Published: 04 Oct 2018

റിട്ടയർമെന്റിന് ശേഷം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള വഴികൾ

Gold as an investment - Perfect retirement option

നിങ്ങൾ ഈയടുത്ത് റിട്ടയർ ചെയ്ത വ്യക്തിയാണോ? വരുമാനത്തിന് ഇനി മാർഗ്ഗമൊന്നും ഇല്ലല്ലോ എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ സുവർണ്ണ വർഷങ്ങളിൽ സാമ്പത്തികമായി നിങ്ങളെ സഹായിക്കുന്നതിനുള്ള ഒരു നിക്ഷേപ മാർഗ്ഗമായി സ്വർണ്ണത്തെ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.

 1. ഗോൾഡ് മോണിറ്റൈസേഷൻ സ്കീം

  നിങ്ങളുടെ കൈവശം, വർഷങ്ങളായി പല ഉത്സവങ്ങൾക്കും കുടുംബ ആഘോഷങ്ങൾക്കും മറ്റും വാങ്ങിയതും സമ്മാനമായി ലഭിച്ചതുമായ, ഉപയോഗിക്കാത്ത സ്വർണ്ണം ഉണ്ടാകാതിരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഈ സ്വർണ്ണം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്തുന്നതെന്ന് നമുക്ക് കാണാം.

  ഭൗതിക സ്വർണ്ണ ബാറുകളോ നാണയങ്ങളോ സ്വർണ്ണാഭരണങ്ങളോ ഒരു ഗോൾഡ് സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ അനുവദിക്കുക വഴി പണം സാമ്പദിച്ച് തരുന്ന ഒരു അസറ്റ് ആയി കയ്യിലുള്ള സ്വർണ്ണത്തെ മാറ്റാൻ 2015-ൽ അവതരിപ്പിക്കപ്പെട്ടതാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം(GMS).

  നിങ്ങൾ സമ്പാദിച്ച് വച്ചിട്ടുള്ള സ്വർണ്ണം ഉപയോഗിച്ചുകൊണ്ട് പതിവായി പലിശ സമ്പാദിക്കുന്നതിനുള്ള ഏകമാർഗ്ഗമാകാം GMS-ൽ നിക്ഷേപിക്കുന്നത്. നിലവിൽ, ബാങ്ക് ലോക്കറിൽ സ്വർണ്ണം സൂക്ഷിക്കുന്നതിന് നിങ്ങൾ പണം നൽകേണ്ടതുണ്ട്. എന്നാൽ ഈ സ്കീമിന് കീഴിൽ, ഏതെങ്കിലുമൊരു ബാങ്കിൽ എടുത്തിട്ടുള്ള GMS അക്കൗണ്ടിൽ നിങ്ങളുടെ സ്വർണ്ണം നിക്ഷേപിക്കുക മാത്രമാണ്. ഇങ്ങനെ നിങ്ങൾക്ക് പലിശ സമ്പാദിക്കാം.

  ഒരു വർഷം മുതൽ 15 വർഷം വരെയുള്ള കാലയളവിലേക്കായി നിങ്ങൾക്ക് ഈ അക്കൗണ്ടിൽ സ്വർണ്ണം നിക്ഷേപിക്കാം. അക്കൗണ്ടിൽ നിങ്ങൾ എത്രകാലം സ്വർണ്ണം നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ച്, നിങ്ങൾക്കും 0.5 ശതമാനത്തിനും 2.5 ശതമാനത്തിനും ഇടയിൽ പലിശ നിരക്ക് ലഭിക്കും. കൂടുതൽ കാലത്തിന് സ്വർണ്ണം നിക്ഷേപം നടത്തിയാൽ പലിശ നിരക്കും കൂടും. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന പലിശയ്ക്ക് നിങ്ങൾ നികുതി നൽകേണ്ടതില്ല.

  സ്വർണ്ണത്തിന്റെ രൂപത്തിലാണ് ബാങ്കുകൾ നിങ്ങൾക്ക് പലിശ നൽകുക എന്നതാണ് ഈ സ്കീമിനെ വേറിട്ടതാക്കുന്നത്. അപ്പോൾ, പ്രതിവർഷം 2.5 ശതമാനം പലിശയാണെങ്കിൽ, GMS അക്കൗണ്ടിൽ നിങ്ങൾ നിക്ഷേപിച്ചിട്ടുള്ള 100 ഗ്രാം സ്വർണ്ണത്തിന് 2.5 ഗ്രാം സ്വർണ്ണം പലിശയായി ലഭിക്കുമെന്ന് സാരം.

