Published: 01 Sep 2017

സ്വർണ്ണം ഉപയോഗിച്ച് ബഹിരാകാശ ലേഖനം സാധ്യമാണ്

കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുമെങ്കിലും, ക്യാൻസറിന്റെ പ്രതിവിധികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ സ്വർണ്ണം പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൂമിയിലെ ലബോറട്ടറികളിലല്ല ഇത്തരം ഗവേഷണങ്ങൾ നടക്കുന്നത്, പകരം ബഹിരാകാശത്തുള്ള ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലാണ് (ISS). ഈ വർഷമാദ്യം, കൾച്ചറുകളിൽ നിന്നുള്ള കോശങ്ങളുടെ നഷ്ടം കുറയ്ക്കാനും നിർദ്ദിഷ്ട ആകൃതികളിൽ കൾച്ചറുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും വിശകലനത്തിനായുള്ള കോശങ്ങളുടെ വീണ്ടെടുപ്പ് മെച്ചപ്പെടുത്തുമെന്നും, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ (ISS) മൈക്രോഗ്രാവിറ്റി പരിസ്ഥിതി സഹായിക്കുന്നുവെന്ന് നാസ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു - ഇവയൊക്കെയും പരീക്ഷണാത്മക ഫലങ്ങളെ മെച്ചപ്പെടുത്തും.

സെൽ കൾച്ചറുകളെ നിയന്ത്രിക്കുന്നതിന് മാഗ്നെറ്റിക്ക് ബലങ്ങളെ ഉപയോഗിക്കുന്ന, ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രീതിക്ക് നാസയുടെ മാഗ്നെറ്റിക്ക് 3D കൾച്ചറിംഗ് അന്വേഷണം ബാധകമാണ്. കോശങ്ങളെ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നതിന്, ഗവേഷകർ, മനുഷ്യ ശ്വാസകോശ ക്യാൻസർ കോശങ്ങളുടെ ഒരു കൾച്ചറിലേക്ക് ഒരു പോളിമർ മാട്രിക്‌സിൽ സ്വർണ്ണത്തിന്റെ ആറ്റങ്ങളെ കൂട്ടിച്ചേർത്തു. കോശങ്ങളുടെ ആവരണ പാളിയിൽ ഈ ആറ്റങ്ങൾ ശക്തമായി ഒട്ടിപ്പിടിക്കും, അങ്ങനെ മാഗ്നെറ്റുകൾ ഉപയോഗിച്ച് കോശങ്ങളെ കൈകാര്യം ചെയ്യുന്നത് സാധ്യമാവുകയും ചെയ്യും.

ഭൂമിയിൽ ടെസ്റ്റ് ചെയ്തപ്പോൾ, ബയോളജിക്കൽ പ്രക്രിയകളുമായി സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ഇടപെടുന്നില്ല എന്ന് സൂചിപ്പിക്കുന്ന ഒരു ഗവേഷണം, ഹൂസ്റ്റണിലെ, നാനോ3D ബയോസയൻസസ് ഇൻകിലെ പ്രധാന അന്വേഷകനായ ഗ്ലൗകോ സൗസോയും സഹപ്രവർത്തകരും നടത്തിയിരുന്നു.

"നിലവിൽ സാധ്യമല്ലാത്ത തരത്തിൽ കോശങ്ങളെ കൈകാര്യം ചെയ്യാൻ ഈ സാങ്കേതികവിദ്യ നമ്മെ സഹായിക്കും," ബോൾഡറിലെ കോളറാഡോ യൂണിവേഴ്സിറ്റിയിലെ ബയോസെർവ് സ്പേസ് ടെക്‌നോളജീസിലെ റിസേർച്ച് അസിസ്റ്റന്റായ ലൂയിസ് സിയ, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ പ്രോഗ്രാം ഓഫീസിൽ നിന്നുള്ള മെലീസ ഗാസ്‌കില്ലുമായി നടത്തിയ സംഭാഷണത്തിൽ പറയുകയുണ്ടായി. ബയോ പ്രിന്റിംഗ് എന്ന് അറിയപ്പെടുന്ന ഈ രീതി ഉപയോഗിക്കുകയാണെങ്കിൽ, ഭൂമിയിൽ കോശങ്ങൾ സ്വാഭാവികമായി വളരുന്ന തരത്തിൽ, ബഹിരാകാശത്തിഎ ഒരു പ്രതലത്തിൽ രണ്ട് മാനങ്ങളിൽ സെൽ കൾച്ചറുകൾ വളർത്താൻ ശാസ്ത്രജ്ഞന്മാർക്ക് കഴിയും.

“ഭൂമിയിലാണെങ്കിൽ, നമ്മൾ കോശങ്ങളെ ഒരു ബയോഫിലിം മീഡിയത്തിൽ സ്ഥാപിക്കുന്നു, അവയാ പ്രതലത്തിൽ വളരുകയും ചെയ്യുന്നു,” സിയ വിവരിക്കുന്നു. “ബഹിരാകാശത്ത് ഇത് സാധ്യമല്ല. അതുകൊണ്ട് നിലവിൽ, ഗ്രൗണ്ടിൽ ഒരു മീഡിയത്തിൽ ഞങ്ങൾ കോശങ്ങൾ വളർത്തുന്നു, സ്പേസിലേക്ക് ലോഞ്ച് ചെയ്യുന്നു, തുടർന്ന് പരീക്ഷണം ആരംഭിക്കുന്നു. സ്വർണ്ണത്തിന്റെയും മാഗ്നെറ്റുകളുടെയും സഹായത്തോടെ, ഭൂമിയിൽ നമ്മൾ സെൽ കൾച്ചറുകൾ വളർത്തുന്നത് പോലെ ബഹിരാകാശത്തും നമുക്ക് വളർത്താൻ കഴിയും.”

ശ്വാസകോശ ക്യാൻസറിന് ഒരു മരുന്ന് വികസിപ്പിച്ചെടുക്കുന്ന നിലവിലെ പഠനം പോലെയുള്ള ഗവേഷണങ്ങളിൽ, വിവിധ ടിഷ്യൂകളും ഔഷധങ്ങളും നിർമ്മിക്കുന്നതിന് വിപുലമായ തോതിൽ സെൽ കൾച്ചറുകൾ ആവശ്യമാകുന്ന ഗവേഷണത്തിന് ഈ സാങ്കേതികവിദ്യയ്ക്ക് നിരവധി സഹായങ്ങൾ ചെയ്യാൻ കഴിയും. ടിഷ്യുവിന്റെ സ്വഭാവവിശേഷതകൾ എളുപ്പത്തിൽ അനുകരിക്കാൻ കഴിയുന്ന അത്തരം കൾച്ചറുകൾ സൃഷ്ടിക്കുന്നത്, ഔഷധ നിർമ്മാണത്തിന് വരുന്ന ചെലവുകൾ കുറയ്ക്കും. അതായത്, വിലപിടിപ്പുള്ള ഈ മഞ്ഞ ലോഹത്തിന്, ഔഷധങ്ങൾക്ക് നൽകുന്ന കനത്ത നിരക്ക് കുറയ്ക്കാൻ കഴിയും, തീർച്ചയായും ഇതൊരു ശുഭവാർത്ത തന്നെ.