Published: 06 Feb 2019

ഇന്ത്യയിൽ സ്വർണം ഹാൾമാർക്ക് ചെയ്യുന്നതിനുള്ള നിയമങ്ങൾ

Understanding gold hallmarking norms in India

വാങ്ങുന്ന സ്വർണത്തിന്റെ ഗുണനിലവാരവും പരിശുദ്ധിയും വാങ്ങുന്നവർക്ക് ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ്, ഇന്ത്യൻ സർക്കാർ 2000-ത്തിൽ, ഹാൾമാർക്കിംഗ് അവതരിപ്പിച്ചത്. നാളിത് വരെയും ജ്വല്ലറി സ്ഥാപനങ്ങൾ സ്വമേധയാ ചെയ്യുന്ന ഒരു പദ്ധതിയാണ് ഇതെങ്കിലും, കഴിഞ്ഞ 18 വർഷങ്ങളായി ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ ന്ത്യൻ സർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) ഗണ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

BIS ഹാൾമാർക്കിന് നാല് ചിഹ്നങ്ങളാണുള്ളത്:

BIS ലോഗോ

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ലോഗോയാണിത്. BIS മാനദണ്ഡങ്ങൾ പ്രകാരമാണ് ആഭരണം നിർമ്മിച്ചിരിക്കുന്നത് എന്നതിന്റെ ഒരു സാക്ഷ്യപത്രമാണ് നിങ്ങളുടെ സ്വർണാഭരണത്തിൽ കാണുന്ന BIS ലോഗോ.

ലോഹത്തിന്റെ പരിശുദ്ധിയും ഫൈൻനസും

നിങ്ങൾ വാങ്ങുന്ന സ്വർണാഭരണത്തിന്റെ പരിശുദ്ധി എത്രയാണെന്ന് ജ്വല്ലറി സ്ഥാപനം നിങ്ങളോട് തീർച്ചയായും പറയും. എന്നിരുന്നാലും, പരിശുദ്ധിയുടെയും ഫൈൻനസ്സിന്റെയും മുദ്ര പരിശോധിച്ചുകൊണ്ട് ജ്വല്ലറി സ്ഥാപനത്തിന്റെ അവകാശവാദം പരിശോധിച്ചുറപ്പിക്കുക. ഇന്ത്യയിൽ മൂന്നു ഗ്രേഡുകളിലുള്ള സ്വർണത്തിന് മാത്രമാണ് ഹാൾമാർക്കിംഗ് നടത്തപ്പെടുന്നതെന്ന കാര്യം ശ്രദ്ധിക്കുക: 22, 18, and 14 കാരറ്റുകൾ. പരിശുദ്ധിയും ഫൈൻനസ്സും തിരിച്ചറിയാൻ, നിങ്ങൾ ഇനിപ്പറയുന്ന മുദ്രകളാണ് ആഭരണത്തിൽ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത്:

22K916 22 കാരറ്റ് സ്വർണത്തിന്

18K750 18 കാരറ്റ് സ്വർണത്തിന്

14K585 14 കാരറ്റ് സ്വർണത്തിന്

അസ്സേയിംഗ് കേന്ദ്രത്തിന്റെ തിരിച്ചറിയൽ മുദ്ര (AHC സ്വർണ മുദ്ര)

നിങ്ങളുടെ ജ്വല്ലറി സാക്ഷ്യപ്പെടുത്തപ്പെടുന്ന അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിന്റെ (AHC) മുദ്രയാണിത്. ഇവിടെ വച്ചാണ്, ഒരു നിർദ്ദിഷ്ട സ്വർണ ഇനം, BIS വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഒന്നിലധികം ഘട്ടങ്ങളിലായി കർശന പരിശോധന നടത്തുന്നത്.

ജ്വല്ലറി സ്ഥാപനത്തിന്റെ തിരിച്ചറിയൽ മുദ്ര

സ്വർണ ഇനം വിൽക്കുന്ന ജ്വല്ലറി സ്ഥാപനത്തിന്റെ അതുല്യമായ മുദ്രയാണിത്. നിങ്ങൾ സ്വർണം വാങ്ങുന്നത് അംഗീകൃത ജ്വല്ലറി സ്ഥാനത്തിൽ നിന്നാണെന്ന് ഇത് സൂചിപ്പിക്കുന്നു.

പ്രാരംഭത്തിൽ, സ്വർണത്തിന്റെ ഹാൾമാർക്കിംഗിൽ 5 ചിഹ്നങ്ങൾ ഉണ്ടായിരുന്നു, അവയിലൊന്ന് സ്വർണ ഇനത്തിൽ ഹാൾമാർക്ക് മുദ്ര കുത്തിയ വർഷമായിരുന്നു. എന്നിരുന്നാലും, വർഷം അടയാളപ്പെടുത്തുന്നത് പിന്നീട് BIS ഹാൾമാർക്കിൽ നിന്ന് ഒഴിവാക്കി.

സ്വർണാഭരണ തിരിച്ചറിയൽ മുദ്രകളുടെ നിലവിലെ അവസ്ഥ

Cനിലവിൽ ഇന്ത്യയിൽ 680-ലധികം അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾ (AHC-കൾ) ഉണ്ട്, 24,000 വരുന്ന രജിസ്റ്റർ ചെയ്തിട്ടുള്ള ജ്വല്ലറി സ്ഥാപനങ്ങളുടെ ഒരു ശൃംഖലയെ ഇവ പിന്തുണയ്ക്കുന്നു. BIS ലൈസൻസുള്ള AHC-കളുടെ മുഴുവൻ ലിസ്റ്റ് ഇവിടെയും ജ്വല്ലറി സ്ഥാപനങ്ങളുടെ മുഴുവൻ ലിസ്റ്റ് ഇവിടെയും . കാണാവുന്നതാണ്. ഓരോ ഇന്ത്യക്കാരനും ഹാൾമാർക്ക് സ്വർണാഭരണങ്ങൾ ലഭ്യമാക്കാനുള്ള നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ട് വരുന്നുണ്ട്. ഇവയിൽ ഉൾപ്പെടുന്നവ:

Steps involved to make hallmarked gold jewellery available for Indians

ഇവ കൂടാതെ, രാജ്യത്ത് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിന് നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു.

ഉദാഹരണത്തിന്, 2016 ജൂണിൽ, സ്വർണ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിനായി സർക്കാർ ഒരു ബിൽ അവതരിപ്പിച്ചു. ബിൽ ഇതുവരെ പാസാക്കപ്പെട്ടില്ലെങ്കിലും, ഇതൊരു യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിൽ ഈ ബിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 2017-ൽ, ലൈസൻസ് ലഭിച്ച ജ്വല്ലറി സ്ഥാപനങ്ങൾ 14, 18, 22 എന്നീ കാരറ്റുകളിലുള്ള ആഭരണങ്ങൾ മാത്രം വിൽക്കുന്ന തരത്തിൽ ഹാൾമാർക്കിംഗിന്റെ മാനദണ്ഡങ്ങൾ BIS പരിഷ്ക്കരിച്ചു. ഇന്ത്യയിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കണമെന്ന് ശുപാർശ ചെയ്യുന്ന കരട് ഹാൾമാർക്കിംഗ് ചട്ടങ്ങളും ഈ സ്ഥാപനം പുറത്തിറക്കി. ഈ നടപടികൾ, സ്വർണ വ്യവസായമേഖലയെ ശക്തവും വലുതും കൂടുതൽ സുതാര്യവുമാക്കാൻ സഹായിക്കും.

നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പാക്കുന്നതിന് ഇന്ത്യയെപ്പോലൊരു രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാൾ ഒരൽപ്പം കൂടുതൽ സമയമെടുത്തേക്കാം. എന്നിരുന്നാലും, BIS-ന്റെയും സർക്കാരിന്റെയും നിരന്തര പരിശ്രമങ്ങൾക്ക് അനുകൂല ഫലങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

ഈ ഘട്ടങ്ങളെല്ലാം വിജയകരമായി നടപ്പാക്കിയാൽ, ലോകത്തെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയുടെ ഭാവി ശോഭനമാകും.

Related article: All you need to know about hallmarking