്ധിപ്പിക്കുന്നതിന് ചുണ്ണാമ്പും പുളിയും ചേർത്ത് മിശ്രതം കൊണ്ട് ഉരച്ച് ആഭരണം വൃത്തിയാക്കുന്നു.

ഇനാമലിംഗിന് ഉപയോഗിക്കുന്ന നിറങ്ങൾക്ക് പിന്നിലെ ശാസ്ത്രം

പൊടിയാക്കിയ ഗ്ലാസ്സിന്റെ കൃത്യമായ അളവിനൊപ്പം, ഇനാമൽ നിറങ്ങളായി മെറ്റൽ ഓക്സൈഡുകൾ ഉപയോഗിക്കപ്പെടുന്നു. ലഭിച്ച നിറത്തിന്റെ ചായത്തിനെ നിയന്ത്രിക്കുന്നത് ഓക്സൈഡ് ആണ്; ഈ മിശ്രിതങ്ങൾ, അവയുടെ അസംസ്കൃതരൂപത്തിൽ യഥാർത്ഥ നിറം കാണിക്കില്ല, ഉലയിൽ വച്ച് ചൂടാക്കിയാലാണ് യഥാർത്ഥ നിറം ലഭിക്കുക. ഫ്രാൻസ്, ജർമ്മനി, ഇന്ത്യയിലെ അമൃത്സർ എന്നിവിടങ്ങളീൽ നിന്നാണ് ഈ നിറങ്ങൾ എത്തിക്കുന്നത്.

മുഗളന്മാർ മുഖേന, രാജിസ്ഥാനിലാണ് മീനകരി അവതരിപ്പിക്കപ്പെട്ടതെങ്കിലും, പ്രധാനപ്പെട്ടൊരു കലാരൂപമായി ഇത് വളർന്നു. ഇപ്പോഴിത് ആഭരണങ്ങളിലും ഹോം ഡെക്കറേഷനിലും വിപുലമായി ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല, ലഖ്നൗ, പഞ്ചാബ്, ബനാറസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ നഗരങ്ങൾ, തനത് ഇനാമലിംഗ് ശൈലി വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന ഇനാമലിംഗ് ശൈലികളാണിവ.