Published: 17 Aug 2018

തൃശ്ശൂർ: ഇന്ത്യയുടെ സ്വർണ്ണ തലസ്ഥാനം

Know the Story Behind Why Thrissur is called the - Gold Capital of India

ഇന്ത്യയിലെ സ്വർണ്ണാഭരണങ്ങളിൽ 30 ശതമാനവും നിർമ്മിക്കുന്നത് തൃശ്ശൂരിലാണെന്ന് നിങ്ങൾക്ക് അറിയാമോ? കൂടാതെ, സ്വന്തമായി സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങൾ ഇല്ലാത്ത ജ്വല്ലറികൾ, തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള മൂവായിരത്തോളം ചെറുകിട സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ ചെറുകിട സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ഏകദേശം 40,000 സ്വർണ്ണപ്പണിക്കാർ ജോലി ചെയ്യുന്നുണ്ട്.

കേരള സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് തൃശ്ശൂരിലെ സ്വർണ്ണ വ്യവസായം. ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി സ്ഥാപനങ്ങളിൽ ചിലത് തൃശ്ശൂർ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതുകൊണ്ടാണ് തൃശ്ശൂരിനെ ഇന്ത്യയിലെ സ്വർണ്ണ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്.

സംരംഭകത്വ ആവേശം

തൃശ്ശൂർക്കാർക്ക് ബിസിനസ്സ് സ്വന്തം രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ളതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തൃശ്ശൂർക്കാരുടെ സംരംഭകത്വ ആവേശത്തിന് നന്ദി പറയേണ്ടത് പത്നെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശക്തൻ തമ്പുരാനോടാണ്. തന്റെ തലസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ ശക്തൻ തമ്പുരാൻ ചില സിറിയൻ കത്തോലിക്ക കുടുംബങ്ങളെ തൃശ്ശൂരിലേക്ക് ക്ഷണിച്ച് വരുത്തുകയും അവരോട് തൃശ്ശൂർ നഗരത്തിൽ കച്ചവടം നടത്താൻ ആജ്ഞാപിക്കുകയും ചെയ്തുവെത്രെ. മരം, ഫർണിച്ചർ, സ്വർണ്ണം എന്നിവയൊക്കെയായിരുന്നു ആദ്യകാലാത്തെ കച്ചവടങ്ങൾ. തുടർന്ന് പല തരത്തിലുള്ള കച്ചവടങ്ങൾ തൃശ്ശൂരിൽ വന്നുവെങ്കിലും ഇപ്പോഴും പ്രമുഖ സ്ഥാനം സ്വർണ്ണത്തിന് തന്നെ. ഇപ്പോഴും, നഗരത്തിലെ പല ജ്വല്ലറി ഉടമകളും തങ്ങളെ ശക്തൻ തമ്പുരാൻ തൃശ്ശൂരിലേക്ക് ക്ഷണിച്ച് കൊണ്ടുവന്നതിൽ അഭിമാനിക്കുന്നു. ഇന്ത്യൻ വൻ ജ്വല്ലറികളിൽ ചിലത് തൃശ്ശൂരിൽ നിന്നുള്ളവരുടേതാണ്.

ബന്ധപ്പെട്ട ലേഖനം: 'ഗോൾഡ് റഷു'കൾ ചരിത്രത്തെ മാറ്റി മറിച്ചത് എങ്ങനെ?

സിൽക്ക് റൂട്ട്

സ്വർണ്ണം രാജ്യത്തെ സ്വർണ്ണ തലസ്ഥാനമായതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അന്തർദ്ദേശീയ വ്യാപാരത്തിനായുള്ള സിൽക്ക് റൂട്ടിൽ പ്രധാനപ്പെട്ടൊരു നഗരമായിരുന്നു തൃശ്ശൂർ. യാത്രയ്ക്കിടയിൽ റോമാക്കാരും അറബികളുമായുള്ള വ്യാപാരികൾ കൊടുങ്ങല്ലൂരിൽ തമ്പടിച്ചിരുന്നു. ഈ വ്യാപാരം പതുക്കെപ്പതുക്കെ ഇല്ലാതായെങ്കിലും, കരുതൽ സ്വർണ്ണവും സ്വർണ്ണാഭരണ വൈദഗ്ധ്യവും തൃശ്ശൂരിന് കൈമുതലായി മാറി. ഇന്ന്, കൊടുങ്ങല്ലൂരിൽ ഒരു കെലോമീറ്റർ ചുറ്റളവിനുള്ളിൽ 100-ലധികം ജ്വല്ലറിക്കടകൾ കാണാം.

ബന്ധപ്പെട്ട ലേഖനം: ദക്ഷിണേന്ത്യയിൽ സ്വർണ്ണത്തിനുള്ള പ്രാധാന്യം

സംവിധാനത്തിൽ നിന്നുള്ള സമ്മർദ്ദം

ഇന്ത്യൻ സർക്കാർ 1990-ൽ കൊണ്ടുവന്ന നയ മാറ്റമാണ് മറ്റൊരു കാരണം. ഈ നയ മാറ്റത്തിനാൽ നഗർത്തിൽ നിരവധി ജ്വല്ലറിക്കടകൾ നിലവിൽ വന്നു.

  • സ്വർണ്ണ നിയന്ത്രണ ചട്ടത്തിന്റെ നടപ്പാക്കൽ (സ്വർണ്ണ വിലപ്പന, വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന്റെ അളവ് എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം)
  • രാജ്യത്തേക്ക് 5 കിലോ വരെ സ്വർണ്ണം കൊണ്ടുവരാൻ പ്രവാസികൾക്ക് അനുമതി (ഇത് പിന്നീട് 10 കിലോ വരെയാക്കി)
  • ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്റ്റ് 1973-ലെ വകുപ്പുകൾ അവതരിപ്പിക്കൽ.

പ്രാരംഭ കാലത്ത് സ്വർണ്ണപ്പണിക്കാരും വ്യാപാരികളുമാണ് സ്വർണ്ണാഭരണ വ്യവസായത്തിൽ മുന്നിട്ട് നിന്നതെങ്കിൽ, നയ മാറ്റത്തിന് ശേഷം പല കുടുംബങ്ങളും സ്വർണ്ണ കച്ചവടം തുടങ്ങി.

ഇന്നത്തെ ചിത്രം

തൃശ്ശൂരിലെ ഏറ്റവും തിരക്കേറിയ ഇടമായ ഹൈ റോഡിൽ, രോഡിന്റെ ഇരുഭാഗത്തും സ്വർണ്ണം വിൽക്കുന്ന ചെറിയ കടകൾ കാണാം. പ്രദേശവാസികൾക്ക് ഇടയിലും ടൂറിസ്റ്റുകൾക്ക് ഇടയിലും ഈ കടകൾ വളരെ ജനപ്രിയമാണ്. ഹൈവേയോ കെട്ടിടങ്ങളോ പൊതുഗതാഗത മാർഗ്ഗങ്ങളോ ആകട്ടെ, നഗരം മുഴുവൻ സ്വർണ്ണാഭരണക്കടകളുടെ പരസ്യങ്ങളാണ്.

ഏത് നഗരത്തെയും പോലെ തന്നെയാണ് തൃശ്ശൂരെന്ന് തോന്നാമെങ്കിലും, സ്വർണ്ണവുമായുള്ള അഭേദ്യമായ ബന്ധം ഈ നഗരത്തെ വേറിട്ടതാക്കുന്നു. രാജ്യത്തെ മുൻനിര റീട്ടെയിൽ സ്വർണ്ണ ഹബുകളിൽ പലതും തൃശ്ശൂരിൽ ഉള്ളതിനാൽ, രാജ്യത്തിന്റെ സ്വർണ്ണ തലസ്ഥാനമെന്ന് തൃശ്ശൂരിനെ വിശേഷിപ്പിക്കുന്നതിൽ അനൗചിത്യമില്ല.

ബന്ധപ്പെട്ട ലേഖനം: ലോകത്തിലെ സ്വർണ്ണ നഗരങ്ങൾ