Published: 01 Feb 2019

ജ്വല്ലറി സ്ഥാപനങ്ങൾ എന്തിനാണ് ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം വിൽക്കുന്നത്, അതെങ്ങനെയാണ് നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നത്?

Gold Hallmarking In India

ഇന്ത്യയിൽ ഏകദേശം 4,50,000 സ്വർണപ്പണിക്കാരും 1,00,000 ജ്വല്ലറി സ്ഥാപനങ്ങളും ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

ഇന്നിപ്പോൾ സ്വർണം വാങ്ങാൻ ആവശ്യത്തിലേറെ ജ്വല്ലറി സ്ഥാപനങ്ങൾ രാജ്യത്തുണ്ട് ആയതിനാൽ, ജ്വല്ലറി സ്ഥാപനങ്ങൾ കസ്റ്റമർമാരെ ആകർഷിക്കാനും നിലനിർത്താനും ആഗ്രഹിക്കുന്നുവെങ്കിൽ, വിൽക്കുന്ന സ്വർണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് കസ്റ്റമർമാർക്ക് ഉറപ്പ് നൽകേണ്ടത് അനിവാര്യമാണ്.

2000-ൽ അവതരിപ്പിച്ച സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ഇന്ത്യയിൽ സ്ഥാപനങ്ങൾ സ്വമേധയാ ഏറ്റെടുത്ത് ചെയ്യേണ്ട കാര്യമാണ്. എന്നാൽ ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം. മാത്രം വിൽക്കുന്നതിനായി സർക്കാർ കാര്യമായ നടപടികൾ കൈക്കൊണ്ടുകൊണ്ട് കൂടുതൽ ജ്വല്ലറി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് ഇവിടെ കാണാം:

ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു സ്വർണ ഇനത്തിന്റെ ഗുണനിലവാരവും പരിശുദ്ധിയും അളക്കുന്നൊരു വിശ്വസനീയമായ അടയാളമാണ് BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ഹാൾമാർക്ക്. BIS നിഷ്ക്കർഷിക്കുന്ന പരിശുദ്ധിയുടെ മാനദണ്ഡങ്ങൾ ഒരു പ്രത്യേക സ്വർണ ഇനം പാലിക്കുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു.

Gold Hallmark Signs that are given by Gold Jewellers

ജ്വല്ലറികളെ സംബന്ധിച്ചിടത്തോളം, വിപണിയിലും അവരുടെ ഉപഭോക്താക്കൾക്കിടയിലും വിശ്വാസം വളർത്തുന്നതിന്റെ ഭാഗമായി ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം വിൽക്കുന്നത് പ്രധാനമാണ്.

ജ്വല്ലറി സ്ഥാപനങ്ങൾക്ക് സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്ത് വാങ്ങുന്നതിനുള്ള നയങ്ങളിൽ BIS കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഗ്രാമീണ ഇന്ത്യയിൽ ജ്വല്ലറി സ്ഥാപനങ്ങൾക്കുള്ള ഹാൾമാർക്കിംഗ് ലൈസൻസ് ഫീസ് കുറച്ചതുകൊണ്ട് കൂടുതൽ ജ്വല്ലറികൾക്ക് സ്വർണം ഹാൾമാർക്കിംഗിനായി സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്.

ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായി സ്വർണ പണിക്കാർക്കും ജ്വല്ലറികൾക്കും വിവിധ പരിശീലന പരിപാടികളും BIS വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അസേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകളിലെ (AHC-കൾ) ഉപകരണങ്ങൾക്ക് സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്.

സർക്കാരും BIS-ഉം കൈക്കൊള്ളുന്ന ഈ നിരന്തരമായ നടപടികളിലൂടെ, ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം മാത്രം വിൽക്കുന്നതിലേക്ക് ജ്വല്ലറികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ 24,000 ജ്വല്ലറികൾ ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം വിൽക്കുന്നുണ്ട്.

നിങ്ങളുടെ നഗരത്തിലെ BIS-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജ്വല്ലറികളുടെ ലിസ്റ്റ് നിങ്ങൾക്ക് ഇവിടെകാണാവുന്നതാണ്.

ബന്ധപ്പെട്ട ലേഖനം:എന്തിനാണ് ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്നത്?

എന്തിനാണ് ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം മാത്രം വാങ്ങണം എന്ന് പറയുന്നത്?

സ്വർണാഭരണങ്ങളുടെ കൃത്യമായ ഗുണനിലവാരവും പരിശുദ്ധിയും വെറും കണ്ണ് കൊണ്ട് ഒരിക്കലും വിലയിരുത്താൻ കഴിയില്ല. ആ ഉറപ്പ് ലഭിക്കാൻ നിങ്ങൾക്കൊരു വിദഗ്ധന്റെ സഹായം ആവശ്യമാണ്. BIS ഹാൾമാർക്കിന്റെ 4 ചിഹ്നങ്ങളും നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ, ജ്വല്ലറികൾ മുന്നോട്ട് വയ്ക്കുന്ന പരിശുദ്ധിയുടെയും ഫൈൻനസിന്റെയും അവകാശവാദങ്ങൾ നിങ്ങൾക്ക് ഉറപ്പ് വരുത്താവുന്നതാണ്.

പരിശുദ്ധിയുടെ സ്ഥിരീകരണമില്ലെങ്കിൽ, സ്വർണ ഇനത്തിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ കൂടുതൽ പണം നിങ്ങൾ നൽകേണ്ടിവരും.

ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണം വിൽക്കുകയോ റീസൈക്കിൾ ചെയ്യുന്നതോ പോലും ഇപ്പോൾ ഒരുപാട് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. പരിശുദ്ധിയിൽ നിങ്ങൾക്ക് വിശ്വാസമുള്ളതിനാൽ, അത് ടെസ്റ്റ് ചെയ്യുന്നതിനായി നിങ്ങളൊരു അസേയിംഗ് സെന്ററിലേക്ക് സ്വർണം കൊണ്ടുപോകേണ്ടതില്ല, അതിനായി ജ്വല്ലറി സ്ഥാപനം നൽകുന്ന ഉറപ്പും പരിഗണിക്കേണ്ടതില്ല. നിലവിലുള്ള സ്വർണ നിരക്ക് അനുസരിച്ച് നിങ്ങൾക്ക് കൃത്യമായൊരു വില ആവശ്യപ്പെടാവുന്നതാണ്.

സ്വർണം വാങ്ങുമ്പോൾ, സ്വർണവുമായി ബന്ധപ്പെട്ട അവബോധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു ഉപഭോക്താവെന്ന നിലയിലുള്ള അവകാശങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങൾ വാങ്ങുന്നത് യഥാർത്ഥ സ്വർണം തന്നെയായിരിക്കും.

Related article: All you need to know about hallmarking