  ഗോൾഡ് സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അളവ് സ്വർണ്ണം 30 ഗ്രാമാണ്. ബാങ്ക് ഈ സ്വർണ്ണം ഭദ്രമായി സൂക്ഷിക്കും.

  ബന്ധപ്പെട്ട ലേഖനം: സ്വർണ്ണത്തിന്റെ വില കൂടുന്നത് നിങ്ങളെ സാമ്പത്തികമായി ഭദ്രമാക്കും
 2. സ്വർണ്ണ ETF-കൾ

  ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ ലാഭം കിട്ടാൻ സാധ്യതയുണ്ടെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം.

  ഇക്കാലത്ത്, ഭൗതികമായി മാത്രമല്ല ആളുകൾ സ്വർണ്ണം വാങ്ങുന്നത്, ഡിജിറ്റലായി കൂടിയാണ്. ഓൺലൈനിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്, ഗോൾഡ് ETF-കൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) നിങ്ങളെ അനുവദിക്കുന്നു.

  ആഭ്യന്തര ഭൗതിക സ്വർണ്ണത്തിന്റെ വില ട്രാക്ക് ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടാണ് (ETF) ഒരു ഗോൾഡ് ETF. ഭൗതിക സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകളാണ് ഗോൾഡ് ETF-കൾ, ഇത് വെറും പേപ്പറിൽ ആയിരിക്കാം അല്ലെങ്കിൽ ഡീമെറ്റീരിയലൈസ് ചെയ്ത രൂപത്തിലായിരിക്കാം. ഒരു ഗോൾഡ് ETF യൂണിറ്റ്, ഒരു ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്, ഉയർന്ന ശുദ്ധിയുള്ള ഭൗതിക സ്വർൺനത്തിന്റെ ബാക്കപ്പും ഇതിനുണ്ട്.

  ഓഹരികളിൽ ട്രേഡ് ചെയ്യുന്നത് പോലെ തന്നെ നിങ്ങൾക്ക് ഗോൾഡ് ETF-കൾ വിൽക്കുകയും വാങ്ങുകയും ചെയ്യാം. നിങ്ങൾ വാസ്തവത്തിൽ ഗോൾഡ് ETF-കൾ റിഡീം ചെയ്യുമ്പോൾ, നിങ്ങൾക്ക് തത്തുല്യമായ അളവിൽ പണം ലഭിക്കും. ഗോൾഡ് ETF-കൾക്ക് ജിഎസ്ടി ഇല്ല. പണിക്കൂലിയോ പ്രീമിയം നിരക്കുകളോ ഇല്ല. ഇതൊക്കെ ഗോൾഡ് ETF-കളുടെ നേട്ടങ്ങളാണ്.

  മുകളിൽ പറഞ്ഞ കാരണത്താൽ, റിട്ടയർമെന്റ് കഴിഞ്ഞവർക്ക് നിക്ഷേപിക്കാൻ പറ്റിയ രീതിയാണിത്, കാരണം വലിയൊരു തുകയ്ക്ക് പകരമായി, നിശ്ചിത ഇടവേളകളിൽ ചെറിയ നിക്ഷേപം ആവശ്യപ്പെടുന്ന സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ ഇവ ആരംഭിക്കാവുന്നതാണ്.

  ഗോൾഡ് ETF-കളിൽ നിക്ഷേപിച്ച് തുടങ്ങാൻ, നിങ്ങൾക്ക് ആകെ വേണ്ടത് ഒരു ഡീമാറ്റ് അക്കൗണ്ടാണ്. തുടർന്ന് സ്വർണ്ണം വാങ്ങുന്നതിന് ബ്രോക്കറെയോ ബാങ്കിനെയോ തിരഞ്ഞെടുക്കുക. നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഗോൾഡ് ETF തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, എത്ര യൂണിറ്റുകൾ വാങ്ങണമെന്ന് തീരുമാനിക്കുക. തുടർന്ന്, ട്രേഡിംഗ് പോർട്ടലിലൂടെ നിങ്ങൾക്ക് ഓർഡർ നൽകാവുന്നതാണ്.

  ബന്ധപ്പെട്ട ലേഖനം

നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുകയാണെങ്കിലും സ്വർണ്ണത്തിന്റെ സാമ്പത്തികവും സാമൂഹികവും വൈകാരികവും സൗന്ദര്യപരവുമായ നിത്യഹരിത മൂല്യം പ്രയോജനപ്പെടുത്താൽ ആഗ്രഹിക്കുകയാണെങ്കിലും, 2018-നായുള്ള സ്വർണ്ണ നിക്ഷേപ മാർഗ്ഗങ്ങളെ കുറിച്ച് വായിക്കുക